Uncategorized
സന്തോഷം വിതക്കുന്ന ഡിസ്നി കുട്ടികൾ, ഡിസ്നിലാന്ഡ്-ഭാഗം-4
ഞാനിപ്പോൾ നടന്നുപോയിക്കൊണ്ടിരിക്കുന്നത് ഡിസ്നിലാന്ഡ് പാർക്കിന്റെ പ്രധാനവീഥിളിലൂടെയാണ്. ഇവിടെ ഇന്ന് നല്ല തിരക്കാണ്. സഞ്ചാരികളൊക്കെ വലിയ ആഹ്ളാദത്തിലാണ്. തണുത്ത വെയിൽ വീഴ്ത്തുന്ന ഛായാതലങ്ങളിലൂടെ കുട്ടികളും മുതിർന്നവരും തുള്ളിച്ചാടി നടക്കുകയാണ്. വീഡിയോ കാണാം. ദാ വലതുവശത്ത് കാണുന്നത് കാസീസ് കോർണർ. അതൊരു ഹോട്ടലും ബാറുമാണ്. ഇടതുവശത്ത് ഈ പൂത്തൂണിന്നരികെ കാണുന്നത് ഇവിടുത്തെ പ്രസിദ്ധമായ ജിബ്സൺ ഗേൾ ഐസ് പാർലറാണ്. ഇന്ന് രാവിലെ ഞാൻ ബ്രേക്ക്ഫാസ്റ്റ് കഴിച്ചത് ഇവിടെ നിന്നായിരുന്നു. ഒരു പ്രത്യേകതരം ബ്രഡ്ഡ് പിളർന്ന് അതിൽ ചീസും ബട്ടറും പിന്നെ ഒരുപാട് പഴങ്ങളും പച്ചക്കറികളും കുത്തിനിറച്ച ബർഗ്ഗർ എന്ന് തോന്നിപ്പിക്കുന്ന എന്തോ ഒന്നായിരുന്നു ഞാൻ...
Read More