Home

web_front_panel_india

Latest Posts

“മോദിയെ തോല്പിക്കാൻ കോൺഗ്രസ്സിനാവില്ല” അഴീക്കോട്
Audio Story

“മോദിയെ തോല്പിക്കാൻ കോൺഗ്രസ്സിനാവില്ല” അഴീക്കോട്

ഈ ശബ്ദത്തിന് മരണമില്ല. ഇത് പ്രവാചകന്റെ ശബ്ദം. അഴീക്കോട് ഇന്നും നമ്മിൽ ജീവിക്കുന്നുണ്ട്. നാം സൌകര്യപൂർവ്വം അതറിയാതിരിക്കുകയും അത് അറിയിക്കാതിരിക്കുകയും ചെയ്യുന്നു. പക്ഷേ, എനിക്കതിനാവില്ല. പന്തീരാണ്ടിനുശേഷവും ആ പ്രവചനം എത്രമാത്രം ശരിയായിരുന്നു, “മോദിയെ തോല്പിക്കാൻ കോൺഗ്രസ്സിനാവില്ല” എന്ന് ചുരുങ്ങിയപക്ഷം എനിക്കെങ്കിലും പ്രഖ്യാപിക്കേണ്ടിവരുന്നു. വരൂ, നമുക്ക് അഴിക്കോടിനെ കേൾക്കാം…..കാണേണ്ടത് കാണാൻ….അറിയേണ്ടത് അറിയാൻ….സീറ്റി സ്കാനിനൊപ്പം വരൂ….ഓഡിയോ കേൾക്കാം

0 / admin / Jan 31, 2024
ഇന്ത്യയുടെ അഭിമാനമായി സൂറയുടെ നൃത്തച്ചുവടുകൾ
Life, Literature, Media, Philosophy, Relegion, Tourism

ഇന്ത്യയുടെ അഭിമാനമായി സൂറയുടെ നൃത്തച്ചുവടുകൾ

കോസ്റ്റ സറീനയുടെ വിലകൂടിയ ഔദാര്യത്തിന്മേൽ ഞങ്ങളുടെ ലക്ഷദ്വീപ് യാത്ര ഏതാനും മണിക്കൂറുകളിലേക്ക് പരിമിതപ്പെടുത്തിയിരുന്നു. പല സഞ്ചാരികളും ചെന്നിറങ്ങിയ അഗാത്തിയിലെ തീരങ്ങളിലും നേരിയ തിരമാലകളിലും യാനപാത്രങ്ങളിലും ദ്വീപിന്റെ പാനപാത്രങ്ങളിലുമായി മണിക്കൂറുകളെ ഹണിമൂണുകളാക്കിയിരുന്നു. വീഡിയോ കാണാം എന്റെ നർത്തകി സൂറയെ നിങ്ങൾ മറന്നുവോ എന്തോ. എന്നാൽ അവളും കൂട്ടുകാരി ആൾഡേലും കൂട്ടരുമാണ് ഈ അഗാത്തിയുടെ ആധിപത്യം ഏറ്റെടുത്തതെന്നും തോന്നും അവരുടെ ആഘോഷതിമിർപ്പുകൾ കണ്ടാൽ. അവരുടെ മൊബൈൽ ക്യാമറകളുടെ ഗർഭപാത്രങ്ങളിൽ സെൽഫികളും റീലുകളും ജന്മമെടുത്തുകൊണ്ടേയിരുന്നു. ഗോവൻ പ്രണയതീരങ്ങളെ ഓർമ്മിപ്പിക്കുമാറ് അഗാത്തിയിലെ തീരങ്ങൾ പ്രണയതീരങ്ങളാവുകയായിരുന്നു. സായ്പുമാരും മദാമമാരും, നാണത്താൽ നനഞ്ഞുകിടന്ന അഗാത്തി തീരങ്ങളേയും നേർത്ത തിരമാലകളേയും പിന്നേയും...

Read More

0 / admin / Jan 22, 2024
അഗാത്തിയിലെ നീലാകാശവും നീലജലാശയങ്ങളും
Life, politics, Relegion, Social, Sports, Tourism

അഗാത്തിയിലെ നീലാകാശവും നീലജലാശയങ്ങളും

കോസ്റ്റ സെറീന ഇങ്ങനെ ഒഴുകുകയാണ്. ഞങ്ങൾക്ക് ഇത് ആദ്യരാത്രിയാണ്. ആ സാഗരമെത്തയിൽ ഞങ്ങൾ അനന്തമായ രതിമൂർച്ചയിൽ അഴിഞ്ഞാടുകയായിരുന്നു. എപ്പോഴൊക്കെയോ ഞങ്ങൾ വീഞ്ഞും പഴച്ചാറുകളും പഴങ്ങളും ആസ്വദിച്ചങ്ങനെ ആലിംഗനബദ്ധരായി രാസലീലകളിൽ കഴിയുകയായിരുന്നു. പകലിന്റെ വെള്ളിക്കീറുകൾ ഞങ്ങളുടെ നാണം നുണയാനെത്തിത്തുടങ്ങി. കിഴക്ക്, ഉറക്കമൊളിച്ച ചെങ്കണ്ണുമായി സൂര്യൻ ഞങ്ങളെ തുറിച്ചുനോക്കാൻ തുടങ്ങി. കോസ്റ്റ സെറീനയുടെ ആദ്യ പകൽ പിറക്കുയായിരുന്നു. അങ്ങനെ ഞങ്ങൾ സെൽഫികളിൽ മുഴുകവേ, ദൂരെ ഒരു പച്ചക്കര കാണാനായി. ലക്ഷദ്വീപിന്റെ ലക്ഷണങ്ങൾ വെളിപ്പെട്ടുതുടങ്ങി. കടലിന്റെ ആഴം കുറഞ്ഞുവരുന്നതിനാലാവാം, കടൽ അശാന്തമായിരുന്നു. തിരമാലകൾ കപ്പലിനോട് കുറുമ്പ് കാണിക്കാൻ തുടങ്ങിയിരുന്നു. ദൂരെ ദ്വീപിന്റെ പച്ചക്കര കൂടുതൽ കൂടുതൽ...

Read More

0 / admin / Jan 11, 2024

Recent Posts