Monthly Archives: July 2024


ദുരന്തങ്ങൾ നമ്മേ പഠിപ്പിക്കുന്നത് ദുരന്തങ്ങൾ മാത്രമോ?

30

Jul 2024

ദുരന്തങ്ങൾ നമ്മേ പഠിപ്പിക്കുന്നത് ദുരന്തങ്ങൾ മാത്രമോ?

പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയാവുമ്പോഴും നാം പഠിക്കുന്നില്ല. നാം ഹൃദയഭേദകങ്ങളായ ടൈറ്റിലുകളാൽ അലംകൃതമായ ചാനൽ വാർത്തകളിലും റിപ്പോർട്ടിങ്ങിലും സംതൃപ്തരാവുന്നു, നിർവൃതിയടയുന്നു. ഒരു പ്രളയക്കെടുതി ഇനിയും തീർന്നില്ല. അന്ന് തുടങ്ങിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ദുരന്തഭൂമിയിൽ നിന്ന് നാം കണ്ടെടുത്ത മനുഷ്യജീവിതങ്ങളോട് നാം ഇനിയും നീതി പുലർത്തിയിട്ടില്ല. വീഡിയോ കാണാം അത്തരം വാർഷികദിനാഘോഷ വാർത്തകളിൽ നാമിന്നും അഭിരമിക്കുന്നു. എന്നിട്ട് ഭരണ-പ്രതിപക്ഷ വാഗ്വാദത്തിലും കയ്യാങ്കളിയിലും നാം രാഷ്ട്രീയരതിസുഖം കണ്ടെത്തുന്നു. എന്തിനേറെ പറയുന്നു നാം ഇനിയും നേരെയായിട്ടില്ല, ഇനി നേരെയാവാനും പോകുന്നില്ല. “നെഞ്ചുതകർന്ന് കേരളം”…”ഹൃദയം പൊട്ടി കേരളം”…”ദുരിതം പേറി കേരളം”…തുടങ്ങീ തലക്കെട്ടുകളിൽ നാം ആത്മസാക്ഷാത്ക്കാരം പ്രാപിക്കുന്നു....

Read More...

Read More