ഞാൻ സ്വിറ്റ്സർലണ്ടിന്റെ അതിർത്തിയിലേക്ക് പ്രവേശിക്കുകയാണ്. ജർമ്മനിയുടെ പതാകക്കാഴ്ചകൾ ഇനിയില്ല. ഇനി സ്വിസ്സ് പതാകകൾ പാറിപ്പറക്കും, ഈ പച്ചപ്പുകളിൽ. സ്വിസ്സ് പുൽത്തകിടുകൾ കണ്ടുതുടങ്ങി. സ്വിസ്സ് വെളിച്ചത്തെ മറയ്ക്കുന്ന കരിമ്പച്ചക്കാടുകളും പ്രത്യക്ഷമായി. സ്വിസ്സ് ഹൈവേകളും പാലങ്ങളും മെട്രോ ട്രെയിനുകളും നിർമ്മിതികളും അരിച്ചിറങ്ങുന്ന വാഹനങ്ങളും കണ്ടുതുടങ്ങി. വാഹനങ്ങളിൽ ഘടിപ്പിച്ച സൈക്കിളുകളും കാണാം. ലക്ഷ്യസ്ഥാനത്ത് എത്തിയാൽ പിന്നെ സ്വിസ്സുകാർ വാഹനങ്ങൾ ഉപേക്ഷിക്കും. പിന്നെ ഈ സൈക്കിളുകളിലായിരിക്കും അവരുടെ യാത്ര. വീഡിയോ കാണാം യൂറോപ്പിലെ പ്രധാനപ്പെട്ട നദികളിൽ ഒന്നാണ് റൈൻ നദി. മറ്റുനദികളിൽ, ഡാന്യൂബ്, ഡോൺ, റോൺ, എൽബ്, ഓഡർ, ടാഗസ്, തെംസ് എന്നിവയും എടുത്തുപറയത്തക്കതാണ്. എന്നാലിവിടെ ഞാൻ...
Read More...
Read More
സീറ്റി സ്കാനിന്റെ പള്ളിപുരാണത്തിൽ ഇന്ന് ജർമ്മനിയിലെ കൊളോൺ ക്രിസ്ത്യൻ കത്തീദ്രലിന്റെ പുരാണമാണ് പറയുന്നത്. ഇതാണ് കൊളോൺ തെരുവ്. ഈ മക്നോൾഡ്സിന് സമീപമാണ് കൊളോൺ കത്തീദ്രൽ. ഈ നഗരത്തിന്റെ ഏതുഭാഗത്തുനിന്ന് നോക്കിയാലും കൊളോൺ കത്തീദ്രലിന്റെ ഇരട്ട ഗോപുരം കാണാം. വീഡിയോ കാണാം ജർമ്മനിയിലെ വടക്കൻ റൈൻ-വെസ്റ്റ്ഫാലിയായിലെ, കൊളോൺ എന്നിടത്താണ് ഈ കത്തോലിക്കാ പള്ളി സ്ഥിതിചെയ്യുന്നത്. റൈൻ നദിയുടെ തീരത്താണ് ഈ പള്ളി നിർമ്മിച്ചിരിക്കുന്നത്. ജർമ്മൻ ഭാഷയിൽ കോളൻ ഡോം എന്ന് വിളിക്കുന്ന ഈ പള്ളി, വിശുദ്ധ പത്രോസിന്റെ കത്തീദ്രൽ എന്ന് ലോകത്ത് അറിയപ്പെടുന്നു. കൃത്യമായി പറഞ്ഞാൽ 632 വർഷമെടുത്തു ഈ പള്ളപ്പണി ഏതാണ്ട്...
Read More...
Read More
ഏകദേശം 750 വർഷം പഴക്കമുള്ള ഒരു ഐതിഹാസിക ഹരിതഭൂമിയിലേക്കാണ് ഞാനിപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ജുറ, ആൽപ്സ് പർവ്വതങ്ങൾ വിരിപ്പിട്ട തൂമഞ്ഞുപുതപ്പിൽ സ്വപ്നം കണ്ടുറങ്ങുന്ന സ്വിറ്റ്സർലണ്ടിലൂടെയാണ് ഞാനിപ്പോൾ കടന്നുപോകുന്നത്. വീഡിയോ കാണാം അകലെ, പച്ചച്ച താഴ്വാരങ്ങളിൽ വളപ്പൊട്ടുകൾ പോലെ സ്വിസ്സ് വീടുകൾ കാണാം. പഴയ റോമാ സാമൃാജ്യത്തിന്റെ പ്രൌഡി കൊഴിയാത്ത വിശ്വാസികളുടെ ഭൂമി. അവിടവിടെ തനത് വാസ്തുതെറ്റിച്ചുകൊണ്ടുള്ള കെട്ടിടങ്ങളും കാണാം. യൂറോപ്പിന്റെ കേന്ദ്രബിന്ദുവാണ് ഈ ഭൂമിക. പച്ചയുടെ നിറഭേദങ്ങൾ കാണാം. റോൺ, റൈൻ നദികൾ സ്വരുക്കൂട്ടിയ സ്വിസ്സിലെ ഹരിതഭൂമിയിലിരുന്നും തടാകക്കരയിലിരുന്നും സ്വിസ്സ് ഹംസങ്ങളോട് പ്രണയസല്ലാപം നടത്തിയിരുന്നു ഞാൻ. നമുക്ക് ആ പ്രണയഹംസങ്ങളുടെ കഥകൾ കേൾക്കാം....
Read More...
Read More