Monthly Archives: March 2024


മഞ്ഞുമ്മൽ ബോയ്സ് ശരി. ജയമോഹൻ തെറ്റ്. നൂറ് സിംഹാസനങ്ങൾ നല്ല കൃതി

22

Mar 2024

മഞ്ഞുമ്മൽ ബോയ്സ് ശരി. ജയമോഹൻ തെറ്റ്. നൂറ് സിംഹാസനങ്ങൾ നല്ല കൃതി

“നൂറ് സിംഹാസനങ്ങ”ളുടെ രോഷഗർജ്ജനമാണ്, ജയമോഹന്റെ “മഞ്ഞുമ്മൽ ബോയ്സ്”. ഞാൻ “ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ” വായിച്ചിട്ടുണ്ട്. നല്ല കൃതിയാണ്. ആ കൃതി വേണ്ടത്ര മലയാളത്തിൽ ആദരിക്കപ്പെട്ടില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഇത് ഞാൻ പണ്ടും ഇവിടെ പറഞ്ഞിട്ടുണ്ട്. ജയമോഹന് എതിരെ ഇപ്പോഴുള്ള വംശീയമായ ആക്രമണം വച്ചുനോക്കുമ്പോൾ, ആ കൃതി അർഹമായ വിധത്തിൽ ആദരിക്കപ്പെടാതെ പോയതിന്റെ കാരണവും വളരെ വ്യക്തമാണ്. വീഡിയോ കാണാം “മഞ്ഞുമ്മൽ ബോയ്സ്” എന്ന സിനിമയോടുള്ള ജയമോഹന്റെ പ്രതികരണം ഒരുപക്ഷേ, “നൂറ് സിംഹാസനങ്ങൾ” രോഷഗർജ്ജനം നടത്തിയതിന്റെ പ്രകമ്പനമാവാം. സത്യത്തിൽ ആ സിനിമക്ക് ചേരുന്നതോ അർഹിക്കുന്നതോ ആയ പ്രതികരണമായിരുന്നില്ല, ജയമോഹൻ നടത്തിയത്. ആ...

Read More...

Read More


“ഗോപിയാശാൻ കള്ളക്കഥ” സുരേഷ് ഗോപിയെ വിജയിപ്പിക്കുമോ?

21

Mar 2024

“ഗോപിയാശാൻ കള്ളക്കഥ” സുരേഷ് ഗോപിയെ വിജയിപ്പിക്കുമോ?

സുരേഷ് ഗോപിക്കെതിരെ കെട്ടിച്ചമച്ച ഒടുവിലെ “ഗോപിയാശാൻ കള്ളക്കഥ” കൂടി പൊളിഞ്ഞപ്പോൾ തൃശൂരിൽ ഇക്കുറി സുരേഷ് ഗോപി വിജയം ഉറപ്പിച്ചുവോ? മുൻകാല-സമകാലിക തെരഞ്ഞെടുപ്പ് സ്ഥിതിവിവരക്കണക്കുകളിലൊന്നും കാര്യമില്ല. മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന ത്രികോണ പോരാട്ടത്തിലും കാര്യമില്ല. വീഡിയോ കാണാം സുരേഷ് ഗോപിയുടെ പെട്ടിയിലേക്ക് ഒഴുകാനിരിക്കുന്നത് കുറേ നിശ്ശബ്ദവോട്ടുകളാണെന്ന് പറയപ്പെടുന്നു. നിലവിലെ രാഷ്ട്രിയ-സാമൂഹ്യ-സാംസ്കാരിക കാലാവസ്ഥയിൽ കാറ്റ് സുരേഷ് ഗോപിക്ക് അനുകൂലമെന്നാണ് പറയപ്പെടുന്നത്. കരുവന്നൂർ ബാങ്കും, തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ പൂക്കോട് വെറ്ററനറി വിദ്യാർത്ഥിയും, വിവാദ റജിസ്ട്രാറും, വീസിയും, ലീഡർ കരുണാകരനും, മകൾ പത്മജയും, മുരളിയും, മാങ്കൂട്ടവും ആ കാറ്റിന്റെ പ്രഭവ കേന്ദ്രങ്ങളാവും. ഏറ്റവുമൊടുവിലെ ഗോപിയാശാൻ വിഷയത്തിൽ എതിരാളികൾ കെട്ടിച്ചമച്ച...

Read More...

Read More


പദ്മനാഭനെ വേദിയിലിരുത്തി നിർത്തിപ്പൊരിച്ച അഴീക്കോടിന്റെ കഥ

20

Mar 2024

പദ്മനാഭനെ വേദിയിലിരുത്തി നിർത്തിപ്പൊരിച്ച അഴീക്കോടിന്റെ കഥ

അഴീക്കോടിന് സമം അഴീക്കോട് മാത്രം. മൺമറഞ്ഞിട്ടും അഴീക്കോട് മറയാതിരിക്കുന്നത് നാം ഇപ്പോഴും ശാസ്ത്രീയമായി സംരക്ഷിച്ചുപോരുന്ന ആ പ്രഭാഷകന്റെ ശബ്ദവും ചലച്ചിത്രവുമായിരിക്കണം. അത്തരമൊരു മഹത്തായൊരു ശബ്ദനിക്ഷേപം എന്റെ കൈവശവുമുണ്ട്. ഞാൻ നിധിപോലെ കാക്കുന്ന ഒരു സർഗ്ഗനിക്ഷേപം. വീഡിയോ കാണാം ചിതാഭസ്മം മിണ്ടാതിരിക്കുമ്പോഴും, സാഗരഗർജ്ജനം മുഴങ്ങുകയാണ്. അതേ, അഴീക്കോട് ഗർജ്ജിക്കുകയാണ്. ഇനിയൊരിക്കലും കേൾക്കാനാവാത്ത, അഴീക്കോടിന്റെ അപൂർവ്വമായ ഗർജ്ജനം കേൾക്കാം. “അഴീക്കോട് എന്നോട്”. ടി. പദ്മനാഭനെ വേദിയിലിരുത്തി നിർത്തിപൊരിച്ച പ്രസംഗം ഉണ്ടായതിങ്ങനെ. സാഗരഗർജ്ജനത്തിന് മരണമില്ല. (വ്യക്തതക്ക് ഹെഡ് ഫോൺ ഉപയോഗിക്കുക) ഇത് പ്രവാചകന്റെ ശബ്ദം. അഴീക്കോട് ഇന്നും നമ്മിൽ ജീവിക്കുന്നുണ്ട്, പന്തീരാണ്ടിനുശേഷവും. വരൂ, നമുക്ക് അഴിക്കോടിനെ...

Read More...

Read More


“ഭരണഘടന ഇനിയും മരിച്ചിട്ടില്ല”ദയാഭായി.

20

Mar 2024

“ഭരണഘടന ഇനിയും മരിച്ചിട്ടില്ല”ദയാഭായി.

“ഭരണഘടന ഇനിയും മരിച്ചിട്ടില്ല. ഭരണഘടനയിലും നീതിപീഠങ്ങളിലും വിശ്വാസമുണ്ട്, പ്രതീക്ഷയുണ്ട്. യൂറോപ്പിൽ കമ്മ്യൂണിസം മരിക്കുമ്പോൾ ഞാനവിടെ ഉണ്ടായിരുന്നു. പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം പൊതു ഗജനാവ് കൊള്ളയടിച്ചു. അവിടെ ജനം ഉണർന്നു. ഭരണകൂടം വീണു. ഇവിടേയും, അതുതന്നെയല്ലേ നടക്കുന്നത്? എന്നിട്ടും നാമെന്തേ ഉണരാത്തത്? ഒരു കാരണവുമില്ലാതെ ഇവിടുത്തെ യുവത (SFI & DYFI) വൈകാരിക ധിക്കാരം കാണിക്കുന്നു. ആരാണ് ഇവർക്ക് ഇത്തരത്തിൽ ലൈസൻസ് കൊടുക്കുന്നത്? എന്നെ ഇവർ തുണ്ടം തുണ്ടമായി കൊല്ലുമായിരിക്കും. പക്ഷേ, ഞാൻ മുന്നോട്ടുതന്നെ കുതിക്കും” കണ്ണിൽ രോഷാഗ്നിയുമായി ദയാഭായി സീറ്റി സ്കാൻ റിപ്പോർട്ടറോട് പറയുന്നു. വീഡിയോ കാണാം കേരളം ജീവിക്കാൻ കൊള്ളില്ലെന്ന്...

Read More...

Read More