Monthly Archives: January 2023


തൃശൂരിലെ ആകാശപാത

19

Jan 2023

തൃശൂരിലെ ആകാശപാത

ഇതാണ് തൃശൂരിലെ ആകാശപാത. മാനം മുട്ടെ വിവാദങ്ങളുള്ള ആകാശപാത. തൃശൂർ മേയറുടെ സ്വപ്നപാത. വിവാദങ്ങൾക്കും സ്വപ്നങ്ങൾക്കും ഇടയിലുള്ള തൃശൂർക്കാരുടെ വിസ്മയപാത. വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക ഈ ആകാശപാതയ്ക്ക് 2018-ലാണ് തറക്കല്ലിട്ടത്. തറക്കല്ലിടുമ്പോൾ മേയർ അജിത രാജൻ. അന്നത്തെ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർമ്മാണോദ്ഘാടനം നിർവഹിച്ച തൃശൂരിന്റെ ഈ സ്വപ്നപദ്ധതി 8 മാസത്തിനകം പൂർത്തിയാക്കുമെന്നാണ് അന്ന് അധികൃതർ പ്രഖ്യാപിച്ചതെങ്കിലും 2023-ലും സാക്ഷാത്കരിക്കപ്പെട്ടില്ല. അതേസമയം 2023 മാർച്ചിൽ കമ്മീഷൻ ചെയ്യുമെന്നാണ് ഇപ്പോഴത്തെ മേയർ എം.കെ. വർഗ്ഗീസ് പറയുന്നത്. ഒട്ടേറെ വികസനോന്മുഖ പശ്ചാത്തലമുള്ള ഈ ആകാശപാത അമൃത് പദ്ധതിയുടെ ഭാഗമായി...

Read More...

Read More


വരാതിരിക്കില്ല വഴിതെറ്റിയവർ

04

Jan 2023

വരാതിരിക്കില്ല വഴിതെറ്റിയവർ

നിനക്കറിയില്ലയീ എന്നെ എനിക്കറിയില്ലയീ നിന്നെ നമുക്കറിയില്ലയീ പ്രണയത്തെ പ്രണയത്തിന്നറിയില്ലയീ നമ്മേ.   വഴിവിളക്കുകളണഞ്ഞുപോയ് വഴിയറിയാതെ നിശ്ചലം ഞാൻ നീ പോയ വഴിയുമജ്ഞാതം നിന്നെയിനി തേടുകയുമസാധ്യം.   വരാമൊരാൾ ഒരുനാൾ ഈവഴി വരാതിരിക്കില്ല വഴിതെറ്റിയവർ ഉൾവെളിച്ചമായി വഴികാട്ടാൻ ഉൾവിളിയോടെ പുതുവഴി തേടി.   അന്നെന്റെ കൈ പിടിക്കുമൊരാൾ അന്നെന്റെ ഊന്നുവടിയാവാമയാൾ പിന്നെയാവുമെൻ കർമ്മപഥങ്ങൾ പിന്നെയാവണമെൻ ശേഷക്രിയയും.   അന്നും നാം കാണാമറയത്താവാം അന്നത്തെ കാണാചക്രവാളങ്ങളിൽ അന്നുമാ മാനത്തഴയിൽ നാമിഴയാം അന്നോളം തെളിയാത്തൊരു മഴവില്ലായ്....

Read More