ഞാനിപ്പോഴുള്ളത് ഫ്രാൻസിലെ പാരീസിലാണ്. ഷാ ഡി മാഴ്സ് (Champ De Mars) പരിസരങ്ങളിലൂടെയാണ് ഞാനിപ്പോൾ കടന്നുപോയി ക്കൊണ്ടിരിക്കുന്നത്. ഈ സ്ഥലം പാരീസിലെ ഏറെ പച്ചപ്പുള്ള ഒരു പ്രദേശമാണ്. സത്യത്തിൽ ഇവിടം ഒരു കൃഷിയിടമാണ്. ഇന്നാട്ടുകാർ ചെടികളും പൂക്കളും പച്ചക്കറികളും കൃഷിചെയത് വില്പന നടത്തുന്ന ഒരു കാർഷിക ചന്തകൂടിയാണ് ഇവിടം. വീഡിയോ കാണാം. മറ്റു യൂറോപ്യൻ നഗരങ്ങളെ അപേക്ഷിച്ച് ഫ്രാൻസ് നഗരവീഥികൾ അത്രക്ക് മികച്ചതാണെന്ന് ഞാൻ പറയില്ല. റോഡുകളിലെ ശുചിത്തം അത്രക്കും പോര. ഫ്രാൻസിന്റെ തെരുവോരങ്ങളിൽ അവിടവിടെ നിരാലംബരായ മനുഷ്യരെ ഞാൻ കണ്ടു. മാലിന്യങ്ങളും കണ്ടു. ഫ്രഞ്ച് കെട്ടിടങ്ങളിലെ മുഷിഞ്ഞ ബാൽക്കണികൾ കണ്ടു....
Read More...
Read More
ഞാനിപ്പോൾ ബെൽജിയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വടക്കുപടിഞ്ഞാറൻ യൂറോപ്പിലെ ഒരു കൊച്ചുരാജ്യമാണ് ബെൽജിയം. വടക്ക് നെതർലണ്ട്. കിഴക്ക് ജർമ്മനി. തെക്ക് ഫ്രാൻസ്. തെക്കുകിഴക്കായി ലക്സംബർഗ്ഗ്. പടിഞ്ഞാറ് കടലാണ്, വടക്കൻ കടൽ. മൊത്തം 30000 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ കൊച്ചുരാജ്യത്തിലെ ജനസംഖ്യ 12 ദശലക്ഷം. യൂറോപ്പിലെ താഴ്ന്ന രാജ്യങ്ങളിലൊന്ന്. തലസ്ഥാനം ബ്രസ്സൽസ്. വീഡിയോ കാണാം. എല്ലാ സഞ്ചാരികളേയും പോലെ ഞാനും ബ്രസ്സൽസിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. പ്രകൃതിരണണീയം എന്നൊന്നും പറയാനാവില്ല, ഈ ഭൂപ്രദേശങ്ങളെ. കാരണം, ഇതൊരു വ്യാവസായിക ഭൂമികയാണ്. സ്റ്റീലും സ്ഫടികധാതുക്കളും പിന്നെ സ്വാദൂറുന്ന തേൻനിലാവ് പെയ്യുന്ന ചോക്ലേറ്റുകളുടെ താഴ്വരയാണ് ബ്രസ്സൽസ്. യൂറോപ്പ് യാത്രകളിൽ ഇങ്ങനെയാണ്. കുറേ...
Read More...
Read More
സമയത്തിന്റെ ഭൂമി അഥവാ സമയസൂക്ഷിപ്പിന്റെ ഭൂമി ഏതെന്ന് ചോദിച്ചാൽ അത് ജർമ്മനിയിലെ ഈ കരിങ്കാടുകൾ എന്ന് പറയേണ്ടിവരും. ജർമ്മനിയിലെ ഫർട് വാഞ്ചൻ എന്ന കരിങ്കാട് അഥവാ ബ്ലാക്ക് ഫോറസ്റ്റ് നഗരത്തിലാണ് ചരിത്രപ്രസിദ്ധമായ കുക്കുക്ലോക്കിന്റെ ബീജാവാപം നടന്നതെന്ന് ചരിത്രം പറയുന്നുണ്ട്. ഇവിടെ ഇപ്പോഴും കുക്കുക്ലോക്കുകളുണ്ട്. അത്തരം കുക്കുക്ലോക്കുകളുടെ കഥ പറയുന്ന ഒരു മ്യൂസിയവും ഇവിടെയുണ്ട്. വീഡിയോ കാണാം. ഫർട് വാഞ്ചൻ കരിങ്കാടുകളിൽ ക്ലോക്ക് നിർമ്മാണം ഒരു കുടിൽവ്യവസായമായിരുന്നു. പിന്നീടെപ്പോഴോ അതൊരു വ്യവസായമായി വളരുകയായിരുന്നു. ഇവിടുത്തെ മ്യൂസിയത്തിൽ പഴയ മരനിർമ്മിത ക്ലോക്കുളും, പതിനെട്ടാം നൂറ്റാണ്ടിലെ കുയിൽനാദമൊഴുക്കുന്ന കുക്കു ക്ലോക്കുകളും സുലഭമാണ്. ലോകത്തുനിന്നെമ്പാടുമുള്ള ക്ലോക്കുകളും ഇവിടെ...
Read More...
Read More
ഞാൻ സ്വിറ്റ്സർലണ്ടിലെ ലൂസേണിലേക്കുള്ള യാത്രയിലാണ്. ഈ ഹൈവേകളും പാലങ്ങളും കടന്ന്, ചോളം പൂത്തുനിൽക്കുന്ന പാടങ്ങളും പിന്നിട്ട്, ഈ പച്ചപ്പരവതാനികളുടെ കുളിരും കൊണ്ട് യാത്ര ചെയ്താൽ ലൂസേണിലെത്താം. ഇവിടുത്തെ റോഡുകൾ സൂപ്പറാണ്. ട്രാഫിക്ക് സിഗ്നലുകൾ മാത്രമാണ് ഇവിടുത്തെ ട്രാഫിക്ക് നിയന്ത്രിക്കുന്നത്. അല്ലാതെ നമ്മുടെ നാട്ടിലേതുപോലെ, ട്രാഫിക്ക് പോലീസുകാരുടെ ബഹളവും, അവരുണ്ടാക്കുന്ന ട്രാഫിക് ജാമ്മും ഇവിടെ കാണില്ല. നയനമനോഹരമാണ് ഈ സ്വിസ്സ് യാത്ര. കൺകുളിർയാത്ര. വീഡിയോ കാണാം ലൂസേൺ എത്താറായി. ലൂസേൺ നഗരക്കാഴ്ചകൾ കണ്ടുതുടങ്ങി. സ്വിസ്സ് നിർമ്മിതികളുടെ ശില്പാവിഷ്കാരങ്ങളും കണ്ടുതുടങ്ങി. സ്വിസ്സ് കൊടിതോരണങ്ങളും, റോഡിലെ പുഷ്പവിതാനങ്ങളും കണ്ടുതുടങ്ങി. ലൂസേൺ എത്തി. സഞ്ചാരികൾ ഫോട്ടോഷൂട്ട് ആരംഭിച്ചു....
Read More...
Read More
ഈ കാണുന്നത് തൃശൂർ ജില്ലയിലെ വിശുദ്ധ ജോണ്‍ നെപുംസ്യാന്റെ നാമധേയത്തിലുള്ള പറപ്പൂർ പള്ളിയാണ്. 1731 ല്‍ സ്ഥാപിതം. തോമസ്ശ്ലീഹ AD 52 ല്‍ സ്ഥാപിച്ച പാലയൂര്‍ പള്ളിയില്‍ നിന്നു തന്നെയാണ് ഈ പള്ളിയുടേയും ചരിത്രം ആരംഭിക്കുന്നത്. വീഡിയോ കാണാം. AD 140 ല്‍ സെന്റ് തോമാസിന്റെ നാമധേയത്തിലുള്ള മറ്റേ പള്ളിയെന്നറിയപ്പെടുന്ന മറ്റം പള്ളിയായിരുന്നു, പണ്ട് പറപ്പൂരുകാരുടെ ഇടവക. പഴയ മലബാറിൽ സ്ഥിതി ചെയ്തിരുന്ന, മറ്റം പള്ളിയിലേക്ക് തിരുകൊച്ചിയിലെ പറപ്പൂരില്‍ നിന്നും 8 കി.മീറ്റര്‍ ദൂരമുണ്ട്. റോഡുകളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് പുഴയും, കാടും, തോടും വയലുകളും കടന്ന് വേണം, പറപ്പൂരുകാര്‍ക്ക് മറ്റം പള്ളിയിലെത്തി...
Read More...
Read More