Author Archives: ct william



ct william

മൂന്നാറിന്റെ മാതൃകാ കൊമ്പൻ
in Tourism

മൂന്നാറിന്റെ മാതൃകാ കൊമ്പൻ

മൂന്നാർ കാണാത്ത മലയാളികൾ കുറവായിരിക്കും. തിരക്കിൽ നിന്ന് ഒഴിഞ്ഞ് ഒരു ദിവസം കയ്യിൽ കിട്ടിയാൽ എല്ലാവരും പോകുന്നത് മൂന്നാറിലേക്കായിരിക്കും. നിറയേ പച്ചവിരിപ്പിട്ട കുന്നുകൾ…പച്ചയുടെ നിറഭേദങ്ങളിൽ ലഹരിയുടെ കുളിർ പെയ്യുന്ന തേയില തോട്ടങ്ങൾ…കൊച്ചുകൊച്ചു അരുവികൾ… ആറുകൾ…. ഡാമുകൾ…..വലുതല്ലാത്ത വെള്ളച്ചാട്ടങ്ങൾ…പിന്നെ പ്രകൃതിയെ കാണിച്ചുതരുന്ന അനവധിയോളം കാഴ്ചാകേന്ദ്രങ്ങൾ…പിന്നെയും പിന്നെ മൂന്നാറിനുമാത്രം സ്വന്തമായ മറ്റു വന്യഹരിതാഭമായ കാഴ്ചകളും… എന്നാൽ നമ്മുടെ കാഴ്ചകൾ മൂന്നാറിന്റെ മാറിടങ്ങളിൽ അഴുക്കിന്റെയും വിഴുപ്പിന്റെയും നഖക്ഷതങ്ങളാവുന്നത് നാമറിയുന്നില്ല. അങ്ങനെ നാമൊക്കെ പീഡിപ്പിച്ച മൂന്നാറിന്റെ നിശ്ശബ്ദമായ തേങ്ങലുകൾ കേൾക്കുന്ന ഒരിടമുണ്ട് മൂന്നാറിൽ. മൂന്നാർ കാണാൻ പോകുന്നവരും കണ്ടുമടങ്ങുന്നവരും പക്ഷേ അപൂർവ്വമായേ ഈ ഇടം കാണാറുള്ളൂ. കാരണം,...

Read More

0
09 Mar 2023
കൊളുക്കുമലയിലെ അത്ഭുതങ്ങൾ
in Tourism

കൊളുക്കുമലയിലെ അത്ഭുതങ്ങൾ

ഇതാണ് നേര്യമംഗലം പാലം. ഞാൻ മൂന്നാറിലേക്കുള്ള യാത്രയിലാണ്. ഇതൊരു കന്നിയാത്രയൊന്നുമല്ല. സാധാരണ സഞ്ചാരികളെ പോലെ ഒരു ദിവസം കയ്യിൽ മിച്ചം കിട്ടിയാൽ എല്ലാവരും പോകുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മൂന്നാർ. അടിമാലിയുടെ അടിക്കാടുകളും അടിവാരങ്ങളും കടന്ന് കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങളും കണ്ട് വഴിയരികിലെ വാനരന്മാരോട് കിന്നാരം പറഞ്ഞ് വാഹനങ്ങൾ ഇളം തണുപ്പിലൂടെ ഇഴഞ്ഞെത്തുന്നത് മൂന്നാറിലായിരിക്കും. പിന്നെ മൂന്നാർ ടോപ് സ്റ്റേഷനും കണ്ട് ഇരവികുളത്തെ വരയാടുകളേയും കണ്ട് തേയില തോട്ടങ്ങളെ തൊട്ടും തൊടാതേയും ഓടിയെത്തുന്നത് ഇക്കോ പോയിന്റിലൊ റോസ് ഗാർഡനിലോ തടാകക്കരയിലോ വെള്ളച്ചാട്ട പരിസരങ്ങളിലോ ആയിരിക്കും. അങ്ങനെ മൂന്നാർ മുഴുവനും കണ്ടുവെന്ന അഹങ്കാരത്തിൽ നാം...

Read More

0
09 Mar 2023
ഇടശ്ശേരി പറയുന്നു- വെറുതെ നാമെന്തിന് പേടിക്കണം
in Uncategorized

ഇടശ്ശേരി പറയുന്നു- വെറുതെ നാമെന്തിന് പേടിക്കണം

മലയാള സാഹിത്യത്തെ കാല്പനികതയുടെ ശീതളിമയിൽ നിന്ന് സാമൂഹ്യ പ്രതിബദ്ധത യുടെ ആധുനികോഷ്മളതയിലേക്ക് നയിച്ച സാഹിത്യത്തിന്റെ പൊന്നാനി കളരിയാശാ നാണ് ഇടശ്ശേരി ഗോവിന്ദൻ നായർ. 1906 ഡിസംബർ 23-ന് ജനനം. 1974 ഒക്ടോബർ 16-ന് മരണം. മണ്ണിന്റെ മണമുള്ള ചകിരിയുടെ പിരിമുറുക്കമുള്ള കയറിന്റെ കെല്പുള്ള അടിമുടി സാഹിത്യകാരനായ പ്രതിഭാശാലി ഇങ്ങനെ പാടിനടന്നു- ഇക്കയർ പണിയും സോദരിമാരുടെ ദു:ഖം പാടിനടപ്പൂ ഞാൻ അഹംഭാവവും ആത്മാഭിമാനവും രണ്ടാണെന്നു മനസ്സിലാക്കിത്തന്ന കവി. അതിന്റെ തിരിച്ചറിവിനെയാണ് ഇടശ്ശേരിക്കവിത എന്ന് കാലം വിളിച്ചുപോരുന്നത്.  ‘താൻ മരി ച്ചിട്ടു ഇരുപത്തിയഞ്ചു കൊല്ലം കഴിഞ്ഞാലേ അനുവാചകർ തന്റെ കവിതയുടെ പരമ സത്തയിലേക്ക് പ്രവേശിക്കുകയുള്ളു.’...

Read More

0
25 Feb 2023
തൃശൂരിലെ ആകാശപാത
in News, Uncategorized

തൃശൂരിലെ ആകാശപാത

ഇതാണ് തൃശൂരിലെ ആകാശപാത. മാനം മുട്ടെ വിവാദങ്ങളുള്ള ആകാശപാത. തൃശൂർ മേയറുടെ സ്വപ്നപാത. വിവാദങ്ങൾക്കും സ്വപ്നങ്ങൾക്കും ഇടയിലുള്ള തൃശൂർക്കാരുടെ വിസ്മയപാത. വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക ഈ ആകാശപാതയ്ക്ക് 2018-ലാണ് തറക്കല്ലിട്ടത്. തറക്കല്ലിടുമ്പോൾ മേയർ അജിത രാജൻ. അന്നത്തെ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർമ്മാണോദ്ഘാടനം നിർവഹിച്ച തൃശൂരിന്റെ ഈ സ്വപ്നപദ്ധതി 8 മാസത്തിനകം പൂർത്തിയാക്കുമെന്നാണ് അന്ന് അധികൃതർ പ്രഖ്യാപിച്ചതെങ്കിലും 2023-ലും സാക്ഷാത്കരിക്കപ്പെട്ടില്ല. അതേസമയം 2023 മാർച്ചിൽ കമ്മീഷൻ ചെയ്യുമെന്നാണ് ഇപ്പോഴത്തെ മേയർ എം.കെ. വർഗ്ഗീസ് പറയുന്നത്. ഒട്ടേറെ വികസനോന്മുഖ പശ്ചാത്തലമുള്ള ഈ ആകാശപാത അമൃത് പദ്ധതിയുടെ ഭാഗമായി...

Read More

0
19 Jan 2023
വരാതിരിക്കില്ല വഴിതെറ്റിയവർ
in Literature

വരാതിരിക്കില്ല വഴിതെറ്റിയവർ

നിനക്കറിയില്ലയീ എന്നെ എനിക്കറിയില്ലയീ നിന്നെ നമുക്കറിയില്ലയീ പ്രണയത്തെ പ്രണയത്തിന്നറിയില്ലയീ നമ്മേ.   വഴിവിളക്കുകളണഞ്ഞുപോയ് വഴിയറിയാതെ നിശ്ചലം ഞാൻ നീ പോയ വഴിയുമജ്ഞാതം നിന്നെയിനി തേടുകയുമസാധ്യം.   വരാമൊരാൾ ഒരുനാൾ ഈവഴി വരാതിരിക്കില്ല വഴിതെറ്റിയവർ ഉൾവെളിച്ചമായി വഴികാട്ടാൻ ഉൾവിളിയോടെ പുതുവഴി തേടി.   അന്നെന്റെ കൈ പിടിക്കുമൊരാൾ അന്നെന്റെ ഊന്നുവടിയാവാമയാൾ പിന്നെയാവുമെൻ കർമ്മപഥങ്ങൾ പിന്നെയാവണമെൻ ശേഷക്രിയയും.   അന്നും നാം കാണാമറയത്താവാം അന്നത്തെ കാണാചക്രവാളങ്ങളിൽ അന്നുമാ മാനത്തഴയിൽ നാമിഴയാം അന്നോളം തെളിയാത്തൊരു മഴവില്ലായ്.

0
04 Jan 2023
സൃഷ്ടിയുടെ നവമാധ്യമ പരിണാമം
in Analysis, Literature

സൃഷ്ടിയുടെ നവമാധ്യമ പരിണാമം

ഈ ഭൂമിയിലെ സർവ്വസ്വവും പരിണാമത്തിന് വിധേയമാണ്. അറിഞ്ഞും അറിയാതേയും അവ പരിണമിച്ചുകൊണ്ടേയിരിക്കും. നാം അറിയുന്ന പരിണാമത്തേക്കാൾ ആശ്ചര്യകരമായിരിക്കും എപ്പോഴും നാമറിയാതെ പോകുന്ന പരിണാമങ്ങൾ. അതുകൊണ്ടുതന്നെ എഴുത്തും എഴുത്തുകാരനും, ചിത്രവും ചിത്രകാരനും, പാട്ടും പാട്ടുകാരനും എല്ലാം തന്നെ കാലാകാലങ്ങളിൽ പരിണാമങ്ങൾക്ക് വിധേയമാണ്. സമകാലിക സാമൂഹ്യ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നവമാധ്യമങ്ങൾ നമ്മുടെ സർഗ്ഗസംഭാവനകളെ മുമ്പെങ്ങുമില്ലാത്തവിധം പരിണാമങ്ങൾക്ക് വിധേയമാക്കുന്നുണ്ട്. ഏതൊരു പരിണാമത്തിലും സംഭവിക്കുന്നതുപോലെത്തന്നെ  നവമാധ്യമജന്യമായ പരിണാമ ദശകളിലും സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾ പ്രകടമാണ്. സമൂഹം അന്നോളം വരെ ശരിയെന്ന് അടയാളപ്പെടുത്തിയ ഒരവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് പരിണാമം കൊള്ളുമ്പോൾ സ്വാഭാവികമായും കലഹങ്ങളും കലാപങ്ങളും ഒഴിവാക്കാനാവുന്നതല്ല....

Read More

0
12 Dec 2022
പ്രണയമിണങ്ങും ചൂണ്ടുവിരൽ
in Literature

പ്രണയമിണങ്ങും ചൂണ്ടുവിരൽ

അവൾ കവിതയുടെ രഥമേറി എന്നോട് പ്രണയം ചോദിച്ചു. ഞാൻ പ്രണയരഥമേറി അവൾക്ക് കവിത നേദിച്ചു.   പിന്നെ ഉൽപ്രേക്ഷാസക്തിയിലവൾ എന്നെ ഉപമകളിലുപേക്ഷിച്ചു പോയി. അച്ചാണി വീണുപോയാ രഥം പിന്നെ അധികദൂരമുരുളാതെ, നിന്നുപോയി.   മോതിരവിരലച്ചാണിയാക്കിയവൾ ഓടിച്ചാരഥം ചോരക്കറയിലൊട്ടി, പിന്നെ വീണ്ടുമേറെക്കാലമാ രഥമുരുണ്ടതെൻ ചൂണ്ടുവിരലച്ചാണിയിലായിരുന്നു.   പ്രണയമണയും വിരൽ, മോതിരവിരലല്ല പ്രണയമിണങ്ങും വിരൽ, ചൂണ്ടുവിരലല്ലോ. അതോർമ്മ വേണം പ്രണയമേ നിത്യം അതോർമ്മ വേണം പ്രണയ സാരഥ്യമേ.

0
27 Nov 2022
നിറങ്ങൾക്ക് മരണമില്ല
in Literature

നിറങ്ങൾക്ക് മരണമില്ല

മഴവില്ലായിരുന്നില്ല നീ മനമാനത്തു പൂത്ത പൂമരം നീ എന്നിട്ടും മാഞ്ഞതെന്തേ നീ ഏനറിയാതെ മായുവതെങ്ങനെ.   മറയുക അസാധ്യം നിനക്ക് മായുകയുമസാധ്യമെൻ സൂര്യപഥങ്ങളിൽ സൂക്ഷ്മ മേഘദളങ്ങളിൽ.   നിറങ്ങൾക്ക് മരണമില്ല നിറമില്ലായ്മ മാത്രം നിറയുമാ വർണ്ണങ്ങൾ നിനച്ചിരിക്കാ നേരത്ത്.   അപ്പോഴുമീ മാനമുണ്ടാവും എപ്പോഴും നിനക്കുദിക്കാൻ മാനം മായുകില്ലൊരിക്കലും മനമതു മായ്ക്കുകില്ലൊരിക്കലും.

0
26 Nov 2022
അദ്വൈതാശ്രമചിന്ത-3
in Philosophy

അദ്വൈതാശ്രമചിന്ത-3

ശ്രീനാരായണഗുരുദേവൻ ശരിക്കും ഒരു അദ്വൈതിയായിരുന്നുവോ? അദ്വൈതത്തിന്റെ പൂർണ്ണാർത്ഥങ്ങളിൽ നിന്ന്, ഗുരു തന്നെ വ്യാഖ്യനിച്ച അദ്വൈതത്തിന്റെ നാനാർത്ഥങ്ങളിലേക്ക്, ഗുരു വഴിമാറി ചിന്തിച്ചിരുന്നുവോ? വിപ്ലവാത്മകമായ കണ്ണാടി പ്രതിഷ്ഠയിൽ നിന്ന് ശിവപ്രതിഷ്ഠയിലേക്ക് ഗരു എത്തിച്ചേർന്നത് അങ്ങനേയോ? അതോ താൻ തന്നെ അദ്വൈതത്തിനു കല്പിച്ച നാനാർത്ഥപൂർത്തീകരണമായിരുന്നുവോഈ എത്തിച്ചേരൽ ? നമുക്ക് പരിശോധിക്കാം. സ്വാമി ധർമ്മചൈതന്യയുടെ ഗുരുദശനാനുഭവം തുടരുകയാണ്. വീഡിയോ കാണാൻ അദ്വൈതസിദ്ധാന്തത്തിൽ ആത്മാവാണ്‌, ബ്രഹ്മമാണ് പരമപ്രധാനം. അദ്വൈതചിന്തയിൽ ഈശ്വരന്‌ താത്ത്വികാസ്തിത്വം പറയുന്നില്ല. ദൃക് പദാർത്ഥമായ ആത്മാവ് അഥവാ ബ്രഹ്മം എന്നതിന് ദൃശ്യാസ്ഥിത്വമില്ല. അതുകൊണ്ടുതന്നെ അത് രജു-സർപ്പ ഭ്രാന്തിലെ സർപ്പമെന്ന മിഥ്യയാണ്. അതേസമയം സാധാരണ ഉപാസകരെ ആകർഷിക്കാനായിരിക്കണം ശ്രീനാരായണഗുരു...

Read More

0
03 Nov 2022
അദ്വൈതാശ്രമ വിചാരങ്ങൾ-2
in Philosophy

അദ്വൈതാശ്രമ വിചാരങ്ങൾ-2

വേദാന്തത്തിന് മൂന്ന് ഉപദർശനങ്ങളാണ് ഉള്ളത്.  ദ്വൈതം വിശിഷ്ടാദ്വൈതം പിന്നെ അദ്വൈതം. അദ്വൈതം എന്നാൽ രണ്ട് അല്ലാത്ത അവസ്ഥ എന്നർത്ഥം പറയാം. അതായത്, മനുഷ്യനും ഈശ്വരനും ഒന്നാകുന്ന ഭാവാവസ്ഥ. എന്നുവച്ചാൽ ആത്മാവും ബ്രഹ്മവും ഒന്നാണ് എന്ന് ചുരുക്കം. അതായത് ജീവാത്മായ മനുഷ്യനും പരമാത്മാവായ ബ്രഹ്മവും ഒന്നാണെന്ന ദാർശനിക സങ്കല്പം. ഇതിനെ ജീവാത്മാ-പരമാത്മാ ഐക്യം എന്ന് ദാർശനികർ പറയുന്നു. ഈ ദർശനത്തിന്റെ ആദ്യ വക്താവ് ശങ്കരാചാര്യന്റെ ഗുരുവിന്റെ ഗുരുവായ ഗൗഡപാദരാണ്. ഇതാണ് ശ്രീ ശങ്കരാചാര്യർ രജ്ജു-സർപ്പ ഭ്രാന്തി എന്ന ഉദാഹരണത്തിലൂടെ വിശദീകരിക്കുന്നത്. അതായത്, കയറിൽ പാമ്പിനെയെന്നപോൽ കാണപ്പെടുന്ന ഒരു മിഥ്യാദർശനം. അതാണ് ഈ ലോകം എന്ന് ചുരുക്കം. ഈ മിഥ്യാദർശനമാണ് നമ്മേ നരബലി വരെ...

Read More

0
30 Oct 2022
Page 2 of 612345...Last »