ഫ്രഞ്ച് വിപ്ലവഗോപുരം കാണാം

ഫ്രഞ്ച് വിപ്ലവഗോപുരം കാണാം

ഞാനിപ്പോഴുള്ളത് ഫ്രാൻസിലെ പാരീസിലാണ്. ഷാ ഡി മാഴ്സ് (Champ De Mars)  പരിസരങ്ങളിലൂടെയാണ് ഞാനിപ്പോൾ കടന്നുപോയി ക്കൊണ്ടിരിക്കുന്നത്. ഈ സ്ഥലം പാരീസിലെ ഏറെ പച്ചപ്പുള്ള ഒരു പ്രദേശമാണ്. സത്യത്തിൽ ഇവിടം ഒരു കൃഷിയിടമാണ്. ഇന്നാട്ടുകാർ ചെടികളും പൂക്കളും പച്ചക്കറികളും കൃഷിചെയത് വില്പന…
മധുരത്തിന്റെ കുഞ്ഞു യൂറോപ്പ് കാണാം

മധുരത്തിന്റെ കുഞ്ഞു യൂറോപ്പ് കാണാം

ഞാനിപ്പോൾ ബെൽജിയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വടക്കുപടിഞ്ഞാറൻ യൂറോപ്പിലെ ഒരു കൊച്ചുരാജ്യമാണ് ബെൽജിയം. വടക്ക് നെതർലണ്ട്. കിഴക്ക് ജർമ്മനി. തെക്ക് ഫ്രാൻസ്. തെക്കുകിഴക്കായി ലക്സംബർഗ്ഗ്. പടിഞ്ഞാറ് കടലാണ്, വടക്കൻ കടൽ. മൊത്തം 30000 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ കൊച്ചുരാജ്യത്തിലെ ജനസംഖ്യ 12 ദശലക്ഷം.…
സ്വിസ്സ് കുക്കു ക്ലോക്കുകൾ മുഴങ്ങുമ്പോൾ

സ്വിസ്സ് കുക്കു ക്ലോക്കുകൾ മുഴങ്ങുമ്പോൾ

സമയത്തിന്റെ ഭൂമി അഥവാ സമയസൂക്ഷിപ്പിന്റെ ഭൂമി ഏതെന്ന് ചോദിച്ചാൽ അത് ജർമ്മനിയിലെ  ഈ കരിങ്കാടുകൾ എന്ന് പറയേണ്ടിവരും. ജർമ്മനിയിലെ ഫർട് വാഞ്ചൻ എന്ന കരിങ്കാട് അഥവാ ബ്ലാക്ക് ഫോറസ്റ്റ് നഗരത്തിലാണ് ചരിത്രപ്രസിദ്ധമായ കുക്കുക്ലോക്കിന്റെ ബീജാവാപം നടന്നതെന്ന് ചരിത്രം പറയുന്നുണ്ട്. ഇവിടെ ഇപ്പോഴും…
ഫ്രഞ്ച് വിപ്ലവവും ലൂസേണിലെ സിംഹവും

ഫ്രഞ്ച് വിപ്ലവവും ലൂസേണിലെ സിംഹവും

ഞാൻ സ്വിറ്റ്സർലണ്ടിലെ ലൂസേണിലേക്കുള്ള യാത്രയിലാണ്. ഈ ഹൈവേകളും പാലങ്ങളും കടന്ന്, ചോളം പൂത്തുനിൽക്കുന്ന പാടങ്ങളും പിന്നിട്ട്, ഈ പച്ചപ്പരവതാനികളുടെ കുളിരും കൊണ്ട് യാത്ര ചെയ്താൽ ലൂസേണിലെത്താം. ഇവിടുത്തെ റോഡുകൾ സൂപ്പറാണ്. ട്രാഫിക്ക് സിഗ്നലുകൾ മാത്രമാണ് ഇവിടുത്തെ ട്രാഫിക്ക് നിയന്ത്രിക്കുന്നത്. അല്ലാതെ നമ്മുടെ…
ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിട്ട പറപ്പൂർ പള്ളിപുരാണം

ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിട്ട പറപ്പൂർ പള്ളിപുരാണം

ഈ കാണുന്നത് തൃശൂർ ജില്ലയിലെ വിശുദ്ധ ജോണ്‍ നെപുംസ്യാന്റെ നാമധേയത്തിലുള്ള പറപ്പൂർ പള്ളിയാണ്. 1731 ല്‍ സ്ഥാപിതം. തോമസ്ശ്ലീഹ AD 52 ല്‍ സ്ഥാപിച്ച പാലയൂര്‍ പള്ളിയില്‍ നിന്നു തന്നെയാണ് ഈ പള്ളിയുടേയും ചരിത്രം ആരംഭിക്കുന്നത്. വീഡിയോ കാണാം. AD 140…
അതിരപ്പിള്ളിയോളം വരില്ല, സ്വിസ്സിലെ റൈൻ വെള്ളച്ചാട്ടം.

അതിരപ്പിള്ളിയോളം വരില്ല, സ്വിസ്സിലെ റൈൻ വെള്ളച്ചാട്ടം.

ഞാൻ സ്വിറ്റ്സർലണ്ടിന്റെ അതിർത്തിയിലേക്ക് പ്രവേശിക്കുകയാണ്. ജർമ്മനിയുടെ പതാകക്കാഴ്ചകൾ ഇനിയില്ല. ഇനി സ്വിസ്സ് പതാകകൾ പാറിപ്പറക്കും, ഈ പച്ചപ്പുകളിൽ. സ്വിസ്സ് പുൽത്തകിടുകൾ കണ്ടുതുടങ്ങി. സ്വിസ്സ് വെളിച്ചത്തെ മറയ്ക്കുന്ന കരിമ്പച്ചക്കാടുകളും പ്രത്യക്ഷമായി. സ്വിസ്സ് ഹൈവേകളും പാലങ്ങളും മെട്രോ ട്രെയിനുകളും നിർമ്മിതികളും അരിച്ചിറങ്ങുന്ന വാഹനങ്ങളും കണ്ടുതുടങ്ങി.…
മഹാത്ഭുതങ്ങളുടെ ലോക ദേവാലയം

മഹാത്ഭുതങ്ങളുടെ ലോക ദേവാലയം

സീറ്റി സ്കാനിന്റെ പള്ളിപുരാണത്തിൽ ഇന്ന് ജർമ്മനിയിലെ കൊളോൺ ക്രിസ്ത്യൻ കത്തീദ്രലിന്റെ പുരാണമാണ് പറയുന്നത്. ഇതാണ് കൊളോൺ തെരുവ്. ഈ മക്നോൾഡ്സിന് സമീപമാണ് കൊളോൺ കത്തീദ്രൽ. ഈ നഗരത്തിന്റെ ഏതുഭാഗത്തുനിന്ന് നോക്കിയാലും കൊളോൺ കത്തീദ്രലിന്റെ ഇരട്ട ഗോപുരം കാണാം. വീഡിയോ കാണാം ജർമ്മനിയിലെ…
സ്വിസ്സ് ഹംസങ്ങളുടെ കഥകൾ കേൾക്കാം, സ്വിറ്റ്സർലണ്ട് കാണാം.

സ്വിസ്സ് ഹംസങ്ങളുടെ കഥകൾ കേൾക്കാം, സ്വിറ്റ്സർലണ്ട് കാണാം.

ഏകദേശം 750 വർഷം പഴക്കമുള്ള ഒരു ഐതിഹാസിക ഹരിതഭൂമിയിലേക്കാണ് ഞാനിപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ജുറ, ആൽപ്സ് പർവ്വതങ്ങൾ വിരിപ്പിട്ട തൂമഞ്ഞുപുതപ്പിൽ സ്വപ്നം കണ്ടുറങ്ങുന്ന സ്വിറ്റ്സർലണ്ടിലൂടെയാണ് ഞാനിപ്പോൾ കടന്നുപോകുന്നത്. വീഡിയോ കാണാം അകലെ, പച്ചച്ച താഴ്വാരങ്ങളിൽ വളപ്പൊട്ടുകൾ പോലെ സ്വിസ്സ് വീടുകൾ കാണാം. പഴയ…
സ്വിറ്റ്സർലണ്ടിലും പിണറായിയോ!?

സ്വിറ്റ്സർലണ്ടിലും പിണറായിയോ!?

ഇപ്പോൾ ഞാൻ നിൽക്കുന്നത് സ്വിറ്റ്സർലണ്ടിലെ ലൂസേൺ നഗരത്തിലാണ്. സ്വിറ്റ്സർലണ്ടിലെ അതിമനോഹരമായ നഗരമാണ് ലൂസേൺ. ഫ്രഞ്ച് വിപ്ലവമടക്കം ഒരുപാട് വിപ്ലവങ്ങൾക്ക് സാക്ഷിയാണ് ഈ നഗരം. ലൂസേൺ സ്വിറ്റ്സർലണ്ടിന്റെ ഒരു സചിത്ര അടയാളമാണ്. നിലവിലെ ജനസംഖ്യ 82000 മാത്രം. ഈ നഗരം ഉൾക്കൊള്ളുന്ന ജില്ലയുടെ…
സ്വിറ്റസർലണ്ടിൽ നിന്നൊരു കുഞ്ഞു ലൈവ്

സ്വിറ്റസർലണ്ടിൽ നിന്നൊരു കുഞ്ഞു ലൈവ്

ഇക്കുറി ഓണം സ്വിറ്റ്സർലണ്ടിലായിരുന്നു. അവിടെ ഓണമൊന്നുമുണ്ടായിരുന്നില്ല. അവിടെ യാദൃശ്ചികമായി കണ്ട ഒരു ഓണപ്പൂക്കളം ഞാൻ നിങ്ങൾക്ക് അയച്ചുതന്നിരുന്നു. കണ്ടുവോ എന്തോ. ഏതാണ്ട് ഒരാഴ്ചക്കാലം ഇവിടെ ഉണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. ഈ മാസ്മരികഭൂമികയുടെ വിസ്മയതാഴ്വാരങ്ങൾ ഞാൻ ചിത്രീകരിക്കുന്നുണ്ട്. കഴിവതും വേഗം അതൊക്കെ നിങ്ങളിലെത്തിക്കാം. ഇപ്പോൾ…