10
Dec 2024കാണാതെ പോവരുത് ഈ മധുരക്കാഴ്ച
ഞാനിപ്പോഴും സ്വിറ്റ്സർലണ്ടിലാണ്. മധുരമൊഴുകും ഹരിതാഭമായ സ്വിറ്റ്സർലണ്ടിൽ തന്നെ. ഇവിടെ പച്ചയുടെ രോമാഞ്ചവും മധുരത്തിന്റെ ഉന്മാദവും അനുഭവിക്കാം. സ്വിസ്സിലെ പച്ചയുടെ രോമഹർഷത്തെകുറിച്ച് ഞാൻ ഇതിനകം രണ്ടോ മൂന്നോ വീഡിയോ ചെയ്തിരുന്നു. നിങ്ങൾ അതൊക്കെ കണ്ടുകാണുമെന്ന് വിശ്വസിക്കട്ടെ. കണ്ടില്ലെങ്കിൽ താഴെയുള്ള ലിങ്കുകളെ പ്രാപിക്കുക. വീഡിയോ കാണാം ദാ ഈ കാണുന്നതാണ് മധുരത്തിന്റെ ഉന്മാദഭൂമി. കൊക്കോയും പാലും വെണ്ണയും മധുരവും നാവിലേക്കും ഹൃദയത്തിലേക്കും ചൊരിയുന്ന മധുരോന്മാദഭൂമി. അതായത് ലിന്ഡ് ചോക്ലേറ്റ് ഹോം. അതേ, ചോക്ലേറ്റുകൾക്ക് മാത്രമായൊരു സ്വിസ്സ് വീട്. കൃത്യമായി പറഞ്ഞാൽ, ഞാനിപ്പോൾ സ്വിറ്റസർലണ്ടിലെ കീച്ച്ബിർഗ്ഗിലാണ്. സ്വിറ്റസർലണ്ടിലെ ഹോർഗൺ ഡിസ്ട്രിക്ടിലെ ഒരു മുൻസിപ്പാലിറ്റിയാണ്, കീച്ച്ബിർഗ്ഗ്. ഇവിടെയാണ്...
Read More...
Read More