Monthly Archives: October 2023


മൈത്രേയ ബുദ്ധനെ കണ്ട്, ഞാൻ ആത്മസഞ്ചാരിയായി

23

Oct 2023

മൈത്രേയ ബുദ്ധനെ കണ്ട്, ഞാൻ ആത്മസഞ്ചാരിയായി

ലഡാക്കിലെ സമീപദൃശ്യക്കാഴ്ചകൾ ഏതാണ്ട് അവസാനിക്കാറായി. ഇനിയുള്ളതാണ് കാഴ്ചകൾ. ഹിമവാന്റെ ഉയരങ്ങളിലെ സാഹസിക കാഴ്ചകൾ. പ്രാണവായു കിട്ടാത്ത ഉയരങ്ങളിലെ കാഴ്ചകൾ. എന്റെ ശരീരവും മനസ്സും ഏതാണ്ട് അതിനുള്ള തയ്യാറെടുപ്പിലാണ്. അതിനുമുമ്പ് ഈ മൈത്രേയ ബുദ്ധന്റെ തപശക്തി കൂടി ആവാഹിച്ചെടുക്കാനുള്ള യാത്രയിലാണ് ഞാനിപ്പോൾ. വീഡിയോ കാണാം ലഡാക്കിൽ നിന്ന് 115 കിലോമീറ്റർ സഞ്ചരിച്ചാൽ നമുക്ക് ദിസ്കിത്ത് ബൌദ്ധാശ്രമത്തിലെത്താം. എല്ലാ ആശ്രമങ്ങളേയും പോലെ ഇതുമൊരു പൌരാണികമായ ആശ്രമമാണ്. പതിനാലാം നൂറ്റാണ്ടിൽ രൂപം കൊണ്ട ജെല്യൂപ ബുദ്ധിസ്റ്റുകളുടെ ആശ്രമമാണിത്. ഇവിടെ കുടികൊള്ളുന്നത് മൈത്രേയ ബുദ്ധനാണ്.  ഇവിടെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളുണ്ട്, ഈ താഴ്വാരങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ....

Read More...

Read More


സഞ്ചാരിയുടെ കാഴ്ചയും ലോകവും

15

Oct 2023

സഞ്ചാരിയുടെ കാഴ്ചയും ലോകവും

ലോകത്തിലെ ആദ്യസഞ്ചാരി ഗ്രീക്ക് എഴുത്തുകാരനായ ഹെറിഡോട്ടസ് ആയിരിക്കണം. ഹെറിഡോട്ടസിന്റെ കാലം ഏകദേശം ബിസി 485 ആയിരിക്കണം. പേർസ്യൻ യുദ്ധങ്ങളെ കുറിച്ചെഴുതിയ കുറിപ്പുകളാവണം ഹെറിഡോട്ടസിന്റെ സഞ്ചാരസാഹിത്യം. പക്ഷേ, ഹെറിഡോട്ടസിന്റേത് ശുദ്ധ സഞ്ചാരസാഹിത്യമല്ല, അത് ചരിത്ര രചനകളാണ്. ഹുയാൻ സാങ്ങ് തുടങ്ങി കുറേ ചൈനീസ് സഞ്ചാരികളും, സഞ്ചാരത്തിന്റെ പിതാക്കളായി നമുക്കുണ്ടായിരുന്നു. എന്നിരുന്നാലും, ലോകത്തിലെ ആദ്യ സഞ്ചാരസാഹിത്യം പതിനാലാം നൂറ്റാണ്ടിൽ ചോസർ എഴുതിയ കാന്റർബറി ടെയിൽസാണ്. ലണ്ടനിൽ നിന്ന് 30 പേരടങ്ങുന്ന ഒരു സംഘം തീർത്ഥാടകർ ഇംഗ്ലണ്ടിലെ സ്റ്റോവ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കെന്റിലേക്ക് പോയതിന്റെ കഥയാണിതിൽ. ഈ യാത്രാസംഘത്തിൽ അക്കാലത്തെ സമൂഹത്തിലെ നാനാ...

Read More...

Read More