23
Oct 2023മൈത്രേയ ബുദ്ധനെ കണ്ട്, ഞാൻ ആത്മസഞ്ചാരിയായി
ലഡാക്കിലെ സമീപദൃശ്യക്കാഴ്ചകൾ ഏതാണ്ട് അവസാനിക്കാറായി. ഇനിയുള്ളതാണ് കാഴ്ചകൾ. ഹിമവാന്റെ ഉയരങ്ങളിലെ സാഹസിക കാഴ്ചകൾ. പ്രാണവായു കിട്ടാത്ത ഉയരങ്ങളിലെ കാഴ്ചകൾ. എന്റെ ശരീരവും മനസ്സും ഏതാണ്ട് അതിനുള്ള തയ്യാറെടുപ്പിലാണ്. അതിനുമുമ്പ് ഈ മൈത്രേയ ബുദ്ധന്റെ തപശക്തി കൂടി ആവാഹിച്ചെടുക്കാനുള്ള യാത്രയിലാണ് ഞാനിപ്പോൾ. വീഡിയോ കാണാം ലഡാക്കിൽ നിന്ന് 115 കിലോമീറ്റർ സഞ്ചരിച്ചാൽ നമുക്ക് ദിസ്കിത്ത് ബൌദ്ധാശ്രമത്തിലെത്താം. എല്ലാ ആശ്രമങ്ങളേയും പോലെ ഇതുമൊരു പൌരാണികമായ ആശ്രമമാണ്. പതിനാലാം നൂറ്റാണ്ടിൽ രൂപം കൊണ്ട ജെല്യൂപ ബുദ്ധിസ്റ്റുകളുടെ ആശ്രമമാണിത്. ഇവിടെ കുടികൊള്ളുന്നത് മൈത്രേയ ബുദ്ധനാണ്. ഇവിടെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളുണ്ട്, ഈ താഴ്വാരങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ....
Read More...
Read More