Monthly Archives: December 2023


ഒഴുകുന്ന പറുദീസയും എന്റെ നർത്തകി സൂറയും

26

Dec 2023

ഒഴുകുന്ന പറുദീസയും എന്റെ നർത്തകി സൂറയും

കോസ്റ്റ സെറീന വൈകീട്ട് 5 മണിക്ക് കൊച്ചി തീരം വിടുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, കപ്പലിലെ സന്ധ്യാദീപങ്ങൾ തെളിഞ്ഞിട്ടും അങ്ങനെ സംഭവിച്ചില്ല. കപ്പൽ, തീരം വിടാത്തതിൽ ആർക്കും പരിഭവവുമുണ്ടായിരുന്നില്ല. കാരണം എല്ലാവരും കപ്പലിന്റെ ആഡംഭരം അളന്നനുഭവിക്കുന്ന ത്രില്ലിലായിരുന്നു. ഏറെ പേരും കോസ്റ്റ സെറീനയുടെ ഉയരങ്ങളിലെ ഡക്കിലായിരുന്നു. അതായത് പതിനൊന്നാം നിലയിൽ. അവരുടെ ആശ്ചര്യവും ആനന്ദവും വീഡിയോകാൾ വഴി ഉറ്റവർക്കും ഉടയവർക്കും പങ്കവക്കുകയായിരുന്നു. ഞാൻ പതിവുപോലെ ഷൂട്ട് ആരംഭിച്ചിരുന്നു. കന്നിഷൂട്ട് പിഴച്ചില്ല. ഇന്ത്യൻ നേവിയുടെ ദീപാലംകൃതമായ കപ്പലും അവർ കടലിലേക്ക് പെയ്തിറക്കിയ വർണ്ണമഴയുമായിരുന്നു. പിന്നെ, ഈ കപ്പലിലെ റഡാറുകളും മുകളിലൊരുക്കിയ സുഖവാസ സൌകര്യങ്ങളും ക്യാമറയെ...

Read More...

Read More


തുർതുക്കിലെ ആരിഫിന്റെ ഗോതമ്പപ്പത്തിന്റെ മോസ്ക രുചി

23

Dec 2023

തുർതുക്കിലെ ആരിഫിന്റെ ഗോതമ്പപ്പത്തിന്റെ മോസ്ക രുചി

ഞാനിപ്പോഴും തുർതുക്കിലാണ്. ആ ഇരുമ്പുപാലം പകുത്തുവച്ച പാതിഗ്രാമം അളന്നെടുക്കുകയാണ്. സമയം, ഏതാണ്ട് ഉച്ചയായി. പച്ചവിരിപ്പിട്ട ഇവിടം ഉച്ച അപ്രസത്കമാണ്. എങ്കിലും കേരളത്തിന്റെ സമയമുറ എന്നോട് ഉച്ചയൂണ് ആവശ്യപ്പെട്ടുതുടങ്ങി. തുർതുക്ക് ഒരു പർവ്വതഗ്രാമം മാത്രമല്ല, ഭാരതീയത്തിന്റെ നേർക്കാഴ്ച കൂടിയാണ്. ബാൾടി സംസ്കാരത്തിന്റെ പരിഛേദമാണ്. ചരിത്രസ്ഥലിയാണ്. അത്തരം കഥകളൊക്കെ ഞാൻ തുർതുക്കിന്റെ രണ്ടാം പാതി കാണുമ്പോൾ പറയാം. വീഡിയോ കാണാം ഇപ്പോൾ ഞാൻ പറയുന്നത് ഒരു ലഡാക്കി തനത് രുചിയെ കുറിച്ചാണ്. തുർതുക്ക് നമുക്ക് തരുന്നതും അത്തരം രുചിഭേദങ്ങളാണ്. ഇവിടം നിറയേ ബാൾടി രുചിക്കൂട്ടുകളുടെ അടുക്കളകളാണ്. ബാൾടി കിച്ചൺ എന്നാണ് ഇന്നാട്ടുകാർ അത്തരം അടുക്കളയെ...

Read More...

Read More


പരിശുദ്ധമായ ഐക്യത്തിന്റെ കോസ്റ്റ സെറീന

07

Dec 2023

പരിശുദ്ധമായ ഐക്യത്തിന്റെ കോസ്റ്റ സെറീന

ഇത് ആഡംബരകപ്പൽ സഞ്ചാരത്തിന്റെ കാലം. 1822-ലായിരുന്നു ആഡംബരകപ്പൽ സഞ്ചാരത്തിന്റെ തുടക്കമെങ്കിലും, 1980-തോടുകൂടിയാണ് നാം ഇന്നു കാണുന്ന തരത്തിലേക്ക് ആ വിനോദസഞ്ചാര മേഖല വികസിച്ചത്. സാധാരണ ഗതിയിൽ 48 മണിക്കൂറിൽ കുറയാത്ത ആഡംബരകപ്പൽ സഞ്ചാരമായിരുന്നു ആരംഭത്തിലുണ്ടായിരുന്നത്. ഇപ്പോഴത് എണ്ണിയാലെടുങ്ങാത്ത രാത്രികളിലേക്കും പകലുകളിലേക്കും എത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ ആഡംബരകപ്പൽ വിനോദ സഞ്ചാര മേഖല ഏറെ മുന്നോട്ട് പോയിരിക്കുന്നു. കോവിഡ് കാലത്തിനുമുമ്പ് ഏകദേശം 155 ബില്യൺ ഡോളറിന്റെ ബിസിനസ്സ് ഉണ്ടായിരുന്ന ഈ മേഖല കോവിഡിന്റെ പിടിയിൽ പെട്ട് ശ്വാസം മുട്ടുകയായിരുന്നു. അക്കാലത്ത് 30 മില്യൺ സഞ്ചാരികൾ ലോകത്തിന്റെ കടൽപ്പുറങ്ങളിൽ ആഡംബരസഞ്ചാരം നടത്തിയിരുന്നു. ഏകദേശം 2 മില്യൺ മാനവവിഭവ...

Read More...

Read More


ഒരു ഭാരത-പാക്കിസ്താൻ ഗ്രാമപ്രവേശം അഥവാ തങ്ങ്

05

Dec 2023

ഒരു ഭാരത-പാക്കിസ്താൻ ഗ്രാമപ്രവേശം അഥവാ തങ്ങ്

ന്യൂബ്രയിലെ കന്യാവനങ്ങളിലെ പാട്ടും കൊട്ടും ആട്ടവും ആസ്വദിച്ചങ്ങനെ ഹുന്തറിലെ ഒട്ടകപ്പുറസഞ്ചാരവും കഴിഞ്ഞ് ഞാൻ ഹിമസാനുക്കളിലെ മറ്റൊരു ഗ്രാമം തേടി പോവുകയായിരുന്നു. ആ ഗ്രാമത്തിന്റെ പേരാണ് തുർതുക്ക്. ദുർദുക്ക് എന്നും പറയുമത്രെ. എന്നുവച്ചാൽ ലഡാക്കി ഭാഷയിൽ, “ഇരുന്നാലും, സ്വാഗതം”. വീഡിയോ കാണാം ലഡാക്കിലെ മുന്നുനാലു ദിവസത്തെ യാത്രക്കിടയിൽ ഞാനും ഡ്രൈവർ സ്റ്റാൻസിനും ആത്മമിത്രങ്ങളായി. ഞാൻ സ്റ്റാൻസിന്റെ ഭാഷയുമായി പൊരുത്തപ്പെടാൻ തുടങ്ങി. അതിനേക്കാൾ കൂടുതലായി സ്റ്റാൻസിൻ തിരിച്ചും സമരസപ്പെട്ടിരുന്നു. ഭാഷക്കപ്പുറവും ഏതോ ഒരു ഭാഷ ഞങ്ങൾ കൈമാറാൻ തുടങ്ങി. അങ്ങനെ തുർതുക്കിലേക്കുള്ള യാത്രയിൽ ഒരിടത്തുവച്ച് സ്റ്റാൻസിൻ വാഹനം നിർത്തി. എന്നിട്ട് പറഞ്ഞു, നമുക്ക് ഒരു...

Read More...

Read More