സ്വപ്നരതിസുഖസാരെ

സ്വപ്നരതിസുഖസാരെ

നീയെൻ മുൾകിനാവള്ളിയിലെ നീർപെയ്യും പനിനീർ പൂവോ നെയ്മണം പരത്തും പ്രകാശമോ നെഞ്ചിൽ പൂക്കും വാർമഴവില്ലോ. നേരം പുലർന്നില്ലയിന്നലെ സ്മേരനേത്രങ്ങളാലെന്തിനെന്നെ നേരത്തെയുണർത്തി നീ ഒരുമിച്ചൊരു ഗംഗാസ്നാനത്തിനോ. ഉണർന്നൊന്നു നോക്കിയപ്പോൾ ഉണ്ടായിരുന്നില്ലല്ലോ നീ പാതിര തല്ലിത്തളർന്നൊരാ പാതിയൊഴിഞ്ഞ മെത്തയിൽ. ഒരു മകുടിയിഴയുന്നുണ്ടവിടെ കുറുനിര ഫണം…
ഇണങ്ങാതെ പിണങ്ങാതെ

ഇണങ്ങാതെ പിണങ്ങാതെ

അറിയാതെ മുറിയാതെ ചിറകറിയാതെ പിറകെ പറന്ന പൊൻ പ്രാക്കളല്ലേ നാം. പിണങ്ങാതെ ഇണങ്ങാതെ പിരിയാം നമുക്കിനിയും പിറക്കാമൊരുനാൾ പരസ്പരം പിറകെ തന്നെ പറക്കാം. നമുക്ക് കാക്കാം കൊക്കിലൂറും നറും കവിതയുടെ കുറുകലും ചിറകിലെ താളവും മേഘങ്ങളിൽ നാം തീർക്കും വഴിപിഴക്കാത്ത വൃത്തവും.…
നി ഞാനായപ്പോൾ

നി ഞാനായപ്പോൾ

നീ വിരിച്ചിട്ട കൈമെത്തയിൽ ഞാനെന്നെ മയക്കിക്കിടത്തി നീ അഴിച്ചുവിട്ട വിരലുകളിൽ എന്റെ യാഗാശ്വം കുതിച്ചുകിതച്ചു. നീ വിടർത്തിയ മാരിവില്ലിൽ എന്റെ ചൂണ്ടുവിരൽ സിന്ദൂരമിട്ടു. നിന്റെ കൺചക്രവാളങ്ങളിൽ എന്റെ ഹൃദയം മഷിക്കൂടായി. നിന്റെ കവിൾപുറങ്ങളിൽ എന്റെ ചുണ്ടുകൾ മേഞുനടന്നു. നിന്റെ ചുണ്ടാഴങ്ങളിൽ എന്റെ…
പിറക്കാത്ത കുഞ്ഞ്

പിറക്കാത്ത കുഞ്ഞ്

പാതിയുറക്കത്തിന്റെ ആർത്ത യാമങ്ങളിൽ ആധിയുടെ ചോരപുരണ്ട തുരുമ്പിച്ച ചക്രമുരുണ്ട ചോരഞ്ഞരമ്പുകളിലൂടെ മരണാമ്പുലൻസുകൾ നിർത്താതെ കൂവിപ്പായുന്നുണ്ട്. കൂമ്പാത്ത ചുണ്ടുകളിലെ ചോരപരാഗണങ്ങൾ പിറക്കാത്ത കുഞ്ഞിന്റെ കരച്ചിൽ പരത്തുന്നുണ്ട്. പൊട്ടിവീണ പാൽമണമുള്ള പഴന്തുണിതൊട്ടിലിൽ കരയുന്ന കളിപ്പാട്ടങ്ങൾ കലപില കൂട്ടുന്നുണ്ട്. ഉറക്കത്തിലെ പാതി ഉണർവ്വും ഉണർവ്വിലെ പാതി…
The Revolution of Human Relationships

The Revolution of Human Relationships

The next remarkable revolution will be the revolution of human relationships. The conventional relationship has begun either to come down or about to vanish. The concept of marriage has been…
തൊട്ടുവിശ്വാസി തോമാശ്ലീഹായുടെ പള്ളി

തൊട്ടുവിശ്വാസി തോമാശ്ലീഹായുടെ പള്ളി

ക്രൈസ്തവർ തൊട്ടുവിശ്വാസി എന്ന് വിളിച്ചുപോരുന്ന വിശുദ്ധ തോമേസ് ശ്ലീഹ സ്ഥാപിച്ച ഏഴര പള്ളികളിലെ ഒരു പള്ളി കൂടി പരിചയപ്പെടുത്തുകയാണ് സീറ്റി സ്കാൻ. പാലയൂർ പള്ളിയുടെ പുരാണം നേരത്തെ പറഞ്ഞിരുന്നുവല്ലോ. ഇത് വടക്കൻ പറവൂരിലെ കോട്ടക്കാവ് മാർതോമ പള്ളിയുടെ കഥ. ഏഴരപള്ളികളിലെ ഈ…
കോട്ട കാക്കുന്ന മഞ്ഞുമാതാവ്

കോട്ട കാക്കുന്ന മഞ്ഞുമാതാവ്

ലോകത്തമ്പാടുമുള്ള ക്രൈസ്തവർക്ക് മരിയ പ്രതിഷ്ടകൾ അനവധിയാണ്. നിത്യസഹായ മാതാവ് മുതൽ വ്യകുല മാതാവ് വരെ വൈവിദ്ധ്യമാർന്ന മരിയ സങ്കല്പങ്ങളാണ് ഇന്നുള്ളത്. കേരളത്തിലും ഈ സങ്കല്പങ്ങളൊക്കെ നില നില്ക്കുന്നുണ്ട്. എന്നാൽ വളരെ വ്യത്യസ്തമായ ഒരു മരിയ സന്നിധിയിലാണ് ഞാനിപ്പോൾ നില്ക്കുന്നത്. സാക്ഷാൽ മഞ്ഞമ്മ…
തൃശൂരിലെ ഉരുക്കുപാലം

തൃശൂരിലെ ഉരുക്കുപാലം

ലോകത്ത് വമ്പൻ പാലങ്ങൾ പലതുണ്ടെങ്കിലും ഉരുക്കുപാലങ്ങൾ വേറിട്ടുനില്ക്കുന്നവയാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നു ഉരുക്കുപാലങ്ങളും ചൈനയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതൊക്കെതന്നെ വിനോദസഞ്ചാരികൾക്ക് പലപ്പോഴും കൌതുകങ്ങളുമാണ്. തെക്കൻ ചൈനയിലെ സ്വയംഭരണപ്രദേശമായ ഗ്വാങ്ഷി ഷുവാങ്ങിലെ പിഗ്നാനിലെ പാലമാണ് നീളം കൊണ്ട് വലുതെന്ന് പറയപ്പെടുന്നത്. 2018-ൽ…
വടക്കൻ പറവൂരിലെ ജൂതപള്ളി

വടക്കൻ പറവൂരിലെ ജൂതപള്ളി

സഹസ്രാബ്ദങ്ങളുടെ യഹൂദകഥകളുറങ്ങുന്ന ഒരു ചരിത്രഭൂമിയിലാണ് ഞാനിപ്പോൾ നില്ക്കുന്നത്. ഇതൊരു സിനഗോഗാണ്. പച്ചമലയാളത്തിൽ പറഞ്ഞാൽ ജൂതപള്ളി. എന്നവച്ചാൽ യഹൂദരുടെ ആരാധനാലയം. ഈ പള്ളി സ്ഥിതി ചെയ്യുന്നത് കേരളത്തിലെ വടക്കൻ പറവൂരാണ്. ഏകദേശം ബിസി ആയിരാമാണ്ട് മുതൽ കേരളത്തിൽ യഹൂദർ അഥവാ ജൂതർ ഉണ്ടായിരുന്നതായി…