സീറ്റിസ്കാൻ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത് ലോകടൂറിസത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഗ്രാമത്തിലൂടെയാണ്. കേരളത്തിലെ ചാലക്കുടിയിലെ അതിരപ്പിള്ളി ഗ്രാമം. ഏകദേശം 500 ചതു.കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന അതിരപ്പിള്ളി ഗാമ പഞ്ചായത്ത് കേരളത്തിലെ ഒരു ഒന്നാം തരം ഗ്രാമ പഞ്ചായത്താണ്. ചാലക്കുടി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഈ വിനോദസഞ്ചാര കേന്ദ്രം തൃശൂരിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഏകദേശം 60 കി.മീ. ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. വീഡിയോ കാണാം ഹരിതാഭമായ ഈ വനസ്ഥലിയിലൂടെ കടന്നുപോകുമ്പോൾ, ഒരുകാലത്ത് ഏഴാറ്റുമുഖത്തിന് ഏഴഴക് പകർന്ന, നിലത്തോളം മുട്ടുന്ന മുടിയഴിച്ചിട്ട എണ്ണപ്പനകൾ കാണാം. വേണുഗാനം പൊഴിക്കുന്ന, മുളപൊളിയും ശബ്ദം ഉയർത്തുന്ന മുളംകാടുകൾ കാണാം....
Read More...
Read More
താമസമെന്തേ വരുവാൻ…എന്ന് എന്റെ കാല്പനിക പ്രണയിനിയോട് അന്നും ഇന്നും അപേക്ഷിച്ചുകൊണ്ടിരിക്കുന്നു. എന്റെ കാല്പനിക പ്രണയിനി ഇന്നും എന്റെ അപേക്ഷ സ്വീകരിച്ചിട്ടില്ല. പക്ഷേ അക്കാലത്ത് ഞാൻ അതേ അപേക്ഷ ദാസേട്ടനും സമർപ്പിച്ചിരുന്നു. എന്നെ വിസ്മയിപ്പിച്ചുകൊണ്ട് അധികം താമസമില്ലാതെ തന്നെ ദാസേട്ടൻ ഒരു നാൾ എന്റെ മുന്നിൽ നിർവൃതിയുടെ നിറസാന്നിദ്ധ്യമായി. അതേസമയം അവൾ ഇന്നും ഒരു മരീചിക പോലെ അകന്നകന്നുപോകുന്നു. പ്രണയം അനന്ത കാല്പനികമാവുമ്പോൾ സംഗീതം അനന്തമായ സാന്ത്വനമായി, തിരിച്ചറിവുകളായി ഇന്നും എന്റെ ഉള്ളം നിറച്ചുകൊണ്ടിരിക്കുന്ന ദാസേട്ടനൊപ്പമുള്ള ഓർമ്മകളിലേക്ക് എല്ലാ കൂട്ടുകാർക്കും സ്വാഗതം. കാണാം വീഡിയോ....
Read More
മാസ്കിൽ നിന്ന് മരണം വരേയുള്ള കൊറോണകാലം എന്റെ തൂലിക കോറിയിട്ട വരികൾ അഞ്ചുവർഷത്തിന് ശേഷം പ്രകാശിതമാവുകയാണ്. ഞാൻ മറന്നിട്ട വരികളാണ് ഈ കൊറോണ കാവ്യം....
Read More
തല, കാലിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? കാല്, കയ്യിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? കൈ, ഉടലിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? ഉടൽ, ഹൃദയത്തിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? ആരുടെ കരച്ചിലും കാതിലെത്തിയില്ല, കാതുകളെ പുഴ പിഴുതെറിഞ്ഞിരുന്നു. ആരുടെ ആർദ്രഭാവവും കണ്ണിലെത്തിയില്ല, കണ്ണുകളെ പുഴ ചൂഴ്ന്നെറിഞ്ഞിരുന്നു. അപ്പോഴാണ് പുഴയെ അതിജീവിച്ചവൻ നഖമൂർച്ചയുള്ള കൈപ്പത്തിയുമായെത്തിയത്. അവൻ, അവരെ വാരിയെടുത്ത് പുഴ കടത്തി. അപ്പോഴേക്കും പുഴക്കരയോരങ്ങളുടെ മിഴിയോരങ്ങൾ സിമിത്തേരികളായിരുന്നു....
Read More