സൃഷ്ടിയുടെ നവമാധ്യമ പരിണാമം

സൃഷ്ടിയുടെ നവമാധ്യമ പരിണാമം

ഈ ഭൂമിയിലെ സർവ്വസ്വവും പരിണാമത്തിന് വിധേയമാണ്. അറിഞ്ഞും അറിയാതേയും അവ പരിണമിച്ചുകൊണ്ടേയിരിക്കും. നാം അറിയുന്ന പരിണാമത്തേക്കാൾ ആശ്ചര്യകരമായിരിക്കും എപ്പോഴും നാമറിയാതെ പോകുന്ന പരിണാമങ്ങൾ. അതുകൊണ്ടുതന്നെ എഴുത്തും എഴുത്തുകാരനും, ചിത്രവും ചിത്രകാരനും, പാട്ടും പാട്ടുകാരനും എല്ലാം തന്നെ കാലാകാലങ്ങളിൽ പരിണാമങ്ങൾക്ക് വിധേയമാണ്. സമകാലിക…
പ്രണയമിണങ്ങും ചൂണ്ടുവിരൽ

പ്രണയമിണങ്ങും ചൂണ്ടുവിരൽ

അവൾ കവിതയുടെ രഥമേറി എന്നോട് പ്രണയം ചോദിച്ചു. ഞാൻ പ്രണയരഥമേറി അവൾക്ക് കവിത നേദിച്ചു.   പിന്നെ ഉൽപ്രേക്ഷാസക്തിയിലവൾ എന്നെ ഉപമകളിലുപേക്ഷിച്ചു പോയി. അച്ചാണി വീണുപോയാ രഥം പിന്നെ അധികദൂരമുരുളാതെ, നിന്നുപോയി.   മോതിരവിരലച്ചാണിയാക്കിയവൾ ഓടിച്ചാരഥം ചോരക്കറയിലൊട്ടി, പിന്നെ വീണ്ടുമേറെക്കാലമാ രഥമുരുണ്ടതെൻ…
നിറങ്ങൾക്ക് മരണമില്ല

നിറങ്ങൾക്ക് മരണമില്ല

മഴവില്ലായിരുന്നില്ല നീ മനമാനത്തു പൂത്ത പൂമരം നീ എന്നിട്ടും മാഞ്ഞതെന്തേ നീ ഏനറിയാതെ മായുവതെങ്ങനെ.   മറയുക അസാധ്യം നിനക്ക് മായുകയുമസാധ്യമെൻ സൂര്യപഥങ്ങളിൽ സൂക്ഷ്മ മേഘദളങ്ങളിൽ.   നിറങ്ങൾക്ക് മരണമില്ല നിറമില്ലായ്മ മാത്രം നിറയുമാ വർണ്ണങ്ങൾ നിനച്ചിരിക്കാ നേരത്ത്.   അപ്പോഴുമീ…
സ്വപ്നരതിസുഖസാരെ

സ്വപ്നരതിസുഖസാരെ

നീയെൻ മുൾകിനാവള്ളിയിലെ നീർപെയ്യും പനിനീർ പൂവോ നെയ്മണം പരത്തും പ്രകാശമോ നെഞ്ചിൽ പൂക്കും വാർമഴവില്ലോ. നേരം പുലർന്നില്ലയിന്നലെ സ്മേരനേത്രങ്ങളാലെന്തിനെന്നെ നേരത്തെയുണർത്തി നീ ഒരുമിച്ചൊരു ഗംഗാസ്നാനത്തിനോ. ഉണർന്നൊന്നു നോക്കിയപ്പോൾ ഉണ്ടായിരുന്നില്ലല്ലോ നീ പാതിര തല്ലിത്തളർന്നൊരാ പാതിയൊഴിഞ്ഞ മെത്തയിൽ. ഒരു മകുടിയിഴയുന്നുണ്ടവിടെ കുറുനിര ഫണം…
ഇണങ്ങാതെ പിണങ്ങാതെ

ഇണങ്ങാതെ പിണങ്ങാതെ

അറിയാതെ മുറിയാതെ ചിറകറിയാതെ പിറകെ പറന്ന പൊൻ പ്രാക്കളല്ലേ നാം. പിണങ്ങാതെ ഇണങ്ങാതെ പിരിയാം നമുക്കിനിയും പിറക്കാമൊരുനാൾ പരസ്പരം പിറകെ തന്നെ പറക്കാം. നമുക്ക് കാക്കാം കൊക്കിലൂറും നറും കവിതയുടെ കുറുകലും ചിറകിലെ താളവും മേഘങ്ങളിൽ നാം തീർക്കും വഴിപിഴക്കാത്ത വൃത്തവും.…
നി ഞാനായപ്പോൾ

നി ഞാനായപ്പോൾ

നീ വിരിച്ചിട്ട കൈമെത്തയിൽ ഞാനെന്നെ മയക്കിക്കിടത്തി നീ അഴിച്ചുവിട്ട വിരലുകളിൽ എന്റെ യാഗാശ്വം കുതിച്ചുകിതച്ചു. നീ വിടർത്തിയ മാരിവില്ലിൽ എന്റെ ചൂണ്ടുവിരൽ സിന്ദൂരമിട്ടു. നിന്റെ കൺചക്രവാളങ്ങളിൽ എന്റെ ഹൃദയം മഷിക്കൂടായി. നിന്റെ കവിൾപുറങ്ങളിൽ എന്റെ ചുണ്ടുകൾ മേഞുനടന്നു. നിന്റെ ചുണ്ടാഴങ്ങളിൽ എന്റെ…
പിറക്കാത്ത കുഞ്ഞ്

പിറക്കാത്ത കുഞ്ഞ്

പാതിയുറക്കത്തിന്റെ ആർത്ത യാമങ്ങളിൽ ആധിയുടെ ചോരപുരണ്ട തുരുമ്പിച്ച ചക്രമുരുണ്ട ചോരഞ്ഞരമ്പുകളിലൂടെ മരണാമ്പുലൻസുകൾ നിർത്താതെ കൂവിപ്പായുന്നുണ്ട്. കൂമ്പാത്ത ചുണ്ടുകളിലെ ചോരപരാഗണങ്ങൾ പിറക്കാത്ത കുഞ്ഞിന്റെ കരച്ചിൽ പരത്തുന്നുണ്ട്. പൊട്ടിവീണ പാൽമണമുള്ള പഴന്തുണിതൊട്ടിലിൽ കരയുന്ന കളിപ്പാട്ടങ്ങൾ കലപില കൂട്ടുന്നുണ്ട്. ഉറക്കത്തിലെ പാതി ഉണർവ്വും ഉണർവ്വിലെ പാതി…
ഒമർഖയ്യാമിലെ ദാർശനിക സമന്വയം

ഒമർഖയ്യാമിലെ ദാർശനിക സമന്വയം

എഴുതാതിരിക്കാൻ കഴിയാതെ വരുന്നതാണ് ഒരു എഴുത്തുകാരന്റെ സ്വത്വം എന്നു പറയുന്നത്. എഴുത്തിനും എഴുതാതിരിക്കുന്നതിനും ഇടയിൽ അപ്രവചനീയമായ ഇടവേളകളാണുള്ളത്. ഡോ. ശ്രീനിവാസനെ സംബന്ധിച്ചിടത്തോളം ആ ഇടവേള ഏകദേശം ആറ് പതിറ്റാണ്ടായി എന്നത് കൌതുകരമാണ്. ഒപ്പം വായനക്കാർക്കത് നഷ്ടവുമാണ്. പതിറ്റാണ്ടുകളായി തന്നിൽ പതിയിരുന്ന ആ…