Monthly Archives: July 2022


തൊട്ടുവിശ്വാസി തോമാശ്ലീഹായുടെ പള്ളി

27

Jul 2022

തൊട്ടുവിശ്വാസി തോമാശ്ലീഹായുടെ പള്ളി

ക്രൈസ്തവർ തൊട്ടുവിശ്വാസി എന്ന് വിളിച്ചുപോരുന്ന വിശുദ്ധ തോമേസ് ശ്ലീഹ സ്ഥാപിച്ച ഏഴര പള്ളികളിലെ ഒരു പള്ളി കൂടി പരിചയപ്പെടുത്തുകയാണ് സീറ്റി സ്കാൻ. പാലയൂർ പള്ളിയുടെ പുരാണം നേരത്തെ പറഞ്ഞിരുന്നുവല്ലോ. ഇത് വടക്കൻ പറവൂരിലെ കോട്ടക്കാവ് മാർതോമ പള്ളിയുടെ കഥ. ഏഴരപള്ളികളിലെ ഈ പള്ളിയും എഡി 52-ൽ വിശുദ്ധ തോമാസ് ശ്ലീഹ സ്ഥാപിച്ചതായാണ് വിശ്വസിച്ചുപോരുന്നത്. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സുവിശേഷ പ്രചാരണത്തിന് വളക്കൂറുള്ള മലബാർ പ്രദേശം ശ്ലീഹ തെരഞ്ഞെടുത്തതും എടുത്തുപറയത്തക്കതാണ്. ഈ പള്ളിയെ കൂടാതെ,  കൊടുങ്ങല്ലൂരിലും പാലയൂരും കൊല്ലത്തും നിരണത്തും നിലക്കലും പിന്നെ കേരള-തമിഴ്നാട് അതിർത്തിയിലെ തിരുവിതാംകോടും വിശുദ്ധ തോമാസ് ശ്ലീഹ പള്ളികൾ സ്ഥാപിച്ചതായാണ്...

Read More...

Read More


കോട്ട കാക്കുന്ന മഞ്ഞുമാതാവ്

20

Jul 2022

കോട്ട കാക്കുന്ന മഞ്ഞുമാതാവ്

ലോകത്തമ്പാടുമുള്ള ക്രൈസ്തവർക്ക് മരിയ പ്രതിഷ്ടകൾ അനവധിയാണ്. നിത്യസഹായ മാതാവ് മുതൽ വ്യകുല മാതാവ് വരെ വൈവിദ്ധ്യമാർന്ന മരിയ സങ്കല്പങ്ങളാണ് ഇന്നുള്ളത്. കേരളത്തിലും ഈ സങ്കല്പങ്ങളൊക്കെ നില നില്ക്കുന്നുണ്ട്. എന്നാൽ വളരെ വ്യത്യസ്തമായ ഒരു മരിയ സന്നിധിയിലാണ് ഞാനിപ്പോൾ നില്ക്കുന്നത്. സാക്ഷാൽ മഞ്ഞമ്മ എന്നറിയപ്പെടുന്ന മഞ്ഞുമാതാവിന്റെ തിരുസന്നിധിയിൽ. എറണാകുളം വൈപ്പിൻ ദ്വീപിൽ പള്ളിപ്പുറം കോട്ടക്കരികെയാണ് ഈ സവിശേഷമായ മഞ്ഞുമാതാവിന്റെ ദേവാലയം സ്ഥിതി ചെയ്യുന്നത്. പോർച്ചുഗീസുകാർ പണികഴിപ്പിച്ച സാക്ഷാൽ പോർച്ചുഗീസ് വാസ്തകലയിലധിഷ്ടിതമായ ദേവാലയമാണിത്. ചരിത്രവും പൈതൃകവും പള്ളിയുറങ്ങുന്ന പെരിയാറിന്റെ ഓരത്താണ് മഞ്ഞുമാതാവ് അനേകായിരം ഭക്തർക്ക് അനുഗ്രഹങ്ങൾ ചൊരിയുന്നത്. ചരിത്രപൈതൃക സ്ഥലിയായ പള്ളിപ്പുറം കോട്ടയുടെ സംരക്ഷണയിലും...

Read More...

Read More


Self-portrait by Vincent Van Gogh discovered 

14

Jul 2022

Self-portrait by Vincent Van Gogh discovered 

Credit goes to the blessed experts at the National Galleries of Scotland for the discovery of the ever-valuable self-portrait of the artist. They X-rayed the hidden self-portrait on the back of an earlier work called Head of a Peasant Woman. The portrait was covered by layers of glue and cardboard on the back of his own masterpiece. The Scotland experts were excited to witness this...

Read More...

Read More


തൃശൂരിലെ ഉരുക്കുപാലം

13

Jul 2022

തൃശൂരിലെ ഉരുക്കുപാലം

ലോകത്ത് വമ്പൻ പാലങ്ങൾ പലതുണ്ടെങ്കിലും ഉരുക്കുപാലങ്ങൾ വേറിട്ടുനില്ക്കുന്നവയാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നു ഉരുക്കുപാലങ്ങളും ചൈനയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതൊക്കെതന്നെ വിനോദസഞ്ചാരികൾക്ക് പലപ്പോഴും കൌതുകങ്ങളുമാണ്. തെക്കൻ ചൈനയിലെ സ്വയംഭരണപ്രദേശമായ ഗ്വാങ്ഷി ഷുവാങ്ങിലെ പിഗ്നാനിലെ പാലമാണ് നീളം കൊണ്ട് വലുതെന്ന് പറയപ്പെടുന്നത്. 2018-ൽ പണിപൂർത്തിയാക്കിയ ഈ പാലത്തിന്റെ നീളം 1035 മീറ്ററാണ്. ആർച്ച് ഘടനയിലുള്ള പാലങ്ങളിൽ വച്ച് നീളം കൂടിയ പാലം ചോങ്കിങ്ങിലെ ച്വോട്ടിയാൻമെൻ പാലമാണത്രെ. 552 മീറ്റർ നീളവുമായി ഈ പാലം ലോകത്ത് രണ്ടാമത് നില്ക്കുന്നു. യാങ്ങ്സി നദിയുടെ കുറുകെ സ്ഥിതി ചെയ്യുന്ന റോഡ്-റെയിൽ ഗതാഗത സൌകര്യമുള്ള ഈ പാലം  2009-ലാണ്...

Read More...

Read More


വടക്കൻ പറവൂരിലെ ജൂതപള്ളി

06

Jul 2022

വടക്കൻ പറവൂരിലെ ജൂതപള്ളി

സഹസ്രാബ്ദങ്ങളുടെ യഹൂദകഥകളുറങ്ങുന്ന ഒരു ചരിത്രഭൂമിയിലാണ് ഞാനിപ്പോൾ നില്ക്കുന്നത്. ഇതൊരു സിനഗോഗാണ്. പച്ചമലയാളത്തിൽ പറഞ്ഞാൽ ജൂതപള്ളി. എന്നവച്ചാൽ യഹൂദരുടെ ആരാധനാലയം. ഈ പള്ളി സ്ഥിതി ചെയ്യുന്നത് കേരളത്തിലെ വടക്കൻ പറവൂരാണ്. ഏകദേശം ബിസി ആയിരാമാണ്ട് മുതൽ കേരളത്തിൽ യഹൂദർ അഥവാ ജൂതർ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. കച്ചവടത്തിനും പ്രവാസത്തിനുമായി പഴയ മുസിരിസ്സിൽ അഥവാ ഇന്നത്തെ കൊടുങ്ങല്ലൂരിൽ എത്തിയവരാണിവർ. കേരളത്തിലെത്തിയ ഈ യഹൂദവംശത്തെ പിൽക്കാലത്ത് മലബാർ യഹൂദർ എന്ന് വിളിച്ചുപോന്നു. യഹൂദരിൽ തന്നെ വെളുത്തതും കറുത്തതുമായ യഹൂദരുണ്ടത്രെ. അതുകൊണ്ടാവാം മലബാർ യഹൂദരെ കറുത്ത യഹൂദർ എന്നാണ് വിളിച്ചുപോന്നിരുന്നത്. കേരളത്തിൽ ഫോർട്ട് കൊച്ചിയിലും കൊല്ലത്തും കൊടുങ്ങല്ലൂരിലെ...

Read More...

Read More