Monthly Archives: February 2025


സ്വാതന്ത്ര്യം തന്നെ ജീവിതം, പ്രണയം ഒരു തടസ്സമാവരുത്.

28

Feb 2025

സ്വാതന്ത്ര്യം തന്നെ ജീവിതം, പ്രണയം ഒരു തടസ്സമാവരുത്.

നമ്മളിൽ പ്രണയിക്കാത്തവർ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ പ്രണയതകർച്ച അഥവാ ബ്രെയ്ക്കപ്പ് അനുഭവിക്കാത്തവരും ഉണ്ടാവില്ല. അത്തരമൊരു അവസ്ഥയെ എങ്ങനെ അതിജീവിക്കാം എന്നുള്ളത് മന:ശ്ശാസ്ത്രകൌതുകം ഉണ്ടാക്കുന്ന ഒന്നാണ്. എന്നിരുന്നാലും അനുഭവങ്ങളുടെ പാഠശാലയിൽ നിന്ന് നാം മനസ്സിലാക്കുന്ന എന്തെങ്കിലുമൊക്കെ ഗുണം ചെയ്യാതിരിക്കില്ല. ഈ ശബ്ദലേഖനത്തെ അങ്ങനെ കരുതിയാൽ മതി. വീഡിയോ കാണാം. പ്രണയം പോലെ തന്നെ പ്രണയതകർച്ച അഥവാ ബ്രെയ്ക്കപ്പും സ്വാഭാവികമാണ്. ഇതാണ് ഒന്നാം പാഠം. രണ്ടിനും നമ്മുടെ മനസ്സിലും ഹൃദയത്തിലും മായ്ച്ചുകളയാനാവാത്ത സ്ഥാനം കാണും. അതുകൊണ്ടുതന്നെ, അത് മായ്ച്ചുകളയാൻ ശ്രമിക്കരുത്. അത് മായ്ച്ചുകളയാനായി കലഹിക്കരുത്. പരസ്പര ശത്രുതയും അരുത്. മറിച്ച്,  അതിനെ പ്രണയത്തിന്റെ ആരംഭകാലത്തേക്ക് കൊണ്ടുപോവുക....

Read More...

Read More


എഴുത്ത്-ആത്മരതിയുടെ വാണിജ്യസാക്ഷാത്കാരം

27

Feb 2025

എഴുത്ത്-ആത്മരതിയുടെ വാണിജ്യസാക്ഷാത്കാരം

ഒരു എഴുത്തുകാരൻ എന്ന നിലക്ക്, എഴുത്തിനെ എന്നിൽ നിന്ന് വിലയിരുത്തേണ്ട ഒരു വൈകാരിക പ്രതിസന്ധിയിലാണ് ഞാനിന്ന്. കാരണം, എഴുത്തുകാരനിൽ നിന്നും പ്രൊഫഷണൽ വായനക്കാരനിൽ നിന്നും മാറി നിന്നുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വളരെ സെൻസിറ്റീവായ ചില നിരീക്ഷണങ്ങൾ നടത്തുന്നവനാണ് ഞാൻ. അതുകൊണ്ടുതന്നെ, എന്റെ നിരീക്ഷണങ്ങളിൽ ശ്വാസംമുട്ടി കഴിയുന്ന ചിലരെങ്കിലും എന്നോട് എന്റെ സ്വന്തമായ സർഗ്ഗാത്മക നിലപാട് ചോദിക്കാറുണ്ട്. അവർക്ക് വേണ്ടിയാണ് ഈ ശബ്ദലേഖനം. വീഡിയോ കാണാം മലയാളത്തിലെ പുതിയ എഴുത്തുകാരുടെ, മിക്കവാറും എഴുത്ത്, ഒരുതരം വ്യവസായമോ, കൃഷിയോ ആണ്. അത്തരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് അഥവാ ഫാമിങ്ങ് നടത്തുന്ന പ്രസാധകരാണ് ഇന്ന് കേരളത്തിലുടനീളം. പ്രാരംഭത്തിൽ, മലയാള-സാഹിത്യ-കാവ്യ-സർഗ്ഗ-...

Read More...

Read More


ശ്രീനാരായണഗുരുവും കൂർക്കഞ്ചേരി തൈപൂയവും

20

Feb 2025

ശ്രീനാരായണഗുരുവും കൂർക്കഞ്ചേരി തൈപൂയവും

”ശ്രീനാരായണഗുരു ജ്ഞാനിയല്ല; ജ്ഞാനമാണ്…” സ്വാമി നിത്യാനന്ദ, ഗുരുവിനെ നിർവചിച്ചത് ഇങ്ങനെയാണ്. ശ്രീനാരായണ ഗുരു ഒരുപുരോഗമനാത്മക-വികസിത കാലഘട്ടത്തെ സൃഷ്ടിച്ച മഹാത്മാവായിരുന്നു, ജ്ഞാനഗംഗയായിരുന്നു. മലയാളിയുടെ സാംസ്‌കാരിക സ്വത്വബോധത്തിന്റെ സീമകളെ വികസിപ്പിച്ച്, സാംസ്കാരിക മാലിന്യങ്ങളെ തുടച്ചുനീക്കിയ നവോത്ഥാന ദാര്‍ശനികൻ കൂടിയായിരുന്നു, ഗുരുദേവന്‍. വീഡിയോ കാണാം എന്നാൽ ആ കാലഘട്ടമൊക്കെ ഇന്ന് അവസാനിച്ചു. ഗുരു വരുംമുമ്പുള്ള അവസ്ഥയിലേക്ക് കാലഘട്ടം തിരിച്ചുനടന്നിരിക്കുന്നു. അതുകൊണ്ടുതന്നെ, ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള  ഒരു ദുരന്ത കാലഘട്ടത്തിലൂടെയാണ് ഇന്നു ലോകം കടന്നുപോകുന്നത്. ബുദ്ധന്‍റെ ധര്‍മ്മതലങ്ങൾക്കും ശങ്കരാചാര്യര്രുടെ വൈജ്ഞാനിക തലങ്ങൾക്കുമപ്പുറം അദ്വൈതദാർശനികനായ ഗുരു ജാതി നിരാസത്തിലൂടെയാണ് അദ്വൈതം പ്രായോഗികമായി നടപ്പാക്കാൻ ശ്രമിച്ചത്. ”ജാതിഭേദം മതദ്വേഷം;...

Read More...

Read More


പ്രണയം ഒരു തോന്നലാണ്

14

Feb 2025

പ്രണയം ഒരു തോന്നലാണ്

പ്രണയകാലം പാകമാവുന്ന കാലത്താണ് പലപ്പോഴും പ്രണയം പാകം തെറ്റുക. അത് പ്രണയത്തിന്റെ ജനിതകദോഷം കൊണ്ടാവണം. പ്രണയത്തിന്റെ പാലാഴി കടഞ്ഞെടുത്ത് നറുജീവൽനെയ് ഉണ്ടാവുന്ന ഏതോ പ്രണയപ്രഭാതങ്ങളിലായിരിക്കും ഇത്തരം പ്രണയ പാകപിഴകൾ സംഭവിക്കുക. ‘ഈ കാലവും കടന്നുപോകും’ എന്നത് പ്രണയകാലങ്ങളിൽ പ്രസക്തമാവാറില്ല. കാരണം പ്രണയഋതുകൾ സാധാരണ ഋതുക്കളല്ല, ഋതുഭേദങ്ങളും വ്യത്യസ്തമായിരിക്കും. ഒരിക്കൽ മുറിഞ്ഞാൽ പിന്നെ മുറികൂടാം, പക്ഷേ, മുറിവുണങ്ങില്ല, ഒരിക്കലും. ഋതുഭേദങ്ങളിൽ ആ മുറിവുകൾ വൃണങ്ങളാവും. വേദനകളുടെ തനിയാവർത്തനങ്ങൾ സംഭവിക്കും. വിടർന്ന പൂക്കൾ കൊഴിയാൻ മടികാണിക്കും പോലെ, പ്രണയം അപ്പോഴും ആ വേദനകളിൽ ചേർന്നുനിൽക്കും. പിന്നെ, എപ്പോഴോ വീണ്ടും മുറി കൂടും. വേദനകൾ മായും....

Read More...

Read More


എന്റെ പ്രണയവിചാരങ്ങൾ

04

Feb 2025

എന്റെ പ്രണയവിചാരങ്ങൾ

പലരും എന്നേട് പ്രണയത്തെ കുറിച്ച് ചോദിക്കാറുണ്ട്. എല്ലാവർക്കും അറിയേണ്ടത് എന്റെ പ്രണയജീവിതത്തെകുറിച്ചാണ്. അല്ലാതെ പ്രണയത്തെ കുറിച്ചല്ല, അതാണ് സത്യം. മലയാളിയുടെ ഒളിഞ്ഞുനോട്ടം ഏറ്റവുമധികം പ്രകടമാവുക മറ്റുള്ളവരുടെ പ്രണയജീവിതങ്ങളിലാണ്. അതവിടെ നിൽക്കട്ടെ. നമുക്ക് പ്രണയത്തെ കുറിച്ച് സംസാരിക്കാം, ചിന്തിക്കാം. നമുക്ക് ഒരു ദിവ്യമായ പ്രണയകാലമുണ്ടായിരുന്നു, പണ്ട്. അതൊക്കെ പോയി. ഇന്ന് പ്രണയം കൂടുതലും പ്രായോഗികമാണ്, ഭൌതികമാണ്. പ്രണയം ഇന്ന് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിപോലെയാണ്. കമ്പനിനിയമം അനുശാസിക്കുന്ന എത്രയെങ്കിലും പങ്കാളികളാവാം ഈ കമ്പനിയിൽ. കമ്പനി ലാഭത്തിലോ, ചുരുങ്ങിയപക്ഷം ബ്രേക്കീവണിലോ പോകണമെന്ന് മാത്രം.ഭൂരിപക്ഷം പ്രണയങ്ങളും ബ്രേക്കീവണിലായിരിക്കും. അതേസമയം, സാമൂഹ്യനിയമാനുസൃതമുള്ള പങ്കാളി പലപ്പോഴും ഒരു സ്ലീപ്പിങ്ങ്...

Read More...

Read More


മിനി യൂറോപ്പും, ടൂർ കമ്പനി തട്ടിപ്പും.

04

Feb 2025

മിനി യൂറോപ്പും, ടൂർ കമ്പനി തട്ടിപ്പും.

ഇതാണ് മിനി യൂറോപ്പിലേക്കുള്ള പ്രധാന കവാടം. മുന്നിൽ ഒരു കൊടിയും പിടിച്ച് പോകുന്നതാണ് എന്റെ ഗൈഡ്, വെങ്കിട്ട്. പറഞ്ഞുകേട്ട അത്ര ഗൌരവമൊന്നും ഈ ഭൂപ്രദേശത്തിന് കാണാനില്ല. ബെൽജിയത്തിലെ പ്രസിദ്ധമായ ആറ്റോമിയത്തിനു സമീപമാണ് ഈ മിനി യൂറോപ്പ്. ഈ വഴികൾക്കും പ്രദേശങ്ങൾക്കും അത്ര വെടിപ്പും വൃത്തിയൊന്നുമില്ല. വീഡിയോ കാണാം. ദാ ഈ കുറ്റിക്കാട്ടിൽ ഒരു ബോഡ് വച്ചിട്ടുണ്ട്. ഈ കാണുന്നതാണ് ഇവിടുത്തെ ടിക്കറ്റ് കൌണ്ടറും പ്രവേശനകവാടവും. ഇവിടെയൊന്നും കാര്യമായ ദീപാലങ്കാരങ്ങളില്ല. സഞ്ചാരികളുടെ തിരക്കും കാണാനില്ല. ഈ ദിശാസൂചകങ്ങളിൽ ആംസ്റ്റർഡാം, സ്റ്റോക്ക്ഹോം, ലക്സംബർഗ്ഗ്, റോമാ എന്നൊക്കെ എഴുതിവച്ചിട്ടുണ്ട്. പ്രവേശനപാസ്സുകൾ സ്കാൻ ചെയ്താൽ അകത്ത് പ്രവേശിക്കാം. ...

Read More...

Read More