മഞ്ഞുമ്മൽ ബോയ്സ് ശരി. ജയമോഹൻ തെറ്റ്. നൂറ് സിംഹാസനങ്ങൾ നല്ല കൃതി

22 Mar 2024
“നൂറ് സിംഹാസനങ്ങ”ളുടെ രോഷഗർജ്ജനമാണ്, ജയമോഹന്റെ “മഞ്ഞുമ്മൽ ബോയ്സ്”.
ഞാൻ “ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ” വായിച്ചിട്ടുണ്ട്. നല്ല കൃതിയാണ്. ആ കൃതി വേണ്ടത്ര മലയാളത്തിൽ ആദരിക്കപ്പെട്ടില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഇത് ഞാൻ പണ്ടും ഇവിടെ പറഞ്ഞിട്ടുണ്ട്. ജയമോഹന് എതിരെ ഇപ്പോഴുള്ള വംശീയമായ ആക്രമണം വച്ചുനോക്കുമ്പോൾ, ആ കൃതി അർഹമായ വിധത്തിൽ ആദരിക്കപ്പെടാതെ പോയതിന്റെ കാരണവും വളരെ വ്യക്തമാണ്. വീഡിയോ കാണാം
“മഞ്ഞുമ്മൽ ബോയ്സ്” എന്ന സിനിമയോടുള്ള ജയമോഹന്റെ പ്രതികരണം ഒരുപക്ഷേ, “നൂറ് സിംഹാസനങ്ങൾ” രോഷഗർജ്ജനം നടത്തിയതിന്റെ പ്രകമ്പനമാവാം.
സത്യത്തിൽ ആ സിനിമക്ക് ചേരുന്നതോ അർഹിക്കുന്നതോ ആയ പ്രതികരണമായിരുന്നില്ല, ജയമോഹൻ നടത്തിയത്. ആ സിനിമയിൽ കഥാപാതങ്ങൾ കാണിച്ച കുരുത്തക്കേടുകളും ക്രമക്കേടുകളും, ആ സിനിമയുടെ അവശ്യചേരുവകൾ തന്നെയാണ്
അതേസമയം ആ സിനിമ മികച്ച സിനിമയാണെന്ന് പറയാൻ എന്റെ സിനിമാബോധം അനുവദിക്കുന്നുമില്ല. സിനിമക്ക് ആധാരമായ പ്രമേയത്തെ വേണ്ടവിധത്തിൽ ശാസ്ത്രീയമായി പഠിക്കാതെയാണ് ആ സിനിമ ചെയ്തിട്ടുള്ളത്. അതൊരു റെഡിമെയ്ഡ് ജനപ്രിയ സിനിമാ ഉത്പന്നമാണ്.
ജയമോഹൻ തെറ്റ്, മഞ്ഞുമ്മൽ ബോയ്സ് ശരി. പ്രമേയം ആവശ്യപ്പെടുന്ന മസാലക്കൂട്ടുകളിൽ തന്നെയായിരുന്നു, ആ സിനിമാശില്പികളുടെ കച്ചവടക്കണ്ണ്. അതിലവർ വിജയിക്കുകയും ചെയ്തു. സിനിമ എന്ന ചലച്ചിത്രകല പരാജയപ്പെടുകയും ചെയ്തു. പണം കൊയ്യാൻ മാത്രമായി നിർമ്മിച്ച, സിനിമയില്ലാത്ത ഒരു സിനിമാ ഉത്പന്നം തന്നെയാണ് “മഞ്ഞുമ്മൽ ബോയ്സ്”.