അങ്ങനെ എന്റെ ലോക കോവിഡ് റിപ്പബ്ലിക്ക് പുസ്തകമായി. ഞാൻ മറുനാടനിൽ ഉണ്ടായിരുന്ന കാലത്ത് ഈ പുസ്തകം മൂന്ന് ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു. അന്ന് അനേകായിരങ്ങൾ ഈ പുസ്തകം വായിച്ചിരുന്നതിനാലാണ് പുസ്തകമാക്കാതിരുന്നത്. എന്തായാലും എന്റെ പുസ്തകശേഖരത്തിലേക്ക് മുതൽകൂട്ടുകയാണ്, ഇപ്പോൾ. വളരെ കുറച്ച് മാത്രം കോപ്പികളെ അച്ചടിച്ചിട്ടുള്ളൂ. ആവശ്യമുള്ള വിരലിൽ എണ്ണാവുന്നവർക്ക് മാത്രം ബന്ധപ്പെടാവുന്നതാണ്. ഇതൊരു കൊച്ചു ഗവേഷണ കൃതിയാണെന്നോർക്കുക. കോവിഡ് കാലത്തെ എന്റെ മാത്രം ഗവേഷണ കൌതുകങ്ങൾ.

ലോകത്ത് മഹാമാരികൾ മൺമറഞ്ഞ നൂറ്റാണ്ടുകളിലും ഉണ്ടായിട്ടുണ്ട്. അവയെ നാം പ്ലേഗ്, സ്പാനിഷ് ഫ്ലൂ തുടങ്ങിയ പേരുകളിലൊക്കെ വിളിച്ചുപോന്നിട്ടുണ്ട്. ഈ നൂറ്റാണ്ടിലിതാ കോവിഡ് എന്ന മറ്റൊരു മഹാ മാരിയും വന്നെത്തിയിരിക്കുന്നു. മഹാമാരികൾ ഏതൊരു പേരിൽ അറിയപ്പെടുമ്പോഴും അവയുണ്ടാക്കുന്ന പ്രത്യാഘാതത്തിന് ഒരൊറ്റ പേരെ ഉള്ളൂ, മരണം.
മറാവ്യാധികളെ മനുഷ്യായുസ്സുുകൊണ്ട് നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോഴാണ് നാം അതിനെ മഹാമാരിയെന്ന് വിളംബരം നടത്തുന്നത്. മഹാമാരികളിൽ മരണപ്പെടുന്നവരുടെ കണക്കുകൾ ഇന്നും ചരിത്രത്തിനും ഭരണകൂടങ്ങൾക്കും കാണാകണക്കുകളാണ്. എണ്ണിയാ ലൊടുങ്ങാത്ത മനുഷ്യർ ഈ ഭൂമിയിൽ നിസ്സഹായാവസ്ഥയിൽ മൃതിയിലേക്ക് തള്ളപ്പെടു മ്പോഴും ഇവിടെ ബാക്കിയാവുന്നതും സാക്ഷിയാവുന്നതും ഭരണകൂടങ്ങൾ മാത്രമാണ്. ചരിത്രം അവശേഷിപ്പിക്കുന്ന ഈ ബാക്കിപത്രങ്ങളിൽ നിന്നും സാക്ഷ്യപത്രങ്ങളിൽ നിന്നും ഭരണ കൂടങ്ങൾക്ക് ഒരുപാട് പഠിക്കാനുണ്ട്.
കടന്നുപോയ യുദ്ധങ്ങളും, പ്രകൃതിദുരന്തങ്ങളും, മഹാമാരികളുുമെല്ലാം ഭരണകൂടങ്ങളുടെ പാഠ പുസ്തകങ്ങളാണ്. ഈ പാഠപുസ്തകങ്ങളെ പഠിച്ചുവേണം ഭരണകൂടങ്ങൾ ഭരണത്തുടർച്ചയെ പ്രാപിക്കാൻ. നിർഭാഗ്യവശാൽ അതൊന്നുംതന്നെ ഈ ഭൂമിയിൽ നാളിതുവരെയുള്ള ഭരണ കൂടങ്ങളിൽ നാം കാണുന്നില്ല. ഭരണകൂടങ്ങളും മഹാദുരന്തങ്ങളെ പോലെ അതിന്റെ കാല ചക്രങ്ങളിൽ കറങ്ങുകയാണ്. ദുരന്തങ്ങളിൽ രക്തസാക്ഷികളാവുന്നവർ എക്കാലത്തും അസംഘടിതരായ ഭരിക്കപ്പെടുന്നവർ തന്നെ.
ഓരോ ദുരന്തങ്ങളും കാലാകാലങ്ങളിൽ ഭരണകൂടങ്ങൾക്ക് കൈമാറുന്നത് അസംഖ്യം രക്തസാക്ഷികളെയാണ്. അവരിൽ ചിലർ ചരിത്രരേഖകളാവുന്നു. അവർക്ക് സ്മാരകങ്ങൾ ഉണ്ടാവുന്നു. ഓർമ്മദിനങ്ങൾ ഉണ്ടാവുന്നു. അതേസമയം, മറ്റുചില രക്തസാക്ഷികൾ ജലരേഖ കൾ പോലെ അദൃശ്യരാവുന്നു. അവരുടെ ഓർമ്മകൾ ഒന്നും തന്നെ ഭൂമിയിൽ അവശേഷിക്കു ന്നില്ല. ആരും അവശേഷിപ്പിക്കുന്നുമില്ല.

ചൈനയിലെ ഡോ. ലി വെൻലിയാംഗ് അത്തരത്തിൽ ജലരേഖയാക്കപ്പെട്ട ഒരു ധീര രക്ത സാക്ഷിയാണ്. ഭൂമിയിൽ കോവിഡ് മരണം വിതക്കുന്നതിനും കൊയ്യുുന്നതിനും വളരെ മുമ്പുതന്നെ മരണവിത്ത് കണ്ടെടുത്ത് ലോകത്തോട് ജാഗ്രതയോടെ അരുതെന്ന വിളംബരം നടത്തിയ മനുഷ്യസ്നേഹിയാണ് ഡോ. ലി വെൻ ലിയാംഗ്.
വുഹാനിലെ സീ ഫുഡ് മാർക്കറ്റിലെ ഒരു സ്റ്റോർ കീപ്പറെ ഗ്ലൂക്കോമയുമായി ബന്ധപ്പെട്ട് ചികിത്സിക്കവെയാണ് ഡോ. ലി വെൻലിയാംഗ് മരണ വൈറസിനെ കണ്ടെടുത്തത്. ഉറച്ച സാമൂഹ്യബോധമുള്ള ഒരു ആക്ടിവിസ്റ്റ് എന്ന നിലയിൽ ഡോ. ലി വെൻലിയാംഗ് അപ്പോൾ തന്നെ വിവരം ലോകത്തെ അറിയിക്കുകയായിരുന്നു. എന്നാൽ വിവരങ്ങൾക്ക് മൂക്കുകയറിട്ട കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്ക് ഡോ. ലി വെൻലിയാംഗിനെതിരെ അപവാദ പ്രചരണത്തിന് കേസ്സെടുത്തു. അനന്തരം മാപ്പ് എഴുതിക്കൊടുത്ത ഡോക്ടറെ താക്കീത് ചെയ്ത് വിട്ടയച്ചെങ്കിലും ഡോ. ലി വെൻലിയാംഗ് കോവിഡ് ബാധിച്ച് രക്തസാക്ഷിയായി.
കോവിഡ് മഹാമാരിക്കാലത്ത് ഞാൻ ഈ പുസ്തകം തയ്യാറാക്കുമ്പോൾ ഭൂമിയിൽ തികച്ചും വ്യത്യസ്തമായൊരു സമ്പൂർണ്ണ ജനാധിപത്യ റിപ്പബ്ളിക്ക് രൂപം കൊള്ളുകയാണ്. ഡോ. ലി വെൻലിയാംഗിന്റെ ദീർഘ ദൃഷ്ടിയിലൂടെ ജന്മം കൊണ്ട ഈ റിപ്പബ്ലിക്കിനെ ഞാൻ ലോക കോവിഡ് റിപ്പബ്ലിക്ക് എന്ന് അടയാളപ്പെടുത്തുന്നു. ഈ റിപ്പബ്ലിക്കിന് അതിർത്തികളില്ല. വർണ്ണഭേദങ്ങളും, ഭാഷാഭേദങ്ങളും, രൂപഭേദങ്ങളുമില്ല. അതിർത്തികളില്ലാത്ത കോവിഡ് റിപ്പബ്ലിക്കിനെ വരഞ്ഞെടുക്കാൻ ശ്രമിക്കുകയാണ് ഞാൻ.
ഇത് ഭരണത്തിന്റെ റിപ്പബ്ലിക്കല്ല, ഇനിയുമെഴുതാത്ത മരണത്തിന്റെ സമ്പൂർണ്ണ ജനാധിപത്യ റിപ്പബ്ലിക്കാണ്, ഒപ്പം പ്രപഞ്ച മനുഷ്യന് സമ്മാനിക്കുന്ന നവോത്ഥാനമെന്ന പുനരുത്ഥാന ത്തിന്റെ കൂടി റിപ്പബ്ലിക്കാണ്. അദൃശ്യമായ- അരൂപിയായ- ജനിതക ഭാന്തു പിടിച്ച ഒരു വൈറ സിന്റെ റിപ്പബ്ലിക്കാണിത്.
