Monthly Archives: March 2022


കോഞ്ചിറ മുത്തിയുടെ പള്ളിക്കഥ

30

Mar 2022

കോഞ്ചിറ മുത്തിയുടെ പള്ളിക്കഥ

തൃശ്ശൂരിലെ കോൾപാടങ്ങൾക്ക് കെടാവിളക്കുമായി ഒരു കാവൽ മാതാവ് അഥവാ കോഞ്ചിറ മുത്തി. കോഞ്ചിറ മുത്തിയുടെ പള്ളി പറയുന്ന കഥക്ക് പൊന്നുവിളയുന്ന മണ്ണിന്റെ മണമുണ്ട്. തൃശ്ശൂർ ജില്ലയുടെ നെല്ലറയാണ് കോഞ്ചിറ. കൃത്യമായി പറഞ്ഞാൽ കോൾചിറ. ഏനാമ്മാവ് ബണ്ട് റഗുലേറ്റർ വരുന്നതിനുമുമ്പ് കടലിൽ. നിന്നുള്ള ഉപ്പുവെള്ളത്തെ തടഞ്ഞുനിർത്തി കോൾപാടങ്ങളിൽ പൊന്നുവിളയിക്കാൻ സഹായിച്ചത് ഈ കോൾചിറയായിരുന്നു. പിൽക്കാലത്ത് കോൾചിറ ലോപിച്ച് കോഞ്ചിറ ആയതാണ്. പൌരാണിക തൃശ്ശിവപേരുരിന്റെയും കണ്ടശ്ശാംകടവിന്റെയും വ്യാപാരശൃംഖലയെ ബന്ധിപ്പിച്ചിരുന്ന ഒരു പ്രധാന കണ്ണിയും കടവുമായിരുന്നു കോഞ്ചിറ കടവ്. തൃശ്ശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് പലചരക്കുകൾ പ്രത്യേകിച്ചും നെല്ലും തേങ്ങയും വെളിച്ചെണ്ണയും വഞ്ചിമാർഗ്ഗം ക്രയവിക്രയം നടത്തിയിരുന്നത്...

Read More...

Read More


ഏനാമ്മാവ് പള്ളിയുടെ കഥ

30

Mar 2022

ഏനാമ്മാവ് പള്ളിയുടെ കഥ

എ.ഡി. 52-ൽ തോമാശ്ലീഹ കൊടുങ്ങല്ലൂരിൽ വന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഏഴരപള്ളികളിലെ ഒരു പള്ളിയാണ് പാലയൂർ പള്ളി. പിന്നീട് എ.ഡി. 100-ൽ ഇന്നാട്ടിലെ ക്രിസ്ത്യാനികൾക്ക് പ്രാർത്ഥിക്കാനായി പരിശുദ്ധ മാതാവിന്റെ പ്രതിഷ്ഠയിൽ ഒരു ദേവാലയം തൃശൂർ ജില്ലയിലെ മുല്ലശ്ശേരിയിലെ വടക്കൻ പുതുക്കാടിൽ പണി തീർക്കുകയുണ്ടായി. പക്ഷേ, നാട്ടുരാജാക്കന്മാരുടേയും നാട്ടുതമ്പ്രാക്കന്മാരുടേയും സാമുദായികമായ ഇടപെടലുകൾ മൂലം ഈ പള്ളിക്ക് അന്നാളുകളിൽ നിത്യാരാധനക്കായുള്ള അനുമതി കിട്ടിയില്ല. എന്തായാലും വടക്കൻ പുതുക്കാട് പള്ളിയും മുല്ലശ്ശേരി പള്ളിയും അതിന്റെ വ്യത്യസ്തതകളോടെ തന്നെ ഇന്നും നിലനിൽക്കുന്നുണ്ട്. അക്കാലത്ത് ചേരമാൻ പെരുമാൾ രാജാക്കന്മാരുടെ മുസിരിസ്സ് പട്ടണമായ കൊടുങ്ങല്ലൂരിന് മഹോദേവ നഗരം അഥവാ മകോദേവ നഗരം...

Read More...

Read More