Author Archives: ct william



ct william

കണ്ട പൂരവും കാണാൻ പോകുന്ന തൃശൂർ പൂരവും
in Social

കണ്ട പൂരവും കാണാൻ പോകുന്ന തൃശൂർ പൂരവും

മൂന്നുതവണയെങ്കിലും തൃശൂർ പൂരം കണ്ട ഒരാളിൽ തൃശൂർ പൂരം ഒരു ബോറൻ തനിയാവർത്തനമാണ്. ഇതാണ് സത്യം. ഞങ്ങൾ തൃശൂർക്കാർ അനവധി തവണ പൂരം കണ്ടവരാണ്. ഞങ്ങളുടേത് പൂരപ്പെരുമയുടെ നാടാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ തൃശൂർക്കാർക്ക് പൂരം  ഒരു സാംസ്കാരിക ആചാരത്തിനും ഗൃഹാതുരതക്കപ്പുറവും അത്രയ്ക്ക് കേമമല്ല തന്നെ. മാത്രമല്ല, പഴയതുപോലെ ഇപ്പോൾ തൃശൂർ പൂരം തൃശൂർക്കാർക്ക് പോലും അങ്ങനെ സുഗമമായി ആസ്വദിക്കാനുമാവില്ല. പൂരക്കാഴ്ചയുടെ റൌണ്ടും പരിസരവും കുറേക്കാലമായി സുരക്ഷയുടെ പേരിൽ ബന്തവസ്സിലുമാണ്. പൂരത്തെ കുറിച്ച് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വാർത്തകൾ പറയുന്നതും തൃശൂർ പൂരം പൂരസംസ്കൃതിയിൽ നിന്ന് ദൂരെദൂരേക്ക് അകലുകയാണെന്നാണ്. തൃശൂർ പൂരം പൂരമല്ലാതാവുകയാണ്. പൂരത്തിന്റെ...

Read More

0
08 May 2022
സർക്കാരും മെഗാമേളകളും
in News

സർക്കാരും മെഗാമേളകളും

തൃശൂർ: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച എന്റെ കേരളം മെഗാ പ്രദർശനം ആരംഭിച്ചു. ഏപ്രിൽ 18 മുതൽ 26 വരെയാണ് പ്രദർശനം സംഘടിപ്പിച്ചത്. മെഗാ പ്രദർശനം ബഹു. റെവന്യൂ മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വികസന വിളംബരം അനുഭവിക്കുന്നതോടൊപ്പം കാണികൾക്ക് സെൽഫി എടുക്കാനുള്ള ഒട്ടേറെ മനോഹരമായ സാധ്യതകളും സംവിധാനങ്ങളും മേളയിൽ പ്രകടമായിരുന്നു. മേളയുടെ പ്രചരണാർത്ഥം നേരത്തെ തൃശൂരിൽ ഘോഷയാത്രയും നടത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളുടെ വിളംബരമാണ് സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച എന്റെ കേരളം മെഗാ പ്രദർശനം....

Read More

0
06 May 2022
പൊൻമുട്ടയിടുന്ന പുലിമുട്ടുകൾ
in Life

പൊൻമുട്ടയിടുന്ന പുലിമുട്ടുകൾ

തീരങ്ങളിലേക്ക് ചീറിപ്പാഞ്ഞെത്തുന്ന തിരമാലകൾ പ്രത്യേകിച്ചും വർഷക്കാലങ്ങളിൽ തീരദേശങ്ങളിൽ വൻ നാശം വിതക്കുക പതിവാണ്. തീരദേശങ്ങളിലെ മനുഷ്യരേയും അവരുടെ സ്ഥാവരജംഗമ വസ്തുക്കളെല്ലാം അപ്പോൾ കടലെടുക്കും. തീരദേശവാസികളെ കണ്ണീരിലാഴ്ത്തുന്ന ഈ ദുരന്ത പ്രതിഭാസം എല്ലാ വർഷവും തുടന്നുകൊണ്ടേയിരിക്കും. അപ്പോഴൊക്കെ സർക്കാരും മാധ്യമങ്ങളും ഈ ദുരന്തം റിപ്പോർട്ട് ചെയ്യാൻ മാത്രമായി ഇവിടെയെത്തും. പിന്നീടങ്ങോട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പെരുമഴക്കാലമാവും. അതിന്റെ ഭാഗമായാണ് പുലിമുട്ട് നിർമ്മാണമെന്ന തീരദേശ ദുരിതാശ്വാസ പദ്ധതി  രൂപം കൊള്ളുക. ശാസ്ത്രീയമായി പറഞ്ഞാൽ തീരങ്ങളേയും തീരദേശവാസികളേയും തിരമാലകളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്ന ഒരു പ്രതിരോധ ചിറയാണ്  പുലിമുട്ട് അഥവാ തരംഗരോധി. 2016-ലെ സർക്കാർ ഔദ്യോഗിക കണക്കനുസരിച്ച്...

Read More

0
05 Apr 2022
കോഞ്ചിറ മുത്തിയുടെ പള്ളിക്കഥ
in Relegion

കോഞ്ചിറ മുത്തിയുടെ പള്ളിക്കഥ

തൃശ്ശൂരിലെ കോൾപാടങ്ങൾക്ക് കെടാവിളക്കുമായി ഒരു കാവൽ മാതാവ് അഥവാ കോഞ്ചിറ മുത്തി. കോഞ്ചിറ മുത്തിയുടെ പള്ളി പറയുന്ന കഥക്ക് പൊന്നുവിളയുന്ന മണ്ണിന്റെ മണമുണ്ട്. തൃശ്ശൂർ ജില്ലയുടെ നെല്ലറയാണ് കോഞ്ചിറ. കൃത്യമായി പറഞ്ഞാൽ കോൾചിറ. ഏനാമ്മാവ് ബണ്ട് റഗുലേറ്റർ വരുന്നതിനുമുമ്പ് കടലിൽ. നിന്നുള്ള ഉപ്പുവെള്ളത്തെ തടഞ്ഞുനിർത്തി കോൾപാടങ്ങളിൽ പൊന്നുവിളയിക്കാൻ സഹായിച്ചത് ഈ കോൾചിറയായിരുന്നു. പിൽക്കാലത്ത് കോൾചിറ ലോപിച്ച് കോഞ്ചിറ ആയതാണ്. പൌരാണിക തൃശ്ശിവപേരുരിന്റെയും കണ്ടശ്ശാംകടവിന്റെയും വ്യാപാരശൃംഖലയെ ബന്ധിപ്പിച്ചിരുന്ന ഒരു പ്രധാന കണ്ണിയും കടവുമായിരുന്നു കോഞ്ചിറ കടവ്. തൃശ്ശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് പലചരക്കുകൾ പ്രത്യേകിച്ചും നെല്ലും തേങ്ങയും വെളിച്ചെണ്ണയും വഞ്ചിമാർഗ്ഗം ക്രയവിക്രയം നടത്തിയിരുന്നത്...

Read More

0
30 Mar 2022
ഏനാമ്മാവ് പള്ളിയുടെ കഥ
in Relegion

ഏനാമ്മാവ് പള്ളിയുടെ കഥ

എ.ഡി. 52-ൽ തോമാശ്ലീഹ കൊടുങ്ങല്ലൂരിൽ വന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഏഴരപള്ളികളിലെ ഒരു പള്ളിയാണ് പാലയൂർ പള്ളി. പിന്നീട് എ.ഡി. 100-ൽ ഇന്നാട്ടിലെ ക്രിസ്ത്യാനികൾക്ക് പ്രാർത്ഥിക്കാനായി പരിശുദ്ധ മാതാവിന്റെ പ്രതിഷ്ഠയിൽ ഒരു ദേവാലയം തൃശൂർ ജില്ലയിലെ മുല്ലശ്ശേരിയിലെ വടക്കൻ പുതുക്കാടിൽ പണി തീർക്കുകയുണ്ടായി. പക്ഷേ, നാട്ടുരാജാക്കന്മാരുടേയും നാട്ടുതമ്പ്രാക്കന്മാരുടേയും സാമുദായികമായ ഇടപെടലുകൾ മൂലം ഈ പള്ളിക്ക് അന്നാളുകളിൽ നിത്യാരാധനക്കായുള്ള അനുമതി കിട്ടിയില്ല. എന്തായാലും വടക്കൻ പുതുക്കാട് പള്ളിയും മുല്ലശ്ശേരി പള്ളിയും അതിന്റെ വ്യത്യസ്തതകളോടെ തന്നെ ഇന്നും നിലനിൽക്കുന്നുണ്ട്. അക്കാലത്ത് ചേരമാൻ പെരുമാൾ രാജാക്കന്മാരുടെ മുസിരിസ്സ് പട്ടണമായ കൊടുങ്ങല്ലൂരിന് മഹോദേവ നഗരം അഥവാ മകോദേവ നഗരം...

Read More

0
30 Mar 2022
എന്റെ സഞ്ചാരകഥകൾ
in Audio Story

എന്റെ സഞ്ചാരകഥകൾ

ചരിത്രപരമായി പരിശോധിക്കുമ്പോൾ ചൈനക്ക് ഒരിക്കലും കമ്മ്യൂണിസ്റ്റാവുക സാധ്യമല്ല. മിങ്ങ് കല്ലറകൾ നമ്മോട് പറയുന്നത് അതാണ്. ചൈന ഇന്നും പറയുന്നു, ചക്രവർത്തിമാർ മരിച്ചിട്ടില്ല, അവർ ജീവിക്കുന്നു ഇന്നും കല്ലറകളിൽ, മിങ്ങ് കല്ലറകളിൽ.

0
08 Feb 2022
Indian teenager using smart phone at home indoor shoot and side view
in Analysis

സൈബറിടങ്ങളിലെ കലാസാഹിത്യം

സൈബർ പ്രതലം എന്ന് പറയുന്നതിനേക്കാൾ സൈബർ തിരമാലതലങ്ങൾ എന്നു പറയുന്നതാണ് യുക്തിസഹമായ ശരിയെന്നാണ് എന്റെ പക്ഷം. കാരണം, ഇന്റ്റർനെറ്റിന്റെ അഥവാ സൈബർ സംസ്കൃതിയുടെ മൂലഭാഷയിൽ പറയുന്നത് സർഫിങ്ങ് (Surfing) എന്നാണ്. എന്നുവച്ചാൽ സാഗരോപരിതലങ്ങളിൽ തിരമാലകളോടൊപ്പം നടത്തുന്ന ഒരു സാഹസികമോ കായികമോ ആയ ഒരു യാത്ര. ഇന്റർനെറ്റ് അഥവാ സൈബർ പ്ലാറ്റ്ഫോം അല്ലെങ്കിൽ സ്പെയ്സ് എന്നതിന്റെ മലയാള മൊഴിമാറ്റം നടത്തിയപ്പോൾ കിട്ടിയ ഒരു സാധാരണ വാക്കായിരിക്കണം പ്രതലം എന്നത്. പ്രതലം എന്നാൽ ഏതാണ്ട് സമതലസ്വഭാവമുള്ള ഒരു തലം എന്ന് വ്യാഖ്യാനിക്കേണ്ടിവരും. എന്നാൽ സൈബറിടങ്ങളിലെ തലമെന്ന് പറയുന്നത് സമതലസ്വഭാവമുള്ള പ്രതലമല്ല, മറിച്ച് അശാന്തമായ അലമാലകളുടെ...

Read More

0
05 Feb 2022
Pandemic made the poor, poorer; the rich, richer
in News Capsules

Pandemic made the poor, poorer; the rich, richer

When the world’s poorest population dies at the rate of 21000 per day, the richest of the rich are piling and piling their riches to double, says the study of the Oxfam. Danny Sriskandarajah, Oxfam GB’s chief executive, said,”This year, what’s happening is off the scale,” he said. “There’s been a new billionaire created almost every day during this pandemic, meanwhile 99% of the world’s...

Read More

0
17 Jan 2022
മുല്ലശേരിയിലെ നല്ല ഇടയന്റെ പള്ളി
in News

മുല്ലശേരിയിലെ നല്ല ഇടയന്റെ പള്ളി

ചരിത്രം, വിശ്വാസം, ഭൂപ്രദേശം എന്നിവകൊണ്ടൊക്കെ തികച്ചും വ്യത്യസ്തമായ ഒരു പള്ളിമുറ്റത്താണ് ഞാനിപ്പോൾ നില്ക്കുന്നത്. തൃശൂരിൽ നിന്ന് കാഞ്ഞാണി റൂട്ടിൽ കാറിൽ ഏകദേശം  20 കിലൊമീറ്റർ സഞ്ചരിച്ചാൽ നാം എത്തിച്ചേരുന്ന ഒരു പള്ളിയാണ് മുല്ലശേരിയിലെ നല്ല ഇടയന്റെ പള്ളി, അഥവാ ഗുഡ് ഷെപ്പേഡ് ചർച്ച്. ഒരു വിളിപ്പാടകലെ ഒരേ ഇടവകാതിർത്തിയിൽ തന്നെ രണ്ട് പള്ളികൾ സ്ഥിതി ചെയ്യുന്ന ഭൂപ്രദേശമാണ് മുല്ലശേരി. ഇവിടുത്തെ  നല്ല ഇടയന്റെ പള്ളിയും തൊട്ടയലത്തെ വടക്കൻ പുതുക്കാട് മാതാവിന്റെ പള്ളിയും തൊട്ടുരുമ്മിനില്ക്കുന്നു. പഴക്കം കൊണ്ട് വടക്കൻ പുതുക്കാട് മാതാവിന്റെ പള്ളിയാണ് കേമമെങ്കിലും പച്ചപ്പുതുമ കൊണ്ട് മുല്ലശേരിയിലെ നല്ല ഇടയന്റെ പള്ളിക്കാണ്...

Read More

0
13 Jan 2022
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ തച്ചുശാസ്ത്രം
in Analysis

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ തച്ചുശാസ്ത്രം

കാലം മാറുകയാണ്, അതിവേഗം. നമ്മുടെ സാമ്പത്തിക വിനിമയ സംവിധാനങ്ങളും അതിനൊപ്പം മാറുകയാണ്, വികസിക്കുകയാണ്. അങ്ങനെയൊരു പശ്ചാത്തലത്തിലാണ് കോവിഡ് മഹാമാരി ലോകത്തെ കീഴ്മേൽ മറിച്ചത്. സാമൂഹ്യഅകലവും പരസ്പരമുണ്ടായിരുന്ന സമ്പർക്കത്തിന്റെ അടുപ്പവും കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമായി. നാണയവും കറൻസിയും കൈതൊടാത്ത കാലം വന്നതും അങ്ങനെയാണ്. എല്ലാവരും ഓൺലൈൻ സാമ്പത്തിക വിനിമയ സംവിധാനങ്ങളിലേക്ക് മാറി. സർക്കാരും ഓൺലൈൻ കുത്തകക്കാരും അത് നിർലോഭമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഓൺലൈൻ കോർപ്പറേറ്റുകൾക്ക് കോവിഡ് മഹാമാരി കൊയ്ത്തുകാലമായി. ഇത്രയും ആമുഖമായി പറഞ്ഞത് നമ്മുടെ ഓൺലൈൻ സംവിധാനങ്ങൾ സാധാരണക്കാരിൽ ദുരന്തം വിതക്കുന്നതിനെ കുറിച്ച് പറയുന്നതിനുകൂടിയാണ്. അത്രക്ക് ഭീകരമാണ് ഇപ്പോൾ ഓൺലൈൻ തട്ടിപ്പുകൾ. ഓൺലൈൻ...

Read More

0
05 Jan 2022
Page 5 of 6« First...23456