മലയാളം വാർത്ത


മഞ്ഞുമ്മൽ ബോയ്സ് ശരി. ജയമോഹൻ തെറ്റ്. നൂറ് സിംഹാസനങ്ങൾ നല്ല കൃതി

22

Mar 2024

മഞ്ഞുമ്മൽ ബോയ്സ് ശരി. ജയമോഹൻ തെറ്റ്. നൂറ് സിംഹാസനങ്ങൾ നല്ല കൃതി

“നൂറ് സിംഹാസനങ്ങ”ളുടെ രോഷഗർജ്ജനമാണ്, ജയമോഹന്റെ “മഞ്ഞുമ്മൽ ബോയ്സ്”. ഞാൻ “ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ” വായിച്ചിട്ടുണ്ട്. നല്ല കൃതിയാണ്. ആ കൃതി വേണ്ടത്ര മലയാളത്തിൽ ആദരിക്കപ്പെട്ടില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഇത് ഞാൻ പണ്ടും ഇവിടെ പറഞ്ഞിട്ടുണ്ട്. ജയമോഹന് എതിരെ ഇപ്പോഴുള്ള വംശീയമായ ആക്രമണം വച്ചുനോക്കുമ്പോൾ, ആ കൃതി അർഹമായ വിധത്തിൽ ആദരിക്കപ്പെടാതെ പോയതിന്റെ കാരണവും വളരെ വ്യക്തമാണ്. വീഡിയോ കാണാം “മഞ്ഞുമ്മൽ ബോയ്സ്” എന്ന സിനിമയോടുള്ള ജയമോഹന്റെ പ്രതികരണം ഒരുപക്ഷേ, “നൂറ് സിംഹാസനങ്ങൾ” രോഷഗർജ്ജനം നടത്തിയതിന്റെ പ്രകമ്പനമാവാം. സത്യത്തിൽ ആ സിനിമക്ക് ചേരുന്നതോ അർഹിക്കുന്നതോ ആയ പ്രതികരണമായിരുന്നില്ല, ജയമോഹൻ നടത്തിയത്. ആ...

Read More...

Read More


“ഗോപിയാശാൻ കള്ളക്കഥ” സുരേഷ് ഗോപിയെ വിജയിപ്പിക്കുമോ?

21

Mar 2024

“ഗോപിയാശാൻ കള്ളക്കഥ” സുരേഷ് ഗോപിയെ വിജയിപ്പിക്കുമോ?

സുരേഷ് ഗോപിക്കെതിരെ കെട്ടിച്ചമച്ച ഒടുവിലെ “ഗോപിയാശാൻ കള്ളക്കഥ” കൂടി പൊളിഞ്ഞപ്പോൾ തൃശൂരിൽ ഇക്കുറി സുരേഷ് ഗോപി വിജയം ഉറപ്പിച്ചുവോ? മുൻകാല-സമകാലിക തെരഞ്ഞെടുപ്പ് സ്ഥിതിവിവരക്കണക്കുകളിലൊന്നും കാര്യമില്ല. മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന ത്രികോണ പോരാട്ടത്തിലും കാര്യമില്ല. വീഡിയോ കാണാം സുരേഷ് ഗോപിയുടെ പെട്ടിയിലേക്ക് ഒഴുകാനിരിക്കുന്നത് കുറേ നിശ്ശബ്ദവോട്ടുകളാണെന്ന് പറയപ്പെടുന്നു. നിലവിലെ രാഷ്ട്രിയ-സാമൂഹ്യ-സാംസ്കാരിക കാലാവസ്ഥയിൽ കാറ്റ് സുരേഷ് ഗോപിക്ക് അനുകൂലമെന്നാണ് പറയപ്പെടുന്നത്. കരുവന്നൂർ ബാങ്കും, തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ പൂക്കോട് വെറ്ററനറി വിദ്യാർത്ഥിയും, വിവാദ റജിസ്ട്രാറും, വീസിയും, ലീഡർ കരുണാകരനും, മകൾ പത്മജയും, മുരളിയും, മാങ്കൂട്ടവും ആ കാറ്റിന്റെ പ്രഭവ കേന്ദ്രങ്ങളാവും. ഏറ്റവുമൊടുവിലെ ഗോപിയാശാൻ വിഷയത്തിൽ എതിരാളികൾ കെട്ടിച്ചമച്ച...

Read More...

Read More


പദ്മനാഭനെ വേദിയിലിരുത്തി നിർത്തിപ്പൊരിച്ച അഴീക്കോടിന്റെ കഥ

20

Mar 2024

പദ്മനാഭനെ വേദിയിലിരുത്തി നിർത്തിപ്പൊരിച്ച അഴീക്കോടിന്റെ കഥ

അഴീക്കോടിന് സമം അഴീക്കോട് മാത്രം. മൺമറഞ്ഞിട്ടും അഴീക്കോട് മറയാതിരിക്കുന്നത് നാം ഇപ്പോഴും ശാസ്ത്രീയമായി സംരക്ഷിച്ചുപോരുന്ന ആ പ്രഭാഷകന്റെ ശബ്ദവും ചലച്ചിത്രവുമായിരിക്കണം. അത്തരമൊരു മഹത്തായൊരു ശബ്ദനിക്ഷേപം എന്റെ കൈവശവുമുണ്ട്. ഞാൻ നിധിപോലെ കാക്കുന്ന ഒരു സർഗ്ഗനിക്ഷേപം. വീഡിയോ കാണാം ചിതാഭസ്മം മിണ്ടാതിരിക്കുമ്പോഴും, സാഗരഗർജ്ജനം മുഴങ്ങുകയാണ്. അതേ, അഴീക്കോട് ഗർജ്ജിക്കുകയാണ്. ഇനിയൊരിക്കലും കേൾക്കാനാവാത്ത, അഴീക്കോടിന്റെ അപൂർവ്വമായ ഗർജ്ജനം കേൾക്കാം. “അഴീക്കോട് എന്നോട്”. ടി. പദ്മനാഭനെ വേദിയിലിരുത്തി നിർത്തിപൊരിച്ച പ്രസംഗം ഉണ്ടായതിങ്ങനെ. സാഗരഗർജ്ജനത്തിന് മരണമില്ല. (വ്യക്തതക്ക് ഹെഡ് ഫോൺ ഉപയോഗിക്കുക) ഇത് പ്രവാചകന്റെ ശബ്ദം. അഴീക്കോട് ഇന്നും നമ്മിൽ ജീവിക്കുന്നുണ്ട്, പന്തീരാണ്ടിനുശേഷവും. വരൂ, നമുക്ക് അഴിക്കോടിനെ...

Read More...

Read More


“ഭരണഘടന ഇനിയും മരിച്ചിട്ടില്ല”ദയാഭായി.

20

Mar 2024

“ഭരണഘടന ഇനിയും മരിച്ചിട്ടില്ല”ദയാഭായി.

“ഭരണഘടന ഇനിയും മരിച്ചിട്ടില്ല. ഭരണഘടനയിലും നീതിപീഠങ്ങളിലും വിശ്വാസമുണ്ട്, പ്രതീക്ഷയുണ്ട്. യൂറോപ്പിൽ കമ്മ്യൂണിസം മരിക്കുമ്പോൾ ഞാനവിടെ ഉണ്ടായിരുന്നു. പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം പൊതു ഗജനാവ് കൊള്ളയടിച്ചു. അവിടെ ജനം ഉണർന്നു. ഭരണകൂടം വീണു. ഇവിടേയും, അതുതന്നെയല്ലേ നടക്കുന്നത്? എന്നിട്ടും നാമെന്തേ ഉണരാത്തത്? ഒരു കാരണവുമില്ലാതെ ഇവിടുത്തെ യുവത (SFI & DYFI) വൈകാരിക ധിക്കാരം കാണിക്കുന്നു. ആരാണ് ഇവർക്ക് ഇത്തരത്തിൽ ലൈസൻസ് കൊടുക്കുന്നത്? എന്നെ ഇവർ തുണ്ടം തുണ്ടമായി കൊല്ലുമായിരിക്കും. പക്ഷേ, ഞാൻ മുന്നോട്ടുതന്നെ കുതിക്കും” കണ്ണിൽ രോഷാഗ്നിയുമായി ദയാഭായി സീറ്റി സ്കാൻ റിപ്പോർട്ടറോട് പറയുന്നു. വീഡിയോ കാണാം കേരളം ജീവിക്കാൻ കൊള്ളില്ലെന്ന്...

Read More...

Read More


വാർത്തയല്ലിത് ജീവിതം

06

Mar 2021

വാർത്തയല്ലിത് ജീവിതം

തൃശൂർ. കോവിഡ് ചികിത്സാ നിർവ്വഹണത്തിലും അനുബന്ധ ആരോഗ്യപ്രവർത്തനത്തിലും സംസ്ഥാന സർക്കാരിനെ വിമർശിച്ചും വാർത്ത എഴുതിയതുമായ തൃശൂരിലെ മുതിർന്ന പത്രപ്രവർത്തകൻ തന്റെ കോവിഡ് ചികിത്സാനുഭവത്തിൽ എല്ലാം തിരുത്തി കുമ്പസാരിക്കുന്നു. കുമ്പസാരക്കുറിപ്പ് പരസ്യപ്പെടുത്താൻ സീറ്റി വില്യം ഡോട് കോമിന് എഴുതിത്തന്ന് പത്രപ്രവർത്തകൻ. ഇന്ത്യയിൽ തന്നെ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. ചൈനയിലെ വുഹാനിൽ നിന്ന് തൃശൂരെത്തിയ മെഡിക്കൽ വിദ്യാർത്ഥികളിലാണ് 2020 ജനുവരി 30-ന് ആദ്യ കോവിഡ് സ്ഥിരീകരിച്ചത്. സംഭവത്തിന്റെ ഗൌരവം കണക്കിലെടുത്തുകൊണ്ട് കേരളത്തിൽ സംസ്ഥാന ദുരന്ത പ്രഖ്യാപനം നടന്നെങ്കിലും സ്ഥിതിഗതികൾ മെച്ചപ്പെട്ടതിനെ തുടർന്ന് അധികം താമസിക്കാതെ ദുരന്ത പ്രഖ്യാപനം പിൻവലിക്കുകയായിരുന്നു. പിന്നീടങ്ങോട്ട്...

Read More...

Read More


ഒരു പോരാളിയുടെ അഭ്യർത്ഥന

01

Jan 2021

ഒരു പോരാളിയുടെ അഭ്യർത്ഥന

28 വർഷത്തിനുശേഷം സിസ്റ്റർ അഭയ കേസ്സിൽ വിധി വന്നു. പ്രതികൾ കുറ്റക്കാർ. ശിക്ഷയും വിധിച്ചു. രണ്ടുവർഷം മുമ്പാണ് ഞാൻ മറുനാടൻ മലയാളിക്കുവേണ്ടി ഈ കേസ്സിന്റെ പിന്നിലുള്ള അജയ്യനായ ദൈവത്തിന്റെ വക്കീലായ ജോമോൻ പുത്തൻപുരക്കലിന്റെ അഭിമുഖം എടുത്തത്. അതിനുശേഷം ജോമോൻ പുത്തൻപുരക്കൽ എനിക്ക് ഈ കേസ്സിന്റെ നാൾവഴികളെ കുറിച്ചും പുരോഗതിയെ കുറിച്ചുമുള്ള വിശദാംശങ്ങൾ  നിരന്തരം എഴുതി അറിയിക്കാറുണ്ടായിരുന്നു. ഏറ്റവും അവസാനം അയച്ചുതന്ന ഈ അഭ്യർത്ഥന ഞാൻ ഇവിടെ സവിനയം പ്രസിദ്ധീകരിക്കുന്നു. അഭയ കൊലക്കേസിൽ ഇനി മുന്നോട്ടുള്ള നിയമ പോരാട്ടത്തിൽ ഓരോ മലയാളികളും അവനവനെ കൊണ്ട് ആവുന്ന സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഡിസംബർ 23...

Read More...

Read More


സുഗതകുമാരി ടീച്ചർ

23

Dec 2020

സുഗതകുമാരി ടീച്ചർ

കേരള കാർഷിക സർവ്വകലാശാലയിൽ ഏകദേശം മുന്നു പതിറ്റാണ്ട് ജോലി ചെയ്ത കാലം. പ്രകൃതിയെ കൈകുഞ്ഞിനെപോലെ മടിയിൽ കിടത്തി ലാളിക്കേണ്ട കാർഷിക സർവ്വകലാശാല പ്രകൃതിയെ നിരന്തരം വ്യഭിചരിക്കുന്നത് നിറകണ്ണോടെ കണാൻ ശപിക്കപ്പെട്ട ഞാൻ എഴുതിയ കവിതാസമാഹാരമാണ് “വിലാപത്തിന്റെ ഇലകൾ”. ഈ സമാഹാരത്തിലെ കവിതകൾക്ക് പ്രചോദനമായത് സുഗതകുമാരി ടീച്ചറും സുകുമാർ അഴീക്കോടുമാഷുമായിരുന്നു. ഈ സമാഹാരത്തിലെ “അച്ഛൻ  കർഷകനല്ലാതാവുകയായിരുന്നു” എന്ന കവിത അഴീക്കോട് മാഷിന് സമർപ്പിക്കപ്പെട്ടതായിരുന്നു. മറ്റൊരു കവിത “പുഴ പാട്ടുനിർത്തി” സുഗതകുമാരി ടീച്ചറോട് കടപ്പെട്ടതുമായിരുന്നു. അതുകൊണ്ടുതന്നെ ഈ പുസ്തകത്തിന്റെ പ്രകാശനം സുഗതകുമാരി ടീച്ചറും അഴീക്കോടുമാഷും നിർവഹിക്കപ്പെടട്ടെ എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ ടീച്ചർക്ക് തിരുവനന്തപുരത്തുനിന്ന്...

Read More...

Read More


“കോൺഗ്രസ്സിന്റെ അവസ്ഥ കണ്ടില്ലേ?”

02

Sep 2020

“കോൺഗ്രസ്സിന്റെ അവസ്ഥ കണ്ടില്ലേ?”

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഇന്നത്തെ ദുരവസ്ഥ അഥവാ ദുരന്തം പത്ത് വർഷം മുമ്പ് ഡോ. സുകുമാർ അഴീക്കോട് പ്രവചിച്ചിരുന്നു. ഒരു കാലത്ത് നാലിൽ മൂന്ന് ഭൂരിപക്ഷമുണ്ടായിരുന്ന കോൺഗ്രസ്സാണ് ഇപ്പോൾ ഒന്നരകാലുമായി നടക്കുന്നതെന്ന് അഴീക്കോട് പരിഹസിക്കുന്നു. എപ്പോഴും ജനങ്ങൾക്ക് എതിരായിട്ടാണ് കോൺഗ്രസ്സ് നില്ക്കുന്നത്. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടത്തിയാൽ ഇടതുപക്ഷം തന്നെ ജയിക്കുമെന്നും അഴീക്കോട് 2010-ൽ പ്രവചിച്ചു. അഴീക്കോടിന്റെ പ്രവചനം ഇന്നിന്റെ പശ്ചാത്തലത്തിൽ വച്ചു പരിശോധിക്കുമ്പോൾ അക്ഷരാർത്ഥത്തിലും സത്യമാവുന്നു. കവിയും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സി.റ്റി. വില്യമിന് കൊടുത്ത ഒരു അഭിമുഖത്തിലാണ് ഡോ. സുകുമാർ അഴീക്കോട് ഈ പ്രവചനം നടത്തിയിരിക്കുന്നത്. നരേന്ദ്രമോദിയുടെ കഴിവുകളെ പ്രകീർത്തിച്ചുകൊണ്ടും...

Read More...

Read More


ഈ ഓണം, കൊറോണം

26

Aug 2020

ഈ ഓണം, കൊറോണം

ഈ വർഷത്തെ ഓണത്തെ നമുക്ക് മൂന്ന് തലങ്ങളിൽ നിന്ന് കാണേണ്ടിവരുമെന്നാണ് ഞാൻ വിചാരിക്കുന്നത്. രാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികമായും നമുക്കിന്ന് ഓണത്തെ വിലയിരുത്തേണ്ടിവരും. രാഷ്ട്രീയമായി പറഞ്ഞാൽ ഈ ഓണം അക്ഷരാർത്ഥത്തിലും നമുക്ക് പൊന്നോണമാണ്. ഭരണകൂടത്തിന്റെ സ്വർണ്ണക്കടത്തിൽ പ്രകാശിക്കുന്ന ഈ ഓണം മലയാളികൾക്ക് പൊന്നോണം തന്നെ. അത്തം പത്തോണം എന്നൊക്കെ പറയുമെങ്കിലും കേരളത്തിന്റെ സ്വർണ്ണക്കടത്തിന്റെ പശ്ചാത്തലത്തിൽ ഈ പൊന്നോണത്തിന്റെ അത്തം കുറിച്ചിട്ട് ഒരു മാസം പിന്നിട്ടു. ഇതിന്നിടയിൽ മാറിമാറി വന്ന പൊന്നോണക്കളങ്ങളും,ഓണത്തല്ലും, വില്ലും, പുലിക്കളിയും, കുമ്മാട്ടിയും തിമിർത്തുകൊണ്ടിരിക്കുന്നു. കഴിഞ്ഞ കുറേ നാളുകളായി കേരളത്തിന് ഇത് ശരിക്കും സ്വർണ്ണക്കടത്തിന്റെ പൊന്നോണനാളുകൾ. സാമൂഹികമായി ഈ ഓണത്തെ വിലയിരുത്തുമ്പോൾ...

Read More...

Read More