“ഗോപിയാശാൻ കള്ളക്കഥ” സുരേഷ് ഗോപിയെ വിജയിപ്പിക്കുമോ?

“ഗോപിയാശാൻ കള്ളക്കഥ” സുരേഷ് ഗോപിയെ വിജയിപ്പിക്കുമോ?

സുരേഷ് ഗോപിക്കെതിരെ കെട്ടിച്ചമച്ച ഒടുവിലെ “ഗോപിയാശാൻ കള്ളക്കഥ” കൂടി പൊളിഞ്ഞപ്പോൾ തൃശൂരിൽ ഇക്കുറി സുരേഷ് ഗോപി വിജയം ഉറപ്പിച്ചുവോ? മുൻകാല-സമകാലിക തെരഞ്ഞെടുപ്പ് സ്ഥിതിവിവരക്കണക്കുകളിലൊന്നും കാര്യമില്ല. മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന ത്രികോണ പോരാട്ടത്തിലും കാര്യമില്ല. വീഡിയോ കാണാം

സുരേഷ് ഗോപിയുടെ പെട്ടിയിലേക്ക് ഒഴുകാനിരിക്കുന്നത് കുറേ നിശ്ശബ്ദവോട്ടുകളാണെന്ന് പറയപ്പെടുന്നു. നിലവിലെ രാഷ്ട്രിയ-സാമൂഹ്യ-സാംസ്കാരിക കാലാവസ്ഥയിൽ കാറ്റ് സുരേഷ് ഗോപിക്ക് അനുകൂലമെന്നാണ് പറയപ്പെടുന്നത്. കരുവന്നൂർ ബാങ്കും, തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ പൂക്കോട് വെറ്ററനറി വിദ്യാർത്ഥിയും, വിവാദ റജിസ്ട്രാറും, വീസിയും, ലീഡർ കരുണാകരനും, മകൾ പത്മജയും, മുരളിയും, മാങ്കൂട്ടവും ആ കാറ്റിന്റെ പ്രഭവ കേന്ദ്രങ്ങളാവും. ഏറ്റവുമൊടുവിലെ ഗോപിയാശാൻ വിഷയത്തിൽ എതിരാളികൾ കെട്ടിച്ചമച്ച കള്ളക്കഥയും പൊളിഞ്ഞതോടെ സുരേഷ് ഗോപിയുടെ വിജയം ഏതാണ്ട് ഉറച്ച മട്ടുണ്ട്.

എന്നിരുന്നാലും സുരേഷ് ഗോപിക്ക് സിനിമയിലെന്നോണം തെരഞ്ഞെടുപ്പ് സംവിധാനത്തിലും ഒരു തിരക്കഥാകൃത്തിനെ ആവശ്യമുണ്ട്. അല്ലെങ്കിൽ ഒരുപക്ഷേ, ഡയലോഗിന്റെ പഞ്ച് വേണ്ടത്ര ഫലിക്കാതെ വരാം. ഇപ്പോൾ അനുകൂലമായ കാറ്റിന്റെ ഗതിവേഗത്തെ അത് ബാധിക്കുകയുമാവാം.