Monthly Archives: November 2022


പ്രണയമിണങ്ങും ചൂണ്ടുവിരൽ

27

Nov 2022

പ്രണയമിണങ്ങും ചൂണ്ടുവിരൽ

അവൾ കവിതയുടെ രഥമേറി എന്നോട് പ്രണയം ചോദിച്ചു. ഞാൻ പ്രണയരഥമേറി അവൾക്ക് കവിത നേദിച്ചു.   പിന്നെ ഉൽപ്രേക്ഷാസക്തിയിലവൾ എന്നെ ഉപമകളിലുപേക്ഷിച്ചു പോയി. അച്ചാണി വീണുപോയാ രഥം പിന്നെ അധികദൂരമുരുളാതെ, നിന്നുപോയി.   മോതിരവിരലച്ചാണിയാക്കിയവൾ ഓടിച്ചാരഥം ചോരക്കറയിലൊട്ടി, പിന്നെ വീണ്ടുമേറെക്കാലമാ രഥമുരുണ്ടതെൻ ചൂണ്ടുവിരലച്ചാണിയിലായിരുന്നു.   പ്രണയമണയും വിരൽ, മോതിരവിരലല്ല പ്രണയമിണങ്ങും വിരൽ, ചൂണ്ടുവിരലല്ലോ. അതോർമ്മ വേണം പ്രണയമേ നിത്യം അതോർമ്മ വേണം പ്രണയ സാരഥ്യമേ....

Read More


നിറങ്ങൾക്ക് മരണമില്ല

26

Nov 2022

നിറങ്ങൾക്ക് മരണമില്ല

മഴവില്ലായിരുന്നില്ല നീ മനമാനത്തു പൂത്ത പൂമരം നീ എന്നിട്ടും മാഞ്ഞതെന്തേ നീ ഏനറിയാതെ മായുവതെങ്ങനെ.   മറയുക അസാധ്യം നിനക്ക് മായുകയുമസാധ്യമെൻ സൂര്യപഥങ്ങളിൽ സൂക്ഷ്മ മേഘദളങ്ങളിൽ.   നിറങ്ങൾക്ക് മരണമില്ല നിറമില്ലായ്മ മാത്രം നിറയുമാ വർണ്ണങ്ങൾ നിനച്ചിരിക്കാ നേരത്ത്.   അപ്പോഴുമീ മാനമുണ്ടാവും എപ്പോഴും നിനക്കുദിക്കാൻ മാനം മായുകില്ലൊരിക്കലും മനമതു മായ്ക്കുകില്ലൊരിക്കലും....

Read More


അദ്വൈതാശ്രമചിന്ത-3

03

Nov 2022

അദ്വൈതാശ്രമചിന്ത-3

ശ്രീനാരായണഗുരുദേവൻ ശരിക്കും ഒരു അദ്വൈതിയായിരുന്നുവോ? അദ്വൈതത്തിന്റെ പൂർണ്ണാർത്ഥങ്ങളിൽ നിന്ന്, ഗുരു തന്നെ വ്യാഖ്യനിച്ച അദ്വൈതത്തിന്റെ നാനാർത്ഥങ്ങളിലേക്ക്, ഗുരു വഴിമാറി ചിന്തിച്ചിരുന്നുവോ? വിപ്ലവാത്മകമായ കണ്ണാടി പ്രതിഷ്ഠയിൽ നിന്ന് ശിവപ്രതിഷ്ഠയിലേക്ക് ഗരു എത്തിച്ചേർന്നത് അങ്ങനേയോ? അതോ താൻ തന്നെ അദ്വൈതത്തിനു കല്പിച്ച നാനാർത്ഥപൂർത്തീകരണമായിരുന്നുവോഈ എത്തിച്ചേരൽ ? നമുക്ക് പരിശോധിക്കാം. സ്വാമി ധർമ്മചൈതന്യയുടെ ഗുരുദശനാനുഭവം തുടരുകയാണ്. വീഡിയോ കാണാൻ അദ്വൈതസിദ്ധാന്തത്തിൽ ആത്മാവാണ്‌, ബ്രഹ്മമാണ് പരമപ്രധാനം. അദ്വൈതചിന്തയിൽ ഈശ്വരന്‌ താത്ത്വികാസ്തിത്വം പറയുന്നില്ല. ദൃക് പദാർത്ഥമായ ആത്മാവ് അഥവാ ബ്രഹ്മം എന്നതിന് ദൃശ്യാസ്ഥിത്വമില്ല. അതുകൊണ്ടുതന്നെ അത് രജു-സർപ്പ ഭ്രാന്തിലെ സർപ്പമെന്ന മിഥ്യയാണ്. അതേസമയം സാധാരണ ഉപാസകരെ ആകർഷിക്കാനായിരിക്കണം ശ്രീനാരായണഗുരു...

Read More...

Read More