04
Jun 2023വാസ്കോ ഡ ഗാമ പള്ളിയും മൂന്ന് പുണ്യാളന്മാരും
ഫോർട്ട് കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവദേവാലയമാണ് വിശുദ്ധ ഫ്രാൻസിസ് സി.എസ്.ഐ. പള്ളി. 1503-ൽ സ്ഥാപിച്ച ചരിത്രമുറങ്ങുന്ന ഈ ദേവാലയമാണ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ ദേവാലയം. ഒന്നാം ലോകമഹായുദ്ധ ത്തിൽ കൊല്ലപ്പെട്ട കൊച്ചിക്കാരുടെ സ്മാരകമായി ഒരു സ്തൂപം പള്ളിയുടെ മുന്നിൽ 1920-ൽ സ്ഥാപിച്ചിട്ടുണ്ട്. വീഡിയോ കാണാം. വിവിധ യൂറോപ്യൻ അധിനിവേശ ശക്തികൾ, കോളനിഭരണത്തിനായി ഇന്ത്യയിൽ അരങ്ങേറ്റിയ പോരാട്ടങ്ങളുടെ നേർസാക്ഷ്യം പറയുന്ന ഈ പള്ളിക്ക് വലിയ ചരിത്രപ്രാധാന്യമാണുള്ളത്. വാസ്കോ ഡ ഗാമയുടെ ഭൌതികാവശിഷ്ടം ഏതാനും കാലം അന്ത്യവിശ്രമം കൊണ്ടത് ഇവിടെയാണെന്നതും ഈ പള്ളിയുടെ ചരിത്ര ഗരിമ കൂട്ടുന്നുണ്ട്. പോർച്ചുഗീസ് പര്യവേഷകനും നാവികനുമായിരുന്ന വാസ്കോ ഡ ഗാമ 1524-ൽ തന്റെ മൂന്നാമത് കേരളസന്ദർശനത്തിനിടെ കൊച്ചിയിൽ വച്ച് മരിച്ചതായാണ് ചരിത്രം. അദ്ദേഹത്തിന്റെ ശരീരം ആദ്യം...
Read More...
Read More