മൈത്രേയ ബുദ്ധനെ കണ്ട്, ഞാൻ ആത്മസഞ്ചാരിയായി

മൈത്രേയ ബുദ്ധനെ കണ്ട്, ഞാൻ ആത്മസഞ്ചാരിയായി

ലഡാക്കിലെ സമീപദൃശ്യക്കാഴ്ചകൾ ഏതാണ്ട് അവസാനിക്കാറായി. ഇനിയുള്ളതാണ് കാഴ്ചകൾ. ഹിമവാന്റെ ഉയരങ്ങളിലെ സാഹസിക കാഴ്ചകൾ. പ്രാണവായു കിട്ടാത്ത ഉയരങ്ങളിലെ കാഴ്ചകൾ. എന്റെ ശരീരവും മനസ്സും ഏതാണ്ട് അതിനുള്ള തയ്യാറെടുപ്പിലാണ്. അതിനുമുമ്പ് ഈ മൈത്രേയ ബുദ്ധന്റെ തപശക്തി കൂടി ആവാഹിച്ചെടുക്കാനുള്ള യാത്രയിലാണ് ഞാനിപ്പോൾ. വീഡിയോ…
സഞ്ചാരിയുടെ കാഴ്ചയും ലോകവും

സഞ്ചാരിയുടെ കാഴ്ചയും ലോകവും

ലോകത്തിലെ ആദ്യസഞ്ചാരി ഗ്രീക്ക് എഴുത്തുകാരനായ ഹെറിഡോട്ടസ് ആയിരിക്കണം. ഹെറിഡോട്ടസിന്റെ കാലം ഏകദേശം ബിസി 485 ആയിരിക്കണം. പേർസ്യൻ യുദ്ധങ്ങളെ കുറിച്ചെഴുതിയ കുറിപ്പുകളാവണം ഹെറിഡോട്ടസിന്റെ സഞ്ചാരസാഹിത്യം. പക്ഷേ, ഹെറിഡോട്ടസിന്റേത് ശുദ്ധ സഞ്ചാരസാഹിത്യമല്ല, അത് ചരിത്ര രചനകളാണ്. ഹുയാൻ സാങ്ങ് തുടങ്ങി കുറേ ചൈനീസ്…
ലഡാക്കിന്റെ സ്വന്തം കൊട്ടാരക്കാഴ്ചകളും കമ്പോളവും

ലഡാക്കിന്റെ സ്വന്തം കൊട്ടാരക്കാഴ്ചകളും കമ്പോളവും

ഞാനിപ്പോൾ നിൽക്കുന്നത് ലഡാക്കിന്റെ സ്വന്തം കൊട്ടാരത്തിനകത്താണ്. ഇന്നാട്ടുകാർ ലച്ചൻ പാൾക്കർ കൊട്ടാരമെന്ന് വിളിക്കും, ഈ ടിബറ്റൻ പ്രൌഡശില്പത്തെ. വിനോദസഞ്ചാരികളും വിദേശികളും ഈ കൊട്ടാരത്തെ ലേ പാലസ് അഥവാ ലേ കൊട്ടാരം എന്നുവിളിക്കും. ലഡാക്ക് സഞ്ചാരത്തിന്റെ അക്ലമറ്റൈസേഷൻ ദിവസങ്ങളിൽ കാണുന്ന ലഡാക്ക് മഹാത്ഭുതങ്ങളിൽ…
നദികളുടെ രാസലീലയും ബുദ്ധനും

നദികളുടെ രാസലീലയും ബുദ്ധനും

ലഡാക്കിലെ കാന്തക്കുന്നും പത്തർ സാഹിബ് ഗുരുദ്വാരയുടെ പാറക്കുന്നും കയറിയിറങ്ങി, പർവ്വതപ്രാന്തങ്ങളിലെ അപൂർവ്വമായ പച്ചപ്പുകളും ജലഛായാതലങ്ങളും കടന്ന് നാം ചെന്നുചേരുന്നത് രതിസുഖസാരേ ഇണചേരുന്ന നദികളുടെ വിസ്മയിപ്പിക്കുന്ന ഒരു അന്തപുരത്തിലാണ്. ലേയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ പടിഞ്ഞാട്ട് സഞ്ചരിച്ചാൽ നമുക്ക് നദികൾ ഇണചേരുന്നത്…
മായക്കാഴ്ചകളും മായാത്ത ഗുരുദ്വാരയും

മായക്കാഴ്ചകളും മായാത്ത ഗുരുദ്വാരയും

ഈ ലക്കം മായക്കാഴ്ചയുടെ രണ്ട് പ്രധാനപ്പെട്ട ഇടങ്ങളിലേക്കാണ് ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഒന്ന്, മായക്കാഴ്ചയുടെ കാന്തക്കുന്ന്. രണ്ട്, അത്ഭുതങ്ങളുടെ പാറക്കുന്ന്. ഇതാണ് ലഡാക്കിലെ മാഗ്നറ്റിക്ക് ഹിൽ അഥവാ കാന്തക്കുന്ന്. ഗ്രാവിറ്റി ഹിൽ എന്നും ഇതിനെ വിളിക്കാറുണ്ട്. ലഡാക്കിലെ നിമ്മുവിന് തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു,…
യുദ്ധവും സമാധാനവും കുമ്മാട്ടിയിൽ

യുദ്ധവും സമാധാനവും കുമ്മാട്ടിയിൽ

പൊതുവേ പറഞ്ഞാൽ പ്രാചീനകാലത്തെ യുദ്ധങ്ങളുമായി ബന്ധപ്പെട്ടുകിടക്കുകയാണ് കുമ്മാട്ടിപുരാണം. ഐതീഹ്യ വായനകളിൽ നിന്ന് മനസ്സിലാവുന്നതും അതാണ്. വള്ളുവനാട്ടിലെ പാലക്കാടൻ ഗ്രാമങ്ങളിലും തൃശ്ശിവപേരൂരിലെ ചില ഗ്രാമപ്രദേശങ്ങളിലുമാണ് കുമ്മാട്ടിക്കളി ഇന്ന് പ്രചാരത്തിലുള്ളത്. പ്രധാനമായും ഓണവുമായി ബന്ധപ്പെട്ട ഒരു കാർഷികോത്സവത്തിന്റെ ഭാഗമായി നടന്നുവന്നിരുന്ന ഒരു നാടൻ കലാരൂപമാണ്…
ശാന്തിസ്തൂപം- ബൌദ്ധമന്ത്രങ്ങളുടെ സ്നിഗ്ദമർമ്മരം

ശാന്തിസ്തൂപം- ബൌദ്ധമന്ത്രങ്ങളുടെ സ്നിഗ്ദമർമ്മരം

ഇത് ചാങ്സ്പ ഗ്രാമം. ലഡാക്കിന്റെ അഭിമാനഗ്രാമം. 11800 അടി മുകളിൽ പർവ്വതങ്ങളെ ഉമ്മവച്ചുകിടക്കുന്ന ശാന്തിയുടെ, സമാധാനത്തിന്റെ ഒരു സ്തൂപഗ്രാമം. ഒരു വിളിപ്പാടകലെ നിന്ന് നംങ്യാൽ സീമോ ബൌദ്ധാശ്രത്തിൽ നിന്ന് പ്രാർത്ഥനാ മണിയൊച്ച കേൾക്കാം. അതേ ഇവിടെയാണ് ബൌദ്ധമന്ത്രങ്ങളുടെ സ്നിഗ്ദമർമ്മരം പൊഴിക്കുന്ന ശാന്തിസ്തൂപം.…
പരദേശി സിനഗോഗ്-മാനവികതയുടെ സ്വാതന്ത്ര്യമണ്ഡപം

പരദേശി സിനഗോഗ്-മാനവികതയുടെ സ്വാതന്ത്ര്യമണ്ഡപം

ഇത് കൊച്ചിയിലെ ജൂതത്തെരുവ്. പൌരാണിക-സാസ്കാരിക ബിംബങ്ങളുടെ ജീവിക്കുന്ന തെരുവ്. ഏകദേശം ബിസി ആയിരാമാണ്ട് മുതൽ കേരളത്തിൽ യഹൂദർ അഥവാ ജൂതർ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. കച്ചവടത്തിനും പ്രവാസത്തിനുമായി പഴയ മുസിരിസ്സിൽ അഥവാ ഇന്നത്തെ കൊടുങ്ങല്ലൂരിൽ എത്തിയവരാണിവർ. വീഡിയോ കാണാൻ കേരളത്തിലെത്തിയ ഈ…
ലഡാക്ക്, ഭാരതീയൻറെ ഗർഭപാത്രം

ലഡാക്ക്, ഭാരതീയൻറെ ഗർഭപാത്രം

ലഡാക്കിൽ ലാൻഡ് ചെയ്താൽ പിന്നെ ആദ്യം അറിയേണ്ട ചില കാര്യങ്ങളുണ്ട്. അതിങ്ങനെ-ഇവിടെ പ്രാണവായു അതായത് ഓക്സിജൻ നന്നേ കുറവാണ്. അതേസമയം ഇവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടുകഴിഞ്ഞാൽ പിന്നെ കുറഞ്ഞ ഓക്സിജനിൽ നമുക്ക് ജീവിച്ചുപോകാം. ആ കാലാവസ്ഥാ പൊരുത്തപ്പെടലിനെയാണ് അക്ലമറ്റൈസേഷൻ എന്ന് പറയുന്നത്. അതായത്…
ഈ പള്ളിയെ കടലെടുക്കുകയാണോ?

ഈ പള്ളിയെ കടലെടുക്കുകയാണോ?

ഇത് ഫോർട്ട് കൊച്ചിക്ക് അരഞ്ഞാണം ചാർത്തിയ വൈപ്പിൻ. കായലും കടലും ഇണചേരുന്ന ഈ തീരങ്ങൾ മുഴുവൻ ചീനവലകൾ മുങ്ങുന്നതും പൊങ്ങുന്നതും കാണാം. വളരെ പണ്ടുകാലം മുതൽ കപ്പലുകൾക്കും കപ്പിത്താൻമാർക്കും ഏറെ പ്രിയപ്പെട്ട ഒരു ദ്വീപായിരുന്നു വൈപ്പിൻ. കപ്പലുകൾ, അത് മത്സ്യ ബന്ധനക്കപ്പലായാലും…