സീറ്റി സ്കാനിന്റെ പള്ളിപുരാണത്തിൽ ഇന്ന് ജർമ്മനിയിലെ കൊളോൺ ക്രിസ്ത്യൻ കത്തീദ്രലിന്റെ പുരാണമാണ് പറയുന്നത്. ഇതാണ് കൊളോൺ തെരുവ്. ഈ മക്നോൾഡ്സിന് സമീപമാണ് കൊളോൺ കത്തീദ്രൽ. ഈ നഗരത്തിന്റെ ഏതുഭാഗത്തുനിന്ന് നോക്കിയാലും കൊളോൺ കത്തീദ്രലിന്റെ ഇരട്ട ഗോപുരം കാണാം. വീഡിയോ കാണാം ജർമ്മനിയിലെ വടക്കൻ റൈൻ-വെസ്റ്റ്ഫാലിയായിലെ, കൊളോൺ എന്നിടത്താണ് ഈ കത്തോലിക്കാ പള്ളി സ്ഥിതിചെയ്യുന്നത്. റൈൻ നദിയുടെ തീരത്താണ് ഈ പള്ളി നിർമ്മിച്ചിരിക്കുന്നത്. ജർമ്മൻ ഭാഷയിൽ കോളൻ ഡോം എന്ന് വിളിക്കുന്ന ഈ പള്ളി, വിശുദ്ധ പത്രോസിന്റെ കത്തീദ്രൽ എന്ന് ലോകത്ത് അറിയപ്പെടുന്നു. കൃത്യമായി പറഞ്ഞാൽ 632 വർഷമെടുത്തു ഈ പള്ളപ്പണി ഏതാണ്ട്...
Read More...
Read More
ഏകദേശം 750 വർഷം പഴക്കമുള്ള ഒരു ഐതിഹാസിക ഹരിതഭൂമിയിലേക്കാണ് ഞാനിപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ജുറ, ആൽപ്സ് പർവ്വതങ്ങൾ വിരിപ്പിട്ട തൂമഞ്ഞുപുതപ്പിൽ സ്വപ്നം കണ്ടുറങ്ങുന്ന സ്വിറ്റ്സർലണ്ടിലൂടെയാണ് ഞാനിപ്പോൾ കടന്നുപോകുന്നത്. വീഡിയോ കാണാം അകലെ, പച്ചച്ച താഴ്വാരങ്ങളിൽ വളപ്പൊട്ടുകൾ പോലെ സ്വിസ്സ് വീടുകൾ കാണാം. പഴയ റോമാ സാമൃാജ്യത്തിന്റെ പ്രൌഡി കൊഴിയാത്ത വിശ്വാസികളുടെ ഭൂമി. അവിടവിടെ തനത് വാസ്തുതെറ്റിച്ചുകൊണ്ടുള്ള കെട്ടിടങ്ങളും കാണാം. യൂറോപ്പിന്റെ കേന്ദ്രബിന്ദുവാണ് ഈ ഭൂമിക. പച്ചയുടെ നിറഭേദങ്ങൾ കാണാം. റോൺ, റൈൻ നദികൾ സ്വരുക്കൂട്ടിയ സ്വിസ്സിലെ ഹരിതഭൂമിയിലിരുന്നും തടാകക്കരയിലിരുന്നും സ്വിസ്സ് ഹംസങ്ങളോട് പ്രണയസല്ലാപം നടത്തിയിരുന്നു ഞാൻ. നമുക്ക് ആ പ്രണയഹംസങ്ങളുടെ കഥകൾ കേൾക്കാം....
Read More...
Read More
ഇപ്പോൾ ഞാൻ നിൽക്കുന്നത് സ്വിറ്റ്സർലണ്ടിലെ ലൂസേൺ നഗരത്തിലാണ്. സ്വിറ്റ്സർലണ്ടിലെ അതിമനോഹരമായ നഗരമാണ് ലൂസേൺ. ഫ്രഞ്ച് വിപ്ലവമടക്കം ഒരുപാട് വിപ്ലവങ്ങൾക്ക് സാക്ഷിയാണ് ഈ നഗരം. ലൂസേൺ സ്വിറ്റ്സർലണ്ടിന്റെ ഒരു സചിത്ര അടയാളമാണ്. നിലവിലെ ജനസംഖ്യ 82000 മാത്രം. ഈ നഗരം ഉൾക്കൊള്ളുന്ന ജില്ലയുടെ പേരും ലൂസേൺ എന്ന് തന്നെയാണ്. മൊത്തം 19 മുനിസിപ്പാലിറ്റികളുള്ള ഈ ജില്ലയിലെ ജനസംഖ്യ 220000 എന്നും കണക്കാക്കപ്പെടുന്നു. വീഡിയോ കാണാം ജർമ്മൻ ഭാഷയാണ് ഇവിടുത്തെ ഔദ്യോഗിക ഭാഷ. എന്നിരുന്നാലും പഠിക്കാൻ വളരെ പ്രയാസമുള്ള സ്വിസ്സ് ഭാഷ കൂടി കലർന്ന ഒരുതരം ജർമ്മൻ സ്വിസ്സ് ഭാഷയാണ് ഇവിടെ പ്രചാരത്തിലുള്ളത്. സാമ്പത്തികം,...
Read More...
Read More
ഇക്കുറി ഓണം സ്വിറ്റ്സർലണ്ടിലായിരുന്നു. അവിടെ ഓണമൊന്നുമുണ്ടായിരുന്നില്ല. അവിടെ യാദൃശ്ചികമായി കണ്ട ഒരു ഓണപ്പൂക്കളം ഞാൻ നിങ്ങൾക്ക് അയച്ചുതന്നിരുന്നു. കണ്ടുവോ എന്തോ. ഏതാണ്ട് ഒരാഴ്ചക്കാലം ഇവിടെ ഉണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. ഈ മാസ്മരികഭൂമികയുടെ വിസ്മയതാഴ്വാരങ്ങൾ ഞാൻ ചിത്രീകരിക്കുന്നുണ്ട്. കഴിവതും വേഗം അതൊക്കെ നിങ്ങളിലെത്തിക്കാം. ഇപ്പോൾ എന്നെപോലെ തന്നെ നിങ്ങളും സ്വിറ്റ്സർലണ്ട് കാണാൻ ആഗ്രഹിക്കുന്നുണ്ടാവണം എന്ന് ഞാൻ കരുതുന്നു. അതുകൊണ്ടാണ്. സൂറിക്ക് സിറ്റിയിലെ ഒരു ചാരുബഞ്ചിലിരുന്ന് ഒരുപാട് പരിധികളോടെ ഈ കുഞ്ഞുലൈവ് നിങ്ങൾക്കായ് സമർപ്പിക്കുന്നത്. സദയം സ്വീകരിക്കുക, പരിമിതികളോടെ തന്നെ. എല്ലാവർക്കും എന്റെ സ്വിസ്സ് ഓണാശംസകൾ. വീഡിയോ കാണാം...
Read More
കോവിഡിനുശേഷം മനുഷ്യർക്കിടയിൽ പ്രത്യേകിച്ചും മലയാളികൾക്കിടയിൽ ഒരു മനം മാറ്റമുണ്ടായി. ഉണ്ടാക്കുന്ന പണം മുഴുവനും ബാങ്കിൽ നിക്ഷേപിച്ചിട്ട് സ്വന്തം വീട്ടിലിരുന്ന് തിന്നിട്ടും കുടിച്ചിട്ടും ആഘോഷിച്ചിട്ടും ഒരു കാര്യവുമില്ലെന്ന ഒരു തിരിച്ചറിവായിരുന്നു അത്. അതുകൊണ്ട്, ഉള്ള കാശൊക്കെ എടുത്ത് നാട് കാണാനും ആസ്വദിക്കാനും തീരുമാനിച്ചു മനുഷ്യർ. സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഞ്ചാരം കൂടി കണ്ടപ്പോൾ ആ തീരുമാനത്തെ മനുഷ്യർ സർവ്വാത്മനാ സ്വാഗതം ചെയ്യുകയായിരുന്നു. പിന്നെ പുതിയ തലമുറയുടെ ദേശാടനം കൂടി ആരംഭിച്ചപ്പോൾ പിന്നെ ഒന്നും നോക്കാനില്ലെന്ന മട്ടിൽ മലയാളികൾ രണ്ടും കല്പിച്ച് ഊരുചുറ്റൽ ആരംഭിച്ചു. മാത്രമല്ല, സ്വന്തം മക്കളുടേയും മരുമക്കളുടേയും പേരക്കുട്ടികളുടേയും ഗാർഹിക പ്രാരാബ്ദങ്ങൾ,...
Read More...
Read More
“ഓണം മരിക്കുകയാണ്! മനസ്സിലായില്ലേ? ഈ ഓണം ഓണമല്ല. അതുകൊണ്ട് ഓണക്കവി പാടി: അന്ധകാരഗിരികളും കട- നെന്തിനോണമേ വന്നു നീ?” പതിറ്റാണ്ടുകളുടെ ഓണക്കാലങ്ങള്‍ക്കുമുമ്പ് ഡോ.സുകുമാര്‍ അഴീക്കോട് കുറിച്ചിട്ടതാണ് ഈ ഓണദര്‍ശനം. നല്ലോണങ്ങളുടെ നന്മകളെ കുറിച്ചെഴുതിത്തുടങ്ങി വല്ലോണങ്ങളുടെ വല്ലായ്മയില്‍ അവസാനിപ്പിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഓണദര്‍ശനം യഥാര്‍ത്ഥത്തിലും കേരളദേശത്തിന്റെ സാംസ്കാരിക തത്ത്വചിന്തയാണ്. പ്രളയവും, കൊറോണയും, ഉരുൾപ്പൊട്ടലും, ഹേമ കമ്മറ്റിയും ഈ സമൂഹത്തിലേക്ക് പ്രസരിപ്പിക്കുന്ന പ്രഭാപ്രളയത്തിന്റെ ഈ കാലഘട്ടത്തിലെങ്കിൽ അഴീക്കോട് കുറേക്കൂടി കൃത്യതയോടെ ഓണദർശനം നടത്തുമായിരുന്നു. അതിനുള്ള ദൌർഭാഗ്യം പക്ഷേ അഴീക്കോടിന് അനുഭവിക്കേണ്ടിവന്നില്ല. പണ്ട് ഓണം എന്നുകേള്‍ക്കുമ്പോള്‍ ഒരു വസന്തകാല ഗീതകത്തിന്റെ ഈണ മാണ് മനസ്സിലേക്ക്...
Read More...
Read More
സീറ്റിസ്കാൻ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത് ലോകടൂറിസത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഗ്രാമത്തിലൂടെയാണ്. കേരളത്തിലെ ചാലക്കുടിയിലെ അതിരപ്പിള്ളി ഗ്രാമം. ഏകദേശം 500 ചതു.കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന അതിരപ്പിള്ളി ഗാമ പഞ്ചായത്ത് കേരളത്തിലെ ഒരു ഒന്നാം തരം ഗ്രാമ പഞ്ചായത്താണ്. ചാലക്കുടി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഈ വിനോദസഞ്ചാര കേന്ദ്രം തൃശൂരിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഏകദേശം 60 കി.മീ. ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. വീഡിയോ കാണാം ഹരിതാഭമായ ഈ വനസ്ഥലിയിലൂടെ കടന്നുപോകുമ്പോൾ, ഒരുകാലത്ത് ഏഴാറ്റുമുഖത്തിന് ഏഴഴക് പകർന്ന, നിലത്തോളം മുട്ടുന്ന മുടിയഴിച്ചിട്ട എണ്ണപ്പനകൾ കാണാം. വേണുഗാനം പൊഴിക്കുന്ന, മുളപൊളിയും ശബ്ദം ഉയർത്തുന്ന മുളംകാടുകൾ കാണാം....
Read More...
Read More
മാസ്കിൽ നിന്ന് മരണം വരേയുള്ള കൊറോണകാലം എന്റെ തൂലിക കോറിയിട്ട വരികൾ അഞ്ചുവർഷത്തിന് ശേഷം പ്രകാശിതമാവുകയാണ്. ഞാൻ മറന്നിട്ട വരികളാണ് ഈ കൊറോണ കാവ്യം....
Read More
തല, കാലിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? കാല്, കയ്യിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? കൈ, ഉടലിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? ഉടൽ, ഹൃദയത്തിനോട് കരഞ്ഞു, എന്നെ ഈ പുഴയൊന്ന് കടത്താമോ? ആരുടെ കരച്ചിലും കാതിലെത്തിയില്ല, കാതുകളെ പുഴ പിഴുതെറിഞ്ഞിരുന്നു. ആരുടെ ആർദ്രഭാവവും കണ്ണിലെത്തിയില്ല, കണ്ണുകളെ പുഴ ചൂഴ്ന്നെറിഞ്ഞിരുന്നു. അപ്പോഴാണ് പുഴയെ അതിജീവിച്ചവൻ നഖമൂർച്ചയുള്ള കൈപ്പത്തിയുമായെത്തിയത്. അവൻ, അവരെ വാരിയെടുത്ത് പുഴ കടത്തി. അപ്പോഴേക്കും പുഴക്കരയോരങ്ങളുടെ മിഴിയോരങ്ങൾ സിമിത്തേരികളായിരുന്നു....
Read More
പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയാവുമ്പോഴും നാം പഠിക്കുന്നില്ല. നാം ഹൃദയഭേദകങ്ങളായ ടൈറ്റിലുകളാൽ അലംകൃതമായ ചാനൽ വാർത്തകളിലും റിപ്പോർട്ടിങ്ങിലും സംതൃപ്തരാവുന്നു, നിർവൃതിയടയുന്നു. ഒരു പ്രളയക്കെടുതി ഇനിയും തീർന്നില്ല. അന്ന് തുടങ്ങിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ദുരന്തഭൂമിയിൽ നിന്ന് നാം കണ്ടെടുത്ത മനുഷ്യജീവിതങ്ങളോട് നാം ഇനിയും നീതി പുലർത്തിയിട്ടില്ല. വീഡിയോ കാണാം അത്തരം വാർഷികദിനാഘോഷ വാർത്തകളിൽ നാമിന്നും അഭിരമിക്കുന്നു. എന്നിട്ട് ഭരണ-പ്രതിപക്ഷ വാഗ്വാദത്തിലും കയ്യാങ്കളിയിലും നാം രാഷ്ട്രീയരതിസുഖം കണ്ടെത്തുന്നു. എന്തിനേറെ പറയുന്നു നാം ഇനിയും നേരെയായിട്ടില്ല, ഇനി നേരെയാവാനും പോകുന്നില്ല. “നെഞ്ചുതകർന്ന് കേരളം”…”ഹൃദയം പൊട്ടി കേരളം”…”ദുരിതം പേറി കേരളം”…തുടങ്ങീ തലക്കെട്ടുകളിൽ നാം ആത്മസാക്ഷാത്ക്കാരം പ്രാപിക്കുന്നു....
Read More...
Read More