ഇത് ഫോർട്ട് കൊച്ചിക്ക് അരഞ്ഞാണം ചാർത്തിയ വൈപ്പിൻ. കായലും കടലും ഇണചേരുന്ന ഈ തീരങ്ങൾ മുഴുവൻ ചീനവലകൾ മുങ്ങുന്നതും പൊങ്ങുന്നതും കാണാം. വളരെ പണ്ടുകാലം മുതൽ കപ്പലുകൾക്കും കപ്പിത്താൻമാർക്കും ഏറെ പ്രിയപ്പെട്ട ഒരു ദ്വീപായിരുന്നു വൈപ്പിൻ. കപ്പലുകൾ, അത് മത്സ്യ ബന്ധനക്കപ്പലായാലും യാത്രാകപ്പലായാലും ഒരുവേള വള്ളങ്ങളായാലും കെട്ടുവള്ളങ്ങളായാലും പണ്ടത്തെ പത്തേമാരികളായാലും വൈപ്പിൻ അവക്കൊക്കെ ഒരു ഇടത്താവളമോ അഭയാഴിമുഖമോ ആയിരുന്നു. പോർച്ചുഗീസുകാരുടെ കാലത്തും അതങ്ങനെ തന്നെ ആയിരുന്നു. നാവികരുടെ ഈ അഭയാടയാളം കണക്കിലെടുത്താവണം, പോർച്ചുഗീസുകാർ ഇവിടെ കടലിൽ തുറമുഖം തുറക്കുന്നിടത്തായി ഒരു കുരിശ് നാട്ടിയത്. വിശുദ്ധകുരിശ് അടയാളപ്പെടുത്തിയ വൈപ്പിനെ അവർ പിന്നീട് വിശുദ്ധകുരിശിൻറെ...
Read More...
Read More
ഇതാണ് ലേ. ബിസി 9000 മുതലുള്ള ചരിത്രമുണ്ട് ഈ ഭൂമികക്ക്. ഇപ്പോൾ കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിന്റെ തലസ്ഥാന നഗരിയാണ്. എന്നിരുന്നാലും എല്ലാവരും പറയും ലേ ലഡാക്ക്, ലേ ലഡാക്ക്. ഹിമാലയ പർവ്വതനിരകളെ തൊട്ടുതലോടിനിൽക്കുന്ന കാഷ്മീർ താഴ്വരയിലെ തർക്കഭൂമിയായിരുന്നു പണ്ട് ലഡാക്ക്. ഇന്ത്യയും പാക്കിസ്താനും ചൈനയും ഒരുപോലെ അവകാശപ്പെട്ട ലാസ്യവതിയായ പർവ്വതഭൂമിയാണ് ലഡാക്ക്. ഉയരം കടൽനിരപ്പിൽ നിന്ന് 11483 അടി. വീഡിയോ കാണാൻ ലഡാക്കിന് കിഴക്ക് ടിബറ്റും, തെക്ക് ഹിമാചലും, പടിഞ്ഞാറ് കാഷ്മീരും പാക്കിസ്താൻ ഭരണപ്രദേശമായ ബാൾടിസ്ഥാനും, വടക്ക് ചൈനയും നിലയുറപ്പിച്ചിരിക്കുന്നു. വളരെ പണ്ട് ചൈനയും പാക്കിസ്ഥാനും പിന്നീട് ജമ്മു-കാഷ്മീറും കയ്യടക്കിയ ഈ...
Read More...
Read More
ഫോർട്ട് കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവദേവാലയമാണ് വിശുദ്ധ ഫ്രാൻസിസ് സി.എസ്.ഐ. പള്ളി. 1503-ൽ സ്ഥാപിച്ച ചരിത്രമുറങ്ങുന്ന ഈ ദേവാലയമാണ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ ദേവാലയം. ഒന്നാം ലോകമഹായുദ്ധ ത്തിൽ കൊല്ലപ്പെട്ട കൊച്ചിക്കാരുടെ സ്മാരകമായി ഒരു സ്തൂപം പള്ളിയുടെ മുന്നിൽ 1920-ൽ സ്ഥാപിച്ചിട്ടുണ്ട്. വീഡിയോ കാണാം. വിവിധ യൂറോപ്യൻ അധിനിവേശ ശക്തികൾ, കോളനിഭരണത്തിനായി ഇന്ത്യയിൽ അരങ്ങേറ്റിയ പോരാട്ടങ്ങളുടെ നേർസാക്ഷ്യം പറയുന്ന ഈ പള്ളിക്ക് വലിയ ചരിത്രപ്രാധാന്യമാണുള്ളത്. വാസ്കോ ഡ ഗാമയുടെ ഭൌതികാവശിഷ്ടം ഏതാനും കാലം അന്ത്യവിശ്രമം കൊണ്ടത് ഇവിടെയാണെന്നതും ഈ പള്ളിയുടെ ചരിത്ര ഗരിമ കൂട്ടുന്നുണ്ട്. പോർച്ചുഗീസ് പര്യവേഷകനും നാവികനുമായിരുന്ന വാസ്കോ ഡ ഗാമ 1524-ൽ തന്റെ മൂന്നാമത് കേരളസന്ദർശനത്തിനിടെ കൊച്ചിയിൽ വച്ച് മരിച്ചതായാണ് ചരിത്രം. അദ്ദേഹത്തിന്റെ ശരീരം ആദ്യം...
Read More...
Read More
അത്യാധുനിക ഗതാഗത സംവിധാനങ്ങളിൽ ഏഷ്യയിലെ തന്നെ വലിയ കുതിപ്പിന് തയ്യാറെടുക്കുകയാണ് നമ്മുടെ കേരളം. റെയിൽ ഗതാഗതത്തിൽ വേഗതയുടെ വന്ദേ ഭാരത് ഓടിത്തുടങ്ങി. കൊച്ചി മെട്രോ റെയിൽ പോലെ തന്നെ കൊച്ചി വാട്ടർ മെട്രോയിലും വൻ വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് കേരളം. വീഡിയോ കാണാം. ബാലാരിഷ്ടതകളെല്ലാം മറികടന്ന് 2023 ഏപ്രിൽ മാസത്തിൽ തന്നെ കേരളത്തിന്റെ വാട്ടർ മെട്രോ കൊച്ചിക്കായലിലും കടലിലുമായി ഒഴുകിത്തുടങ്ങി. ഇനി അടുത്ത നാളുകളിൽ ഏകദേശം 78 അത്യന്താധുനിക യാനപാത്രങ്ങൾ 16 ജലപാതകളിലൂടെ 38 ടെർമിനലുകൾ വഴി നാടും ഉൾനാടും സാംസ്കാരിക-വാണിജ്യ സമ്പർക്കത്തിലാവും. 819 കോടി രൂപയാണ് കൊച്ചി വാട്ടർ മെട്രോ...
Read More...
Read More
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനു സമീപം മനിശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന വരിക്കാശ്ശേരി മന പ്രസിദ്ധമാണ്. ഞാനിപ്പോൾ ഈ മനയിലുണ്ട്. ഭാരതപ്പുഴയുടെ തീരത്താണ് ഈ ഭാരതീയ ശില്പം സ്ഥിതി ചെയ്യുന്നത് എന്നതും പ്രസിദ്ധം തന്നെ. കേരളത്തിൽ ഒരുപാട് ഇത്തരം നിർമ്മിതികളൊക്കെ ഉണ്ടെങ്കിലും വരിക്കാശ്ശേരി മന അറിയപ്പെടുന്നത് മലയാള സിനിമയുടെ ഔദാര്യത്തിന്മേലാണ്. ഇത് സത്യത്തിൽ മലയാളിയുടെ കാഴ്ചപ്പാടിന്റെ ഒരു ദുരന്തമാണ്. കാരണം ഈ മന അല്ലാതെ തന്നെ അറിയപ്പെടാവുന്നതും അറിയപ്പെടേണ്ടതുമാണ്. അതുതന്നെയാണ് വരിക്കാശ്ശേരി മനയുടെ സവിശേഷതയും. വീഡിയോ കാണാൻ പാലക്കാട് നിന്നും 35 കിലോമീറ്റർ ദൂരമുണ്ട് വരിക്കാശ്ശേരി മനയിലേക്ക്. തൃശ്ശൂരിൽ നിന്നെങ്കിൽ 43 കിലോമീറ്ററും. ഒറ്റപ്പാലം...
Read More...
Read More
അത്യാധുനിക ജലഗതാഗത സംവിധാനങ്ങളിൽ ഏഷ്യയിലെ തന്നെ വലിയ കുതിപ്പിന് തയ്യാറെടുക്കുകയാണ് നമ്മുടെ കേരളം. മെട്രോ റെയിൽ പോലെ തന്നെ വാട്ടർ മെട്രോയിലും വൻ വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് കേരളം. ബാലാരിഷ്ടതകളെല്ലാം മറികടന്ന് 2023 ആദ്യപാദത്തിൽ തന്നെ കേരളത്തിന്റെ വാട്ടർ മെട്രോ കൊച്ചിക്കായലിലും കടലിലുമായി തിരയടിക്കുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. ഇത് നടപ്പിലാവുന്നതോടെ ഏകദേശം 78 അത്യന്താധുനിക യാനപാത്രങ്ങൾ 16 ജലപാതകളിലൂടെ 38 ടെർമിനലുകൾ വഴി നാടും ഉൾനാടും സാംസ്കാരിക-വാണിജ്യ സമ്പർക്കത്തിലാവുമെന്നാണ് കണക്കുകൂട്ടുന്നത്. അതൊക്കെ വഴിപോലെ വന്നുചേരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. വീഡിയോ കാണാൻ അതേസമയം, കേരള ഷിപ്പിങ്ങ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ...
Read More...
Read More
മൂന്നാർ കാണാത്ത മലയാളികൾ കുറവായിരിക്കും. തിരക്കിൽ നിന്ന് ഒഴിഞ്ഞ് ഒരു ദിവസം കയ്യിൽ കിട്ടിയാൽ എല്ലാവരും പോകുന്നത് മൂന്നാറിലേക്കായിരിക്കും. നിറയേ പച്ചവിരിപ്പിട്ട കുന്നുകൾ…പച്ചയുടെ നിറഭേദങ്ങളിൽ ലഹരിയുടെ കുളിർ പെയ്യുന്ന തേയില തോട്ടങ്ങൾ…കൊച്ചുകൊച്ചു അരുവികൾ… ആറുകൾ…. ഡാമുകൾ…..വലുതല്ലാത്ത വെള്ളച്ചാട്ടങ്ങൾ…പിന്നെ പ്രകൃതിയെ കാണിച്ചുതരുന്ന അനവധിയോളം കാഴ്ചാകേന്ദ്രങ്ങൾ…പിന്നെയും പിന്നെ മൂന്നാറിനുമാത്രം സ്വന്തമായ മറ്റു വന്യഹരിതാഭമായ കാഴ്ചകളും… എന്നാൽ നമ്മുടെ കാഴ്ചകൾ മൂന്നാറിന്റെ മാറിടങ്ങളിൽ അഴുക്കിന്റെയും വിഴുപ്പിന്റെയും നഖക്ഷതങ്ങളാവുന്നത് നാമറിയുന്നില്ല. അങ്ങനെ നാമൊക്കെ പീഡിപ്പിച്ച മൂന്നാറിന്റെ നിശ്ശബ്ദമായ തേങ്ങലുകൾ കേൾക്കുന്ന ഒരിടമുണ്ട് മൂന്നാറിൽ. മൂന്നാർ കാണാൻ പോകുന്നവരും കണ്ടുമടങ്ങുന്നവരും പക്ഷേ അപൂർവ്വമായേ ഈ ഇടം കാണാറുള്ളൂ. കാരണം,...
Read More...
Read More
ഇതാണ് നേര്യമംഗലം പാലം. ഞാൻ മൂന്നാറിലേക്കുള്ള യാത്രയിലാണ്. ഇതൊരു കന്നിയാത്രയൊന്നുമല്ല. സാധാരണ സഞ്ചാരികളെ പോലെ ഒരു ദിവസം കയ്യിൽ മിച്ചം കിട്ടിയാൽ എല്ലാവരും പോകുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മൂന്നാർ. അടിമാലിയുടെ അടിക്കാടുകളും അടിവാരങ്ങളും കടന്ന് കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങളും കണ്ട് വഴിയരികിലെ വാനരന്മാരോട് കിന്നാരം പറഞ്ഞ് വാഹനങ്ങൾ ഇളം തണുപ്പിലൂടെ ഇഴഞ്ഞെത്തുന്നത് മൂന്നാറിലായിരിക്കും. പിന്നെ മൂന്നാർ ടോപ് സ്റ്റേഷനും കണ്ട് ഇരവികുളത്തെ വരയാടുകളേയും കണ്ട് തേയില തോട്ടങ്ങളെ തൊട്ടും തൊടാതേയും ഓടിയെത്തുന്നത് ഇക്കോ പോയിന്റിലൊ റോസ് ഗാർഡനിലോ തടാകക്കരയിലോ വെള്ളച്ചാട്ട പരിസരങ്ങളിലോ ആയിരിക്കും. അങ്ങനെ മൂന്നാർ മുഴുവനും കണ്ടുവെന്ന അഹങ്കാരത്തിൽ നാം...
Read More...
Read More
ലോകത്ത് വമ്പൻ പാലങ്ങൾ പലതുണ്ടെങ്കിലും ഉരുക്കുപാലങ്ങൾ വേറിട്ടുനില്ക്കുന്നവയാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നു ഉരുക്കുപാലങ്ങളും ചൈനയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതൊക്കെതന്നെ വിനോദസഞ്ചാരികൾക്ക് പലപ്പോഴും കൌതുകങ്ങളുമാണ്. തെക്കൻ ചൈനയിലെ സ്വയംഭരണപ്രദേശമായ ഗ്വാങ്ഷി ഷുവാങ്ങിലെ പിഗ്നാനിലെ പാലമാണ് നീളം കൊണ്ട് വലുതെന്ന് പറയപ്പെടുന്നത്. 2018-ൽ പണിപൂർത്തിയാക്കിയ ഈ പാലത്തിന്റെ നീളം 1035 മീറ്ററാണ്. ആർച്ച് ഘടനയിലുള്ള പാലങ്ങളിൽ വച്ച് നീളം കൂടിയ പാലം ചോങ്കിങ്ങിലെ ച്വോട്ടിയാൻമെൻ പാലമാണത്രെ. 552 മീറ്റർ നീളവുമായി ഈ പാലം ലോകത്ത് രണ്ടാമത് നില്ക്കുന്നു. യാങ്ങ്സി നദിയുടെ കുറുകെ സ്ഥിതി ചെയ്യുന്ന റോഡ്-റെയിൽ ഗതാഗത സൌകര്യമുള്ള ഈ പാലം 2009-ലാണ്...
Read More...
Read More
സഹസ്രാബ്ദങ്ങളുടെ യഹൂദകഥകളുറങ്ങുന്ന ഒരു ചരിത്രഭൂമിയിലാണ് ഞാനിപ്പോൾ നില്ക്കുന്നത്. ഇതൊരു സിനഗോഗാണ്. പച്ചമലയാളത്തിൽ പറഞ്ഞാൽ ജൂതപള്ളി. എന്നവച്ചാൽ യഹൂദരുടെ ആരാധനാലയം. ഈ പള്ളി സ്ഥിതി ചെയ്യുന്നത് കേരളത്തിലെ വടക്കൻ പറവൂരാണ്. ഏകദേശം ബിസി ആയിരാമാണ്ട് മുതൽ കേരളത്തിൽ യഹൂദർ അഥവാ ജൂതർ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. കച്ചവടത്തിനും പ്രവാസത്തിനുമായി പഴയ മുസിരിസ്സിൽ അഥവാ ഇന്നത്തെ കൊടുങ്ങല്ലൂരിൽ എത്തിയവരാണിവർ. കേരളത്തിലെത്തിയ ഈ യഹൂദവംശത്തെ പിൽക്കാലത്ത് മലബാർ യഹൂദർ എന്ന് വിളിച്ചുപോന്നു. യഹൂദരിൽ തന്നെ വെളുത്തതും കറുത്തതുമായ യഹൂദരുണ്ടത്രെ. അതുകൊണ്ടാവാം മലബാർ യഹൂദരെ കറുത്ത യഹൂദർ എന്നാണ് വിളിച്ചുപോന്നിരുന്നത്. കേരളത്തിൽ ഫോർട്ട് കൊച്ചിയിലും കൊല്ലത്തും കൊടുങ്ങല്ലൂരിലെ...
Read More...
Read More