Monthly Archives: March 2023


ക്ലിയോപാട്രയും ജലകേളിയും

29

Mar 2023

ക്ലിയോപാട്രയും ജലകേളിയും

അത്യാധുനിക ജലഗതാഗത സംവിധാനങ്ങളിൽ ഏഷ്യയിലെ തന്നെ വലിയ കുതിപ്പിന് തയ്യാറെടുക്കുകയാണ് നമ്മുടെ കേരളം. മെട്രോ റെയിൽ പോലെ തന്നെ വാട്ടർ മെട്രോയിലും വൻ വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് കേരളം. ബാലാരിഷ്ടതകളെല്ലാം മറികടന്ന് 2023 ആദ്യപാദത്തിൽ തന്നെ കേരളത്തിന്റെ വാട്ടർ മെട്രോ കൊച്ചിക്കായലിലും കടലിലുമായി തിരയടിക്കുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. ഇത് നടപ്പിലാവുന്നതോടെ ഏകദേശം 78 അത്യന്താധുനിക യാനപാത്രങ്ങൾ 16 ജലപാതകളിലൂടെ 38 ടെർമിനലുകൾ വഴി നാടും ഉൾനാടും സാംസ്കാരിക-വാണിജ്യ സമ്പർക്കത്തിലാവുമെന്നാണ് കണക്കുകൂട്ടുന്നത്. അതൊക്കെ വഴിപോലെ വന്നുചേരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. വീഡിയോ കാണാൻ അതേസമയം, കേരള ഷിപ്പിങ്ങ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ...

Read More...

Read More


കൺനിറയെ ബിനാലെ കാണാം

21

Mar 2023

കൺനിറയെ ബിനാലെ കാണാം

ഈ മെട്രോ റെയിലും പിടിച്ച് കൺനിറയെ കലയുടെ കർപ്പൂരനാളവും പ്രതീക്ഷിച്ച് ചിലരെങ്കിലും പോവുന്നത് ഫോർട്ട് കൊച്ചിയിലേക്കാണ്. ഈ ജങ്കാറിലും പലരും പോവുന്നതും ജൂതവിസ്മയങ്ങളുടെ അതേ ഫോർട്ട് കൊച്ചിയിലേക്ക് തന്നെ. കാരണം, അവിടെയാണ് കലാത്ഭുങ്ങളുടെ കൊച്ചി-മുസിരീസ് ബിനാലെ നടക്കുന്നത്. സിരകളിൽ മഷിയും തീയും തിളച്ചുമറിയുന്ന കലയുടെ ബിനാലെ. വീഡിയോ കാണാൻ കൊച്ചി-മുസിരിസ് ബിനാലെ ഏഷ്യയിലെ മികച്ച കലോത്സവമാണ്. കേരളത്തിന്റെ അഭിമാനോത്സവമാണ്. രണ്ട് വർഷം കൂടുമ്പോൾ നടക്കുന്ന കലോത്സവങ്ങളെയാണ് പൊതുവെ ബിനാലെ എന്ന് പറയുക. എന്നിരുന്നാലും മലയാളിക്കിന്ന് ബിനാലെ ഏഷ്യയിലെ തന്നെ മികച്ചതും ലോകശ്രദ്ധ പിടിച്ചുപറ്റിയതുമായ ഒരു സമകാലിക കലാപ്രദർശന മേളയാണ്, മാമാങ്കമാണ്. കൊച്ചി-മുസിരിസ്...

Read More...

Read More


മൂന്നാറിന്റെ മാതൃകാ കൊമ്പൻ

09

Mar 2023

മൂന്നാറിന്റെ മാതൃകാ കൊമ്പൻ

മൂന്നാർ കാണാത്ത മലയാളികൾ കുറവായിരിക്കും. തിരക്കിൽ നിന്ന് ഒഴിഞ്ഞ് ഒരു ദിവസം കയ്യിൽ കിട്ടിയാൽ എല്ലാവരും പോകുന്നത് മൂന്നാറിലേക്കായിരിക്കും. നിറയേ പച്ചവിരിപ്പിട്ട കുന്നുകൾ…പച്ചയുടെ നിറഭേദങ്ങളിൽ ലഹരിയുടെ കുളിർ പെയ്യുന്ന തേയില തോട്ടങ്ങൾ…കൊച്ചുകൊച്ചു അരുവികൾ… ആറുകൾ…. ഡാമുകൾ…..വലുതല്ലാത്ത വെള്ളച്ചാട്ടങ്ങൾ…പിന്നെ പ്രകൃതിയെ കാണിച്ചുതരുന്ന അനവധിയോളം കാഴ്ചാകേന്ദ്രങ്ങൾ…പിന്നെയും പിന്നെ മൂന്നാറിനുമാത്രം സ്വന്തമായ മറ്റു വന്യഹരിതാഭമായ കാഴ്ചകളും… എന്നാൽ നമ്മുടെ കാഴ്ചകൾ മൂന്നാറിന്റെ മാറിടങ്ങളിൽ അഴുക്കിന്റെയും വിഴുപ്പിന്റെയും നഖക്ഷതങ്ങളാവുന്നത് നാമറിയുന്നില്ല. അങ്ങനെ നാമൊക്കെ പീഡിപ്പിച്ച മൂന്നാറിന്റെ നിശ്ശബ്ദമായ തേങ്ങലുകൾ കേൾക്കുന്ന ഒരിടമുണ്ട് മൂന്നാറിൽ. മൂന്നാർ കാണാൻ പോകുന്നവരും കണ്ടുമടങ്ങുന്നവരും പക്ഷേ അപൂർവ്വമായേ ഈ ഇടം കാണാറുള്ളൂ. കാരണം,...

Read More...

Read More


കൊളുക്കുമലയിലെ അത്ഭുതങ്ങൾ

09

Mar 2023

കൊളുക്കുമലയിലെ അത്ഭുതങ്ങൾ

ഇതാണ് നേര്യമംഗലം പാലം. ഞാൻ മൂന്നാറിലേക്കുള്ള യാത്രയിലാണ്. ഇതൊരു കന്നിയാത്രയൊന്നുമല്ല. സാധാരണ സഞ്ചാരികളെ പോലെ ഒരു ദിവസം കയ്യിൽ മിച്ചം കിട്ടിയാൽ എല്ലാവരും പോകുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മൂന്നാർ. അടിമാലിയുടെ അടിക്കാടുകളും അടിവാരങ്ങളും കടന്ന് കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങളും കണ്ട് വഴിയരികിലെ വാനരന്മാരോട് കിന്നാരം പറഞ്ഞ് വാഹനങ്ങൾ ഇളം തണുപ്പിലൂടെ ഇഴഞ്ഞെത്തുന്നത് മൂന്നാറിലായിരിക്കും. പിന്നെ മൂന്നാർ ടോപ് സ്റ്റേഷനും കണ്ട് ഇരവികുളത്തെ വരയാടുകളേയും കണ്ട് തേയില തോട്ടങ്ങളെ തൊട്ടും തൊടാതേയും ഓടിയെത്തുന്നത് ഇക്കോ പോയിന്റിലൊ റോസ് ഗാർഡനിലോ തടാകക്കരയിലോ വെള്ളച്ചാട്ട പരിസരങ്ങളിലോ ആയിരിക്കും. അങ്ങനെ മൂന്നാർ മുഴുവനും കണ്ടുവെന്ന അഹങ്കാരത്തിൽ നാം...

Read More...

Read More