Technology


ആ മഞ്ഞക്കുറ്റിക്കാരാണ് ഇന്ന് വോട്ട് ചോദിക്കുന്നത്!

24

Apr 2024

ആ മഞ്ഞക്കുറ്റിക്കാരാണ് ഇന്ന് വോട്ട് ചോദിക്കുന്നത്!

ആ മഞ്ഞക്കുറ്റി ആരും മറന്നുകാണാനിടയില്ല. ഒരു നാടിന്റെ ഹൃദയത്തിലൂടെ അടിച്ചിറക്കിയ മഞ്ഞക്കുറ്റി. കേരളത്തിന്റെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികൾ അടിച്ചിറക്കിയവർ ഇന്ന് അതേ ഇടനെഞ്ച് പൊരിഞ്ഞവരോട് വോട്ട് ചോദിക്കാൻ ഇറങ്ങിയിരിക്കുകയാണ്. വീഡിയോ കാണാനും സബ്സ്ക്രൈബ് ചെയ്യാനും. അത്തരത്തിലൊരു മഞ്ഞക്കുറ്റി തൃശൂർക്കാരുടെ ഇടനെഞ്ചിലേക്ക് അടിച്ചുകയറ്റിയ ഒരിടത്തുനിന്നാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. ഇത് തൃശൂരിലെ വഞ്ചിക്കുളം. ഒരുകാലത്തെ കേരളത്തിന്റെ വാണിജ്യകേന്ദ്രം. ഇന്നിതൊരു ചരിത്രപൈതൃക കേന്ദ്രമാണ്. സാക്ഷാൽ വഞ്ചിക്കുളം പാർക്ക്. തൃശൂരിലെ പൂത്തോൾ എന്നിടത്താണ് വഞ്ചിക്കുളം സ്ഥിതി ചെയ്യുന്നത്. അതായത് തൃശൂർ റെയിൽവെ സ്റ്റേഷന് അഭിമുഖമായി അരണാട്ടുകര-വടൂക്കര പ്രദേശങ്ങളുടെ ഒരറ്റത്തായി പഴയ പ്രൌഡിയോടെ പുതിയ മുഖത്തോടെ സ്വാഗതം...

Read More...

Read More


തുർതുക്കിലെ കാഴ്ചബംഗ്ലാവുകളും സോളാർ വാട്ടർ ഹീറ്ററും

01

Jan 2024

തുർതുക്കിലെ കാഴ്ചബംഗ്ലാവുകളും സോളാർ വാട്ടർ ഹീറ്ററും

തുർതുക്കിന്റെ തനത് രുചിയായ മോസ്കയും പിന്നെ  രജ്മയും ചോറും ആസ്വദിച്ച ഞങ്ങൾ തുർതുക്കിന്റെ മറുപാതിയിലേക്ക് പര്യവേക്ഷണം നടത്തുകയായിരുന്നു. വീണ്ടും ഷ്യോക്ക് നദിയുടെ ആരവം കേട്ടുകേട്ടുവേണം ഞങ്ങൾക്ക് തുർതുക്കിന്റെ മറുപാതിയിലേക്ക് കടക്കാൻ. ഇവിടേയും നിറയേ ആപ്രിക്കോട്ടുമരങ്ങളും പച്ചച്ച കൃഷിയിടങ്ങളും കാണാം. അതേസമയം, തുർതുക്കിന്റെ പോയകാല തിരുശേഷിപ്പുകളുടെ കാഴ്ചബംഗ്ലാവുകളും കാണാം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ഗതകാല കാഴ്ചബംഗ്ലാവുകളുടെ കാഴ്ചബംഗ്ലാവ് കൂടിയാണ്, തുർതുക്കിന്റെ ഈ മറുപാതി. വീഡിയോ കാണാം ഇത് തുർതുക്കിന്റെ മാത്രം സവിശേഷതയല്ല, മറിച്ച്, ലഡാക്കിന്റെ ഒരു പൊതുസ്വഭാവമാണെന്നും പറയാം. ഇവിടെ നിറയേ ചരിത്രമ്യൂസിയങ്ങളുടെ വിസ്മയങ്ങളാണ് അഥവാ കച്ചവടസ്ഥലികളാണ്. ഈ പർവ്വതഭൂമിയുടെ പോയകാല ചരിത്രാവശേഷിപ്പുകളെ മുഴുവനും...

Read More...

Read More


ഞാൻ ലോകത്തിന്റെ നെറുകയിൽ

01

Nov 2023

ഞാൻ ലോകത്തിന്റെ നെറുകയിൽ

ലേയിലെ ഈ പെട്രോൾ പമ്പിൽ നിന്ന് ആവശ്യത്തിന് പെട്രോൾ നിറച്ചാണ് എല്ലാവരുടേയും കർദുങ്ങല ചുരം യാത്ര ആരംഭിക്കുക. വാഹനങ്ങൾ ചുരം കയറാനുള്ള മുൻകരുതലുകളും ഇവിടെ തുടങ്ങുന്നു. സംഘങ്ങളായി വരുന്നവർ യാത്ര പ്ലാൻ ചെയ്യുന്നതും ഇവിടെനിന്നായിരിക്കും. വീഡിയോ കാണാം. ഇനി ഞാനും സീറ്റി സ്കാനും പിന്നെ നിങ്ങളും ലോകത്തിന്റെ നെറുകെയിലേക്കാണ് പോകുന്നത്. മാനം തൊട്ടുനില്ക്കുന്ന കർദുങ്ങല ചുരം നമ്മൾ ഒരുമിച്ച് അനുഭവിക്കാൻ പോകുകയാണ്. ടിബറ്റ് ഭാഷയിൽ ലഡാക്ക് എന്നാൽ ചുരങ്ങളുടെ നാട് എന്നാണ് അർത്ഥം. 19300 അടി ഉയരത്തിലുള്ള ഏറ്റവും ഉയരം കൂടിയ ഉമ്ലിങ്ങ് ലാ ചുരവും 17582 അടി ഉയരത്തിലുള്ള രണ്ടാമത്തെ...

Read More...

Read More