ഞാനിപ്പോൾ നിൽക്കുന്നത് ലഡാക്കിന്റെ സ്വന്തം കൊട്ടാരത്തിനകത്താണ്. ഇന്നാട്ടുകാർ ലച്ചൻ പാൾക്കർ കൊട്ടാരമെന്ന് വിളിക്കും, ഈ ടിബറ്റൻ പ്രൌഡശില്പത്തെ. വിനോദസഞ്ചാരികളും വിദേശികളും ഈ കൊട്ടാരത്തെ ലേ പാലസ് അഥവാ ലേ കൊട്ടാരം എന്നുവിളിക്കും. ലഡാക്ക് സഞ്ചാരത്തിന്റെ അക്ലമറ്റൈസേഷൻ ദിവസങ്ങളിൽ കാണുന്ന ലഡാക്ക് മഹാത്ഭുതങ്ങളിൽ ഒന്നാണ് ഈ കൊട്ടാരം. വീഡിയോ കാണാം. പുതിയ പരിഷ്കൃത ലഡാക്ക് രൂപം കൊണ്ടപ്പോൾ അനാഥമായ പഴയ ലഡാക്കിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. പരിഷ്കൃത സമൂഹവും പ്രകൃതി കെടുതികളും കൂടി പഴയ ലഡാക്കിനെ എതാണ്ടൊക്കെ ഇല്ലാതാക്കി. പിന്നീട് ലോക സാമ്പത്തിക ധനസഹായനിധിയും ഭാരതീയ പുരാവസ്തുവകുപ്പും കൂടിയാണ് ഈ കൊട്ടാരമടക്കം പഴയ...
Read More...
Read More
ലഡാക്കിലെ കാന്തക്കുന്നും പത്തർ സാഹിബ് ഗുരുദ്വാരയുടെ പാറക്കുന്നും കയറിയിറങ്ങി, പർവ്വതപ്രാന്തങ്ങളിലെ അപൂർവ്വമായ പച്ചപ്പുകളും ജലഛായാതലങ്ങളും കടന്ന് നാം ചെന്നുചേരുന്നത് രതിസുഖസാരേ ഇണചേരുന്ന നദികളുടെ വിസ്മയിപ്പിക്കുന്ന ഒരു അന്തപുരത്തിലാണ്. ലേയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ പടിഞ്ഞാട്ട് സഞ്ചരിച്ചാൽ നമുക്ക് നദികൾ ഇണചേരുന്നത് കാണാം. ഈ യാത്രയിലെ ഏതാണ്ട് ദൂരമൊക്കെ നമുക്ക് മുകളിൽ നിന്ന് നദികളെ നോക്കിക്കാണാം. പിന്നെപ്പിന്നെ താഴോട്ട് താഴോട്ട് ഇറങ്ങിവരുമ്പോൾ നമുക്ക് ഈ നദികളുടെ അടുപ്പക്കാഴ്ച ആസ്വദിക്കാം. വീഡിയോ കാണാം ഭാരതത്തിന്റെ സംസ്കൃതി ഒഴുക്കുന്ന സിന്ധു നദിയും കൈവഴിനദിയായ സാൻസ്കർ നദിയുമാണ് ആരും കാണുന്നില്ലെന്ന ഭാവത്തിൽ മതിമറന്ന് ഇവിടെ ഇണചേർന്ന്...
Read More...
Read More
ഈ ലക്കം മായക്കാഴ്ചയുടെ രണ്ട് പ്രധാനപ്പെട്ട ഇടങ്ങളിലേക്കാണ് ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഒന്ന്, മായക്കാഴ്ചയുടെ കാന്തക്കുന്ന്. രണ്ട്, അത്ഭുതങ്ങളുടെ പാറക്കുന്ന്. ഇതാണ് ലഡാക്കിലെ മാഗ്നറ്റിക്ക് ഹിൽ അഥവാ കാന്തക്കുന്ന്. ഗ്രാവിറ്റി ഹിൽ എന്നും ഇതിനെ വിളിക്കാറുണ്ട്. ലഡാക്കിലെ നിമ്മുവിന് തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു, ഈ കാന്തക്കുന്ന്. ലേ യിൽ നിന്ന് ഏകദേശം ഏഴര കിലോമീറ്റർ. ശ്രീനഗർ-ലഡാക്ക് റോഡിലൂടെ ഏകദേശം 27 കിലോ മീറ്റർ ലേ യുടെ പടിഞ്ഞാറോട്ട് സഞ്ചരിച്ചാലും ഈ മായക്കുന്നിലെത്താം. വീഡിയോ കാണാം ഇവിടെ ഒരു പ്രത്യേക സ്ഥാനത്ത് വാഹനങ്ങൾ നിർത്തിയിട്ടാൽ ആ വാഹനം കയറ്റം കയറുന്നത് കാണാം. എന്റെ വാഹനവും...
Read More...
Read More
പൊതുവേ പറഞ്ഞാൽ പ്രാചീനകാലത്തെ യുദ്ധങ്ങളുമായി ബന്ധപ്പെട്ടുകിടക്കുകയാണ് കുമ്മാട്ടിപുരാണം. ഐതീഹ്യ വായനകളിൽ നിന്ന് മനസ്സിലാവുന്നതും അതാണ്. വള്ളുവനാട്ടിലെ പാലക്കാടൻ ഗ്രാമങ്ങളിലും തൃശ്ശിവപേരൂരിലെ ചില ഗ്രാമപ്രദേശങ്ങളിലുമാണ് കുമ്മാട്ടിക്കളി ഇന്ന് പ്രചാരത്തിലുള്ളത്. പ്രധാനമായും ഓണവുമായി ബന്ധപ്പെട്ട ഒരു കാർഷികോത്സവത്തിന്റെ ഭാഗമായി നടന്നുവന്നിരുന്ന ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. ഇങ്ങനെയൊക്കെ ലളിതമായി പറയേണ്ടിവരുമെങ്കിലും, ഈ കലാരൂപത്തെ ഐതീഹ്യങ്ങളോട് ബന്ധപ്പെടുത്താനാണ് പൊതുവെ എല്ലാവരും ശ്രമിക്കുന്നത്. വീഡിയോ കാണാം അങ്ങനെയാണ് ഈ കലാരൂപത്തിന് കാട്ടാളവേഷം കെട്ടിയ ശിവനും അർജ്ജുനനും തമ്മിലുണ്ടായ ഒരു ഏറ്റുമുട്ടലിനോടും ശിവ-പാർവ്വതിമാരോടുമൊക്കെ പൌരാണിക ബന്ധം കല്പിക്കുന്നത്. പണ്ട് ഹിമാലയപ്രാന്തങ്ങളിൽ എവിടെയോ വച്ച് നടന്ന ആ യുദ്ധത്തിന്റെ ഒരു...
Read More...
Read More