Monthly Archives: April 2024


ആ മഞ്ഞക്കുറ്റിക്കാരാണ് ഇന്ന് വോട്ട് ചോദിക്കുന്നത്!

24

Apr 2024

ആ മഞ്ഞക്കുറ്റിക്കാരാണ് ഇന്ന് വോട്ട് ചോദിക്കുന്നത്!

ആ മഞ്ഞക്കുറ്റി ആരും മറന്നുകാണാനിടയില്ല. ഒരു നാടിന്റെ ഹൃദയത്തിലൂടെ അടിച്ചിറക്കിയ മഞ്ഞക്കുറ്റി. കേരളത്തിന്റെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികൾ അടിച്ചിറക്കിയവർ ഇന്ന് അതേ ഇടനെഞ്ച് പൊരിഞ്ഞവരോട് വോട്ട് ചോദിക്കാൻ ഇറങ്ങിയിരിക്കുകയാണ്. വീഡിയോ കാണാനും സബ്സ്ക്രൈബ് ചെയ്യാനും. അത്തരത്തിലൊരു മഞ്ഞക്കുറ്റി തൃശൂർക്കാരുടെ ഇടനെഞ്ചിലേക്ക് അടിച്ചുകയറ്റിയ ഒരിടത്തുനിന്നാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. ഇത് തൃശൂരിലെ വഞ്ചിക്കുളം. ഒരുകാലത്തെ കേരളത്തിന്റെ വാണിജ്യകേന്ദ്രം. ഇന്നിതൊരു ചരിത്രപൈതൃക കേന്ദ്രമാണ്. സാക്ഷാൽ വഞ്ചിക്കുളം പാർക്ക്. തൃശൂരിലെ പൂത്തോൾ എന്നിടത്താണ് വഞ്ചിക്കുളം സ്ഥിതി ചെയ്യുന്നത്. അതായത് തൃശൂർ റെയിൽവെ സ്റ്റേഷന് അഭിമുഖമായി അരണാട്ടുകര-വടൂക്കര പ്രദേശങ്ങളുടെ ഒരറ്റത്തായി പഴയ പ്രൌഡിയോടെ പുതിയ മുഖത്തോടെ സ്വാഗതം...

Read More...

Read More


പൂരപ്രേമികളെ ഇനിയും പീഡിപ്പിക്കരുത്

18

Apr 2024

പൂരപ്രേമികളെ ഇനിയും പീഡിപ്പിക്കരുത്

ലോകപ്രസിദ്ധമാണ് തൃശൂർപൂരം. അതങ്ങിനെതന്നെ തുടരട്ടെ. എന്നാൽ ഓരോ വർഷം കഴിയുംതോറും പൂരപ്രേമികളെ വല്ലാതെ പീഡിപ്പിക്കുയാണ് പൂരപ്രമാണിമാർ. ഒരു കോൺസെൻട്രേഷൻ ക്യാമ്പിലെന്നോണം തൃശൂർ റൌണ്ടിൽ ഒരിടത്ത് പതിനായിരക്കണക്കിനോളം പൂരപ്രേമികളെ പൂട്ടിയിട്ട് പൂരച്ചൂടിൽ പൊരിച്ചെടുക്കുകയാണ് ഓരോ വർഷവും പൂരപ്രമാണിമാർ. വീഡിയോ കാണാം പതിനായിരക്കണക്കിന് ഭക്തരുടെ നേർച്ചപ്പണവും സർക്കാരിന്റെ ധനസഹായവും തൃശൂരിലെ ചെറുതും വലുതുമായ കച്ചവടക്കാരുടെ സാമ്പത്തിക ഔദാര്യവുമുണ്ട് ഈ പൂരം നടത്തിപ്പിന്. പറഞ്ഞുവരുന്നത് പൂരം നാളിലെ ബുദ്ധിമുട്ടിനെക്കുറിച്ചല്ല. സാമ്പിൾ വെടിക്കെട്ട് നടക്കുന്ന ദിവസത്തെ ബുദ്ധിമുട്ടിനെ കുറിച്ചാണ്. ഒരു കരക്കാരുടെ സാമ്പിൾ കഴിഞ്ഞ് ഏകദേശം 45 മിനിറ്റ് കഴിഞ്ഞാണ് രണ്ടാം കരക്കാർ വെടിക്ക് തീ കൊളുത്തുന്നത്....

Read More...

Read More


പുത്രജയ തടാകത്തിലൂടെ

13

Apr 2024

പുത്രജയ തടാകത്തിലൂടെ

ഞാനിപ്പോൾ ഒഴുകുന്നത് മലേഷ്യയിലാണ്. മലേഷ്യയിലെ പുത്രജയ തടാകത്തിലാണ്. എനിക്ക് വലതുവശത്ത് കാണുന്നതാണ് പ്രസിദ്ധമായ പുത്ര മോസ്ക്. ദൂരെ ദാ കാണുന്നതാണ് ഇരുമ്പ് മോസ്ക്. ഈ തടാകത്തിലൂടെയുള്ള ബോട്ടുസവാരി ആനന്ദകരമാണ്. വീഡിയോ കാണാം കുലാലംപൂരിന് തെക്ക് 33 കിലോമീറ്റർ അകലെയാണ് പുത്രജയ.  പുത്രജയയുടെ ഏതാണ്ട് 650 ഹെക്ടർ ഭൂസ്ഥലി മുഴുവനായും പ്രകൃത്യാ ശീതീകരിക്കുന്ന ജോലി കൂടിയുണ്ട് ഈ തടാകത്തിന്. ഏകദേശം 50  ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ തടാകത്തിന്റെ ശരാശരി ആഴം ഏകദേശം 7 മീറ്ററാണ്. ദാ കാണുന്നതാണ് പുത്ര പാലം. അതിമനോഹമായ ഒരു മനുഷ്യനിർമ്മിത പുന്തോട്ടമാണ് ഈ താടാകത്തിന് ചുറ്റും. തടാകതീരങ്ങളിൽ...

Read More...

Read More