എഴുതാതിരിക്കാൻ കഴിയാതെ വരുന്നതാണ് ഒരു എഴുത്തുകാരന്റെ സ്വത്വം എന്നു പറയുന്നത്. എഴുത്തിനും എഴുതാതിരിക്കുന്നതിനും ഇടയിൽ അപ്രവചനീയമായ ഇടവേളകളാണുള്ളത്. ഡോ. ശ്രീനിവാസനെ സംബന്ധിച്ചിടത്തോളം ആ ഇടവേള ഏകദേശം ആറ് പതിറ്റാണ്ടായി എന്നത് കൌതുകരമാണ്. ഒപ്പം വായനക്കാർക്കത് നഷ്ടവുമാണ്. പതിറ്റാണ്ടുകളായി തന്നിൽ പതിയിരുന്ന ആ എഴുത്തിന് അതുകൊണ്ടുതന്നെ ദാർശനികതയുടെ ഒരു സൂക്ഷ്മതലം കൈവന്നത് തികച്ചും സ്വഭാവികം മാത്രം. അങ്ങനെയാണ് ജീവിതത്തിന്റെ സായംകാലത്ത് ഡോക്ടർ ഒമർഖയ്യാമിന്റെ ചതു ഷ്പതികളിലേക്ക് ദാർശനികതയുടെ ഉദയാസ്തമയങ്ങളിലൂടെ ആഴ്ന്നിറങ്ങിയത്. അങ്ങനെയാണ് ഡോക്ടർ തന്റെ സ്വത്വത്തിനോട് സമ്പൂർണ്ണ സമന്വയം പ്രാഖ്യാ പിച്ചത്. ഡോ. ശ്രീനിവാസന് എന്റെ ആശംസകൾ. ഏകദേശം ഒരു പതിറ്റാണ്ടുമുമ്പ് ഞാൻ...
Read More...
Read More
മൂന്നുതവണയെങ്കിലും തൃശൂർ പൂരം കണ്ട ഒരാളിൽ തൃശൂർ പൂരം ഒരു ബോറൻ തനിയാവർത്തനമാണ്. ഇതാണ് സത്യം. ഞങ്ങൾ തൃശൂർക്കാർ അനവധി തവണ പൂരം കണ്ടവരാണ്. ഞങ്ങളുടേത് പൂരപ്പെരുമയുടെ നാടാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ തൃശൂർക്കാർക്ക് പൂരം ഒരു സാംസ്കാരിക ആചാരത്തിനും ഗൃഹാതുരതക്കപ്പുറവും അത്രയ്ക്ക് കേമമല്ല തന്നെ. മാത്രമല്ല, പഴയതുപോലെ ഇപ്പോൾ തൃശൂർ പൂരം തൃശൂർക്കാർക്ക് പോലും അങ്ങനെ സുഗമമായി ആസ്വദിക്കാനുമാവില്ല. പൂരക്കാഴ്ചയുടെ റൌണ്ടും പരിസരവും കുറേക്കാലമായി സുരക്ഷയുടെ പേരിൽ ബന്തവസ്സിലുമാണ്. പൂരത്തെ കുറിച്ച് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വാർത്തകൾ പറയുന്നതും തൃശൂർ പൂരം പൂരസംസ്കൃതിയിൽ നിന്ന് ദൂരെദൂരേക്ക് അകലുകയാണെന്നാണ്. തൃശൂർ പൂരം പൂരമല്ലാതാവുകയാണ്. പൂരത്തിന്റെ...
Read More...
Read More
തൃശൂർ: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച എന്റെ കേരളം മെഗാ പ്രദർശനം ആരംഭിച്ചു. ഏപ്രിൽ 18 മുതൽ 26 വരെയാണ് പ്രദർശനം സംഘടിപ്പിച്ചത്. മെഗാ പ്രദർശനം ബഹു. റെവന്യൂ മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വികസന വിളംബരം അനുഭവിക്കുന്നതോടൊപ്പം കാണികൾക്ക് സെൽഫി എടുക്കാനുള്ള ഒട്ടേറെ മനോഹരമായ സാധ്യതകളും സംവിധാനങ്ങളും മേളയിൽ പ്രകടമായിരുന്നു. മേളയുടെ പ്രചരണാർത്ഥം നേരത്തെ തൃശൂരിൽ ഘോഷയാത്രയും നടത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളുടെ വിളംബരമാണ് സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച എന്റെ കേരളം മെഗാ പ്രദർശനം....
Read More...
Read More