ഞാനിപ്പോൾ നടന്നുപോയിക്കൊണ്ടിരിക്കുന്നത് ഡിസ്നിലാന്ഡ് പാർക്കിന്റെ പ്രധാനവീഥിളിലൂടെയാണ്. ഇവിടെ ഇന്ന് നല്ല തിരക്കാണ്. സഞ്ചാരികളൊക്കെ വലിയ ആഹ്ളാദത്തിലാണ്. തണുത്ത വെയിൽ വീഴ്ത്തുന്ന ഛായാതലങ്ങളിലൂടെ കുട്ടികളും മുതിർന്നവരും തുള്ളിച്ചാടി നടക്കുകയാണ്. വീഡിയോ കാണാം. ദാ വലതുവശത്ത് കാണുന്നത് കാസീസ് കോർണർ. അതൊരു ഹോട്ടലും ബാറുമാണ്. ഇടതുവശത്ത് ഈ പൂത്തൂണിന്നരികെ കാണുന്നത് ഇവിടുത്തെ പ്രസിദ്ധമായ ജിബ്സൺ ഗേൾ ഐസ് പാർലറാണ്. ഇന്ന് രാവിലെ ഞാൻ ബ്രേക്ക്ഫാസ്റ്റ് കഴിച്ചത് ഇവിടെ നിന്നായിരുന്നു. ഒരു പ്രത്യേകതരം ബ്രഡ്ഡ് പിളർന്ന് അതിൽ ചീസും ബട്ടറും പിന്നെ ഒരുപാട് പഴങ്ങളും പച്ചക്കറികളും കുത്തിനിറച്ച ബർഗ്ഗർ എന്ന് തോന്നിപ്പിക്കുന്ന എന്തോ ഒന്നായിരുന്നു ഞാൻ...
Read More...
Read More
ഇതാണ് ഫ്രാൻസിലെ ഡിസ്നിലാന്ഡ്. അതായത് അമേരിക്കയിലെ ഡിസ്നിലാന്ഡ് കഴിഞ്ഞാൽ പിന്നെ ലോകത്തിലെ രണ്ടാമത്തെതാണ് പാരീസിലെ ഈ ഡിസ്നിലാന്ഡ്. ഇതുകൂടാതെ ജപ്പാനിലും ചൈനയുലുമുണ്ട് ഡിസ്നിലാന്ഡുകൾ. ഇന്നത്തെ കണക്കനുസരിച്ച് ലോകത്ത് പന്ത്രണ്ട് ഡിസ്നിലാന്ഡുകൾ ഉള്ളതായറിയുന്നു. വീഡിയോ കാണാം ഇതാണ് ഡിസ്നിലാന്ഡിന്റെ പ്രധാന ഗേറ്റ്. ഈ ഗേറ്റിലൂടെയാണ് വാഹനങ്ങൾ കടന്നുപോകേണ്ടത്. വാഹനങ്ങൾ യഥാവിധം പാർക്ക് ചെയ്തതിനുശേഷം ടിക്കറ്റെടുക്കണം. സീസൺ അനുസരിച്ച് 60 മുതൽ 90 യൂറോ വരെയാണ് ഒരു ദിവസത്തെ ടിക്കറ്റ് നിരക്ക്. ചൊവ്വ, ബൂധൻ, വ്യാഴം ദിവസങ്ങളാണ് തരതമ്യേന തിരക്ക് കുറഞ്ഞ ദിവസങ്ങൾ. കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണം ഡിസ്നിലാന്ഡ് ഒന്ന് വിസ്തരിച്ചുകാണാൻ. ഡിസ്നിലാന്ഡിന്റെ...
Read More...
Read More
ഞാനിപ്പോഴുള്ളത് ഫ്രാൻസിലെ പാരീസിലാണ്. ഷാ ഡി മാഴ്സ് (Champ De Mars) പരിസരങ്ങളിലൂടെയാണ് ഞാനിപ്പോൾ കടന്നുപോയി ക്കൊണ്ടിരിക്കുന്നത്. ഈ സ്ഥലം പാരീസിലെ ഏറെ പച്ചപ്പുള്ള ഒരു പ്രദേശമാണ്. സത്യത്തിൽ ഇവിടം ഒരു കൃഷിയിടമാണ്. ഇന്നാട്ടുകാർ ചെടികളും പൂക്കളും പച്ചക്കറികളും കൃഷിചെയത് വില്പന നടത്തുന്ന ഒരു കാർഷിക ചന്തകൂടിയാണ് ഇവിടം. വീഡിയോ കാണാം. മറ്റു യൂറോപ്യൻ നഗരങ്ങളെ അപേക്ഷിച്ച് ഫ്രാൻസ് നഗരവീഥികൾ അത്രക്ക് മികച്ചതാണെന്ന് ഞാൻ പറയില്ല. റോഡുകളിലെ ശുചിത്തം അത്രക്കും പോര. ഫ്രാൻസിന്റെ തെരുവോരങ്ങളിൽ അവിടവിടെ നിരാലംബരായ മനുഷ്യരെ ഞാൻ കണ്ടു. മാലിന്യങ്ങളും കണ്ടു. ഫ്രഞ്ച് കെട്ടിടങ്ങളിലെ മുഷിഞ്ഞ ബാൽക്കണികൾ കണ്ടു....
Read More...
Read More
ഞാനിപ്പോൾ ബെൽജിയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വടക്കുപടിഞ്ഞാറൻ യൂറോപ്പിലെ ഒരു കൊച്ചുരാജ്യമാണ് ബെൽജിയം. വടക്ക് നെതർലണ്ട്. കിഴക്ക് ജർമ്മനി. തെക്ക് ഫ്രാൻസ്. തെക്കുകിഴക്കായി ലക്സംബർഗ്ഗ്. പടിഞ്ഞാറ് കടലാണ്, വടക്കൻ കടൽ. മൊത്തം 30000 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ കൊച്ചുരാജ്യത്തിലെ ജനസംഖ്യ 12 ദശലക്ഷം. യൂറോപ്പിലെ താഴ്ന്ന രാജ്യങ്ങളിലൊന്ന്. തലസ്ഥാനം ബ്രസ്സൽസ്. വീഡിയോ കാണാം. എല്ലാ സഞ്ചാരികളേയും പോലെ ഞാനും ബ്രസ്സൽസിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. പ്രകൃതിരണണീയം എന്നൊന്നും പറയാനാവില്ല, ഈ ഭൂപ്രദേശങ്ങളെ. കാരണം, ഇതൊരു വ്യാവസായിക ഭൂമികയാണ്. സ്റ്റീലും സ്ഫടികധാതുക്കളും പിന്നെ സ്വാദൂറുന്ന തേൻനിലാവ് പെയ്യുന്ന ചോക്ലേറ്റുകളുടെ താഴ്വരയാണ് ബ്രസ്സൽസ്. യൂറോപ്പ് യാത്രകളിൽ ഇങ്ങനെയാണ്. കുറേ...
Read More...
Read More
മലയാള സാഹിത്യത്തെ കാല്പനികതയുടെ ശീതളിമയിൽ നിന്ന് സാമൂഹ്യ പ്രതിബദ്ധത യുടെ ആധുനികോഷ്മളതയിലേക്ക് നയിച്ച സാഹിത്യത്തിന്റെ പൊന്നാനി കളരിയാശാ നാണ് ഇടശ്ശേരി ഗോവിന്ദൻ നായർ. 1906 ഡിസംബർ 23-ന് ജനനം. 1974 ഒക്ടോബർ 16-ന് മരണം. മണ്ണിന്റെ മണമുള്ള ചകിരിയുടെ പിരിമുറുക്കമുള്ള കയറിന്റെ കെല്പുള്ള അടിമുടി സാഹിത്യകാരനായ പ്രതിഭാശാലി ഇങ്ങനെ പാടിനടന്നു- ഇക്കയർ പണിയും സോദരിമാരുടെ ദു:ഖം പാടിനടപ്പൂ ഞാൻ അഹംഭാവവും ആത്മാഭിമാനവും രണ്ടാണെന്നു മനസ്സിലാക്കിത്തന്ന കവി. അതിന്റെ തിരിച്ചറിവിനെയാണ് ഇടശ്ശേരിക്കവിത എന്ന് കാലം വിളിച്ചുപോരുന്നത്. ‘താൻ മരി ച്ചിട്ടു ഇരുപത്തിയഞ്ചു കൊല്ലം കഴിഞ്ഞാലേ അനുവാചകർ തന്റെ കവിതയുടെ പരമ സത്തയിലേക്ക് പ്രവേശിക്കുകയുള്ളു.’...
Read More...
Read More
ഇതാണ് തൃശൂരിലെ ആകാശപാത. മാനം മുട്ടെ വിവാദങ്ങളുള്ള ആകാശപാത. തൃശൂർ മേയറുടെ സ്വപ്നപാത. വിവാദങ്ങൾക്കും സ്വപ്നങ്ങൾക്കും ഇടയിലുള്ള തൃശൂർക്കാരുടെ വിസ്മയപാത. വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക ഈ ആകാശപാതയ്ക്ക് 2018-ലാണ് തറക്കല്ലിട്ടത്. തറക്കല്ലിടുമ്പോൾ മേയർ അജിത രാജൻ. അന്നത്തെ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർമ്മാണോദ്ഘാടനം നിർവഹിച്ച തൃശൂരിന്റെ ഈ സ്വപ്നപദ്ധതി 8 മാസത്തിനകം പൂർത്തിയാക്കുമെന്നാണ് അന്ന് അധികൃതർ പ്രഖ്യാപിച്ചതെങ്കിലും 2023-ലും സാക്ഷാത്കരിക്കപ്പെട്ടില്ല. അതേസമയം 2023 മാർച്ചിൽ കമ്മീഷൻ ചെയ്യുമെന്നാണ് ഇപ്പോഴത്തെ മേയർ എം.കെ. വർഗ്ഗീസ് പറയുന്നത്. ഒട്ടേറെ വികസനോന്മുഖ പശ്ചാത്തലമുള്ള ഈ ആകാശപാത അമൃത് പദ്ധതിയുടെ ഭാഗമായി...
Read More...
Read More