Monthly Archives: September 2024


സ്വിറ്റ്സർലണ്ടിലും പിണറായിയോ!?

27

Sep 2024

സ്വിറ്റ്സർലണ്ടിലും പിണറായിയോ!?

ഇപ്പോൾ ഞാൻ നിൽക്കുന്നത് സ്വിറ്റ്സർലണ്ടിലെ ലൂസേൺ നഗരത്തിലാണ്. സ്വിറ്റ്സർലണ്ടിലെ അതിമനോഹരമായ നഗരമാണ് ലൂസേൺ. ഫ്രഞ്ച് വിപ്ലവമടക്കം ഒരുപാട് വിപ്ലവങ്ങൾക്ക് സാക്ഷിയാണ് ഈ നഗരം. ലൂസേൺ സ്വിറ്റ്സർലണ്ടിന്റെ ഒരു സചിത്ര അടയാളമാണ്. നിലവിലെ ജനസംഖ്യ 82000 മാത്രം. ഈ നഗരം ഉൾക്കൊള്ളുന്ന ജില്ലയുടെ പേരും ലൂസേൺ എന്ന് തന്നെയാണ്. മൊത്തം 19 മുനിസിപ്പാലിറ്റികളുള്ള ഈ ജില്ലയിലെ ജനസംഖ്യ 220000 എന്നും കണക്കാക്കപ്പെടുന്നു. വീഡിയോ കാണാം ജർമ്മൻ ഭാഷയാണ്  ഇവിടുത്തെ ഔദ്യോഗിക ഭാഷ. എന്നിരുന്നാലും പഠിക്കാൻ വളരെ പ്രയാസമുള്ള സ്വിസ്സ് ഭാഷ കൂടി കലർന്ന ഒരുതരം ജർമ്മൻ സ്വിസ്സ് ഭാഷയാണ് ഇവിടെ പ്രചാരത്തിലുള്ളത്. സാമ്പത്തികം,...

Read More...

Read More


സ്വിറ്റസർലണ്ടിൽ നിന്നൊരു കുഞ്ഞു ലൈവ്

26

Sep 2024

സ്വിറ്റസർലണ്ടിൽ നിന്നൊരു കുഞ്ഞു ലൈവ്

ഇക്കുറി ഓണം സ്വിറ്റ്സർലണ്ടിലായിരുന്നു. അവിടെ ഓണമൊന്നുമുണ്ടായിരുന്നില്ല. അവിടെ യാദൃശ്ചികമായി കണ്ട ഒരു ഓണപ്പൂക്കളം ഞാൻ നിങ്ങൾക്ക് അയച്ചുതന്നിരുന്നു. കണ്ടുവോ എന്തോ. ഏതാണ്ട് ഒരാഴ്ചക്കാലം ഇവിടെ ഉണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. ഈ മാസ്മരികഭൂമികയുടെ വിസ്മയതാഴ്വാരങ്ങൾ ഞാൻ ചിത്രീകരിക്കുന്നുണ്ട്. കഴിവതും വേഗം അതൊക്കെ നിങ്ങളിലെത്തിക്കാം. ഇപ്പോൾ എന്നെപോലെ തന്നെ നിങ്ങളും സ്വിറ്റ്സർലണ്ട് കാണാൻ ആഗ്രഹിക്കുന്നുണ്ടാവണം എന്ന് ഞാൻ കരുതുന്നു. അതുകൊണ്ടാണ്. സൂറിക്ക് സിറ്റിയിലെ ഒരു ചാരുബഞ്ചിലിരുന്ന് ഒരുപാട് പരിധികളോടെ ഈ കുഞ്ഞുലൈവ് നിങ്ങൾക്കായ് സമർപ്പിക്കുന്നത്. സദയം സ്വീകരിക്കുക, പരിമിതികളോടെ തന്നെ. എല്ലാവർക്കും എന്റെ സ്വിസ്സ് ഓണാശംസകൾ. വീഡിയോ കാണാം...

Read More


, FC : (0,0,0)

24

Sep 2024

ട്രാവൽ കമ്പനിക്കാർ സഞ്ചാരികളെ പറ്റിക്കുന്നുണ്ടോ?

കോവിഡിനുശേഷം മനുഷ്യർക്കിടയിൽ പ്രത്യേകിച്ചും മലയാളികൾക്കിടയിൽ ഒരു മനം മാറ്റമുണ്ടായി. ഉണ്ടാക്കുന്ന പണം മുഴുവനും ബാങ്കിൽ നിക്ഷേപിച്ചിട്ട് സ്വന്തം വീട്ടിലിരുന്ന് തിന്നിട്ടും കുടിച്ചിട്ടും ആഘോഷിച്ചിട്ടും ഒരു കാര്യവുമില്ലെന്ന ഒരു തിരിച്ചറിവായിരുന്നു അത്. അതുകൊണ്ട്, ഉള്ള കാശൊക്കെ എടുത്ത് നാട് കാണാനും ആസ്വദിക്കാനും തീരുമാനിച്ചു മനുഷ്യർ. സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഞ്ചാരം കൂടി കണ്ടപ്പോൾ ആ തീരുമാനത്തെ മനുഷ്യർ സർവ്വാത്മനാ സ്വാഗതം ചെയ്യുകയായിരുന്നു. പിന്നെ പുതിയ തലമുറയുടെ ദേശാടനം കൂടി ആരംഭിച്ചപ്പോൾ പിന്നെ ഒന്നും നോക്കാനില്ലെന്ന മട്ടിൽ മലയാളികൾ രണ്ടും കല്പിച്ച് ഊരുചുറ്റൽ ആരംഭിച്ചു. മാത്രമല്ല, സ്വന്തം മക്കളുടേയും മരുമക്കളുടേയും പേരക്കുട്ടികളുടേയും ഗാർഹിക പ്രാരാബ്ദങ്ങൾ,...

Read More...

Read More


ഓണം മരിക്കുകയാണ്! മനസ്സിലായില്ലേ?

06

Sep 2024

ഓണം മരിക്കുകയാണ്! മനസ്സിലായില്ലേ?

“ഓണം മരിക്കുകയാണ്! മനസ്സിലായില്ലേ? ഈ ഓണം ഓണമല്ല. അതുകൊണ്ട് ഓണക്കവി പാടി: അന്ധകാരഗിരികളും കട- നെന്തിനോണമേ വന്നു നീ?” പതിറ്റാണ്ടുകളുടെ ഓണക്കാലങ്ങള്‍ക്കുമുമ്പ് ഡോ.സുകുമാര്‍ അഴീക്കോട് കുറിച്ചിട്ടതാണ് ഈ ഓണദര്‍ശനം. നല്ലോണങ്ങളുടെ നന്മകളെ കുറിച്ചെഴുതിത്തുടങ്ങി വല്ലോണങ്ങളുടെ വല്ലായ്മയില്‍ അവസാനിപ്പിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഓണദര്‍ശനം യഥാര്‍ത്ഥത്തിലും കേരളദേശത്തിന്റെ സാംസ്കാരിക തത്ത്വചിന്തയാണ്. പ്രളയവും, കൊറോണയും, ഉരുൾപ്പൊട്ടലും, ഹേമ കമ്മറ്റിയും ഈ സമൂഹത്തിലേക്ക് പ്രസരിപ്പിക്കുന്ന പ്രഭാപ്രളയത്തിന്റെ ഈ കാലഘട്ടത്തിലെങ്കിൽ അഴീക്കോട് കുറേക്കൂടി കൃത്യതയോടെ ഓണദർശനം നടത്തുമായിരുന്നു. അതിനുള്ള ദൌർഭാഗ്യം പക്ഷേ അഴീക്കോടിന് അനുഭവിക്കേണ്ടിവന്നില്ല. പണ്ട് ഓണം എന്നുകേള്‍ക്കുമ്പോള്‍ ഒരു വസന്തകാല ഗീതകത്തിന്റെ ഈണ മാണ് മനസ്സിലേക്ക്...

Read More...

Read More