“മോദിയെ തോല്പിക്കാൻ കോൺഗ്രസ്സിനാവില്ല” അഴീക്കോട്

“മോദിയെ തോല്പിക്കാൻ കോൺഗ്രസ്സിനാവില്ല” അഴീക്കോട്

ഈ ശബ്ദത്തിന് മരണമില്ല. ഇത് പ്രവാചകന്റെ ശബ്ദം. അഴീക്കോട് ഇന്നും നമ്മിൽ ജീവിക്കുന്നുണ്ട്. നാം സൌകര്യപൂർവ്വം അതറിയാതിരിക്കുകയും അത് അറിയിക്കാതിരിക്കുകയും ചെയ്യുന്നു. പക്ഷേ, എനിക്കതിനാവില്ല. പന്തീരാണ്ടിനുശേഷവും ആ പ്രവചനം എത്രമാത്രം ശരിയായിരുന്നു, “മോദിയെ തോല്പിക്കാൻ കോൺഗ്രസ്സിനാവില്ല” എന്ന് ചുരുങ്ങിയപക്ഷം എനിക്കെങ്കിലും പ്രഖ്യാപിക്കേണ്ടിവരുന്നു.…
ഇന്ത്യയുടെ അഭിമാനമായി സൂറയുടെ നൃത്തച്ചുവടുകൾ

ഇന്ത്യയുടെ അഭിമാനമായി സൂറയുടെ നൃത്തച്ചുവടുകൾ

കോസ്റ്റ സറീനയുടെ വിലകൂടിയ ഔദാര്യത്തിന്മേൽ ഞങ്ങളുടെ ലക്ഷദ്വീപ് യാത്ര ഏതാനും മണിക്കൂറുകളിലേക്ക് പരിമിതപ്പെടുത്തിയിരുന്നു. പല സഞ്ചാരികളും ചെന്നിറങ്ങിയ അഗാത്തിയിലെ തീരങ്ങളിലും നേരിയ തിരമാലകളിലും യാനപാത്രങ്ങളിലും ദ്വീപിന്റെ പാനപാത്രങ്ങളിലുമായി മണിക്കൂറുകളെ ഹണിമൂണുകളാക്കിയിരുന്നു. വീഡിയോ കാണാം എന്റെ നർത്തകി സൂറയെ നിങ്ങൾ മറന്നുവോ എന്തോ.…
അഗാത്തിയിലെ നീലാകാശവും നീലജലാശയങ്ങളും

അഗാത്തിയിലെ നീലാകാശവും നീലജലാശയങ്ങളും

കോസ്റ്റ സെറീന ഇങ്ങനെ ഒഴുകുകയാണ്. ഞങ്ങൾക്ക് ഇത് ആദ്യരാത്രിയാണ്. ആ സാഗരമെത്തയിൽ ഞങ്ങൾ അനന്തമായ രതിമൂർച്ചയിൽ അഴിഞ്ഞാടുകയായിരുന്നു. എപ്പോഴൊക്കെയോ ഞങ്ങൾ വീഞ്ഞും പഴച്ചാറുകളും പഴങ്ങളും ആസ്വദിച്ചങ്ങനെ ആലിംഗനബദ്ധരായി രാസലീലകളിൽ കഴിയുകയായിരുന്നു. പകലിന്റെ വെള്ളിക്കീറുകൾ ഞങ്ങളുടെ നാണം നുണയാനെത്തിത്തുടങ്ങി. കിഴക്ക്, ഉറക്കമൊളിച്ച ചെങ്കണ്ണുമായി…
തുർതുക്കിലെ കാഴ്ചബംഗ്ലാവുകളും സോളാർ വാട്ടർ ഹീറ്ററും

തുർതുക്കിലെ കാഴ്ചബംഗ്ലാവുകളും സോളാർ വാട്ടർ ഹീറ്ററും

തുർതുക്കിന്റെ തനത് രുചിയായ മോസ്കയും പിന്നെ  രജ്മയും ചോറും ആസ്വദിച്ച ഞങ്ങൾ തുർതുക്കിന്റെ മറുപാതിയിലേക്ക് പര്യവേക്ഷണം നടത്തുകയായിരുന്നു. വീണ്ടും ഷ്യോക്ക് നദിയുടെ ആരവം കേട്ടുകേട്ടുവേണം ഞങ്ങൾക്ക് തുർതുക്കിന്റെ മറുപാതിയിലേക്ക് കടക്കാൻ. ഇവിടേയും നിറയേ ആപ്രിക്കോട്ടുമരങ്ങളും പച്ചച്ച കൃഷിയിടങ്ങളും കാണാം. അതേസമയം, തുർതുക്കിന്റെ…
ഒഴുകുന്ന പറുദീസയും എന്റെ നർത്തകി സൂറയും

ഒഴുകുന്ന പറുദീസയും എന്റെ നർത്തകി സൂറയും

കോസ്റ്റ സെറീന വൈകീട്ട് 5 മണിക്ക് കൊച്ചി തീരം വിടുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, കപ്പലിലെ സന്ധ്യാദീപങ്ങൾ തെളിഞ്ഞിട്ടും അങ്ങനെ സംഭവിച്ചില്ല. കപ്പൽ, തീരം വിടാത്തതിൽ ആർക്കും പരിഭവവുമുണ്ടായിരുന്നില്ല. കാരണം എല്ലാവരും കപ്പലിന്റെ ആഡംഭരം അളന്നനുഭവിക്കുന്ന ത്രില്ലിലായിരുന്നു. ഏറെ പേരും കോസ്റ്റ സെറീനയുടെ…
തുർതുക്കിലെ ആരിഫിന്റെ ഗോതമ്പപ്പത്തിന്റെ മോസ്ക രുചി

തുർതുക്കിലെ ആരിഫിന്റെ ഗോതമ്പപ്പത്തിന്റെ മോസ്ക രുചി

ഞാനിപ്പോഴും തുർതുക്കിലാണ്. ആ ഇരുമ്പുപാലം പകുത്തുവച്ച പാതിഗ്രാമം അളന്നെടുക്കുകയാണ്. സമയം, ഏതാണ്ട് ഉച്ചയായി. പച്ചവിരിപ്പിട്ട ഇവിടം ഉച്ച അപ്രസത്കമാണ്. എങ്കിലും കേരളത്തിന്റെ സമയമുറ എന്നോട് ഉച്ചയൂണ് ആവശ്യപ്പെട്ടുതുടങ്ങി. തുർതുക്ക് ഒരു പർവ്വതഗ്രാമം മാത്രമല്ല, ഭാരതീയത്തിന്റെ നേർക്കാഴ്ച കൂടിയാണ്. ബാൾടി സംസ്കാരത്തിന്റെ പരിഛേദമാണ്.…
പരിശുദ്ധമായ ഐക്യത്തിന്റെ കോസ്റ്റ സെറീന

പരിശുദ്ധമായ ഐക്യത്തിന്റെ കോസ്റ്റ സെറീന

ഇത് ആഡംബരകപ്പൽ സഞ്ചാരത്തിന്റെ കാലം. 1822-ലായിരുന്നു ആഡംബരകപ്പൽ സഞ്ചാരത്തിന്റെ തുടക്കമെങ്കിലും, 1980-തോടുകൂടിയാണ് നാം ഇന്നു കാണുന്ന തരത്തിലേക്ക് ആ വിനോദസഞ്ചാര മേഖല വികസിച്ചത്. സാധാരണ ഗതിയിൽ 48 മണിക്കൂറിൽ കുറയാത്ത ആഡംബരകപ്പൽ സഞ്ചാരമായിരുന്നു ആരംഭത്തിലുണ്ടായിരുന്നത്. ഇപ്പോഴത് എണ്ണിയാലെടുങ്ങാത്ത രാത്രികളിലേക്കും പകലുകളിലേക്കും എത്തിയിരിക്കുന്നു.…
ഒരു ഭാരത-പാക്കിസ്താൻ ഗ്രാമപ്രവേശം അഥവാ തങ്ങ്

ഒരു ഭാരത-പാക്കിസ്താൻ ഗ്രാമപ്രവേശം അഥവാ തങ്ങ്

ന്യൂബ്രയിലെ കന്യാവനങ്ങളിലെ പാട്ടും കൊട്ടും ആട്ടവും ആസ്വദിച്ചങ്ങനെ ഹുന്തറിലെ ഒട്ടകപ്പുറസഞ്ചാരവും കഴിഞ്ഞ് ഞാൻ ഹിമസാനുക്കളിലെ മറ്റൊരു ഗ്രാമം തേടി പോവുകയായിരുന്നു. ആ ഗ്രാമത്തിന്റെ പേരാണ് തുർതുക്ക്. ദുർദുക്ക് എന്നും പറയുമത്രെ. എന്നുവച്ചാൽ ലഡാക്കി ഭാഷയിൽ, “ഇരുന്നാലും, സ്വാഗതം”. വീഡിയോ കാണാം ലഡാക്കിലെ…
ഭാരതത്തിന്റെ ആത്മാവിലേക്കുള്ള ഒമ്പതാമത്തെ വാതിൽ.

ഭാരതത്തിന്റെ ആത്മാവിലേക്കുള്ള ഒമ്പതാമത്തെ വാതിൽ.

കർദുങ്ങലയുടെ ഉയരങ്ങൾ തൊട്ടാൽ പിന്നെ അല്പം വിശ്രമിക്കുന്നതും ദീർഘശ്വാസമെടുക്കുന്നതും വടക്കേ പുള്ളുവിലെ ഈ പഞ്ചാബി ദാബയിൽ വച്ചാണ്. പ്രാണവായുവിന്റെ അളവ് ഇവിടേയും കുറവാണ്. എങ്കിലും കർദുങ്ങലയെ അപേക്ഷിച്ച് അല്പം ആശ്വാസമുണ്ടാവും ഇവിടെ. കാരണം, സ്വാഭാവികമായും ഉയരം കുറയുകയാണല്ലോ. ഭാരതത്തിന്റെ ആത്മാവിലേക്കുള്ള ഒമ്പതാമത്തെ…
ഞാൻ ലോകത്തിന്റെ നെറുകയിൽ

ഞാൻ ലോകത്തിന്റെ നെറുകയിൽ

ലേയിലെ ഈ പെട്രോൾ പമ്പിൽ നിന്ന് ആവശ്യത്തിന് പെട്രോൾ നിറച്ചാണ് എല്ലാവരുടേയും കർദുങ്ങല ചുരം യാത്ര ആരംഭിക്കുക. വാഹനങ്ങൾ ചുരം കയറാനുള്ള മുൻകരുതലുകളും ഇവിടെ തുടങ്ങുന്നു. സംഘങ്ങളായി വരുന്നവർ യാത്ര പ്ലാൻ ചെയ്യുന്നതും ഇവിടെനിന്നായിരിക്കും. വീഡിയോ കാണാം. ഇനി ഞാനും സീറ്റി…