ഞാൻ ഡിസ്നിലാന്ഡ് കാഴ്ചകളിൽ ആറാടുകയാണ്. ഇപ്പോൾ നിങ്ങളും എന്ന് ഞാൻ കരുതട്ടെ. അപ്പോഴും ഒരു കാര്യം വ്യക്തമാണ്. ഡില്നിലാന്ഡ് കഥാപാത്രങ്ങളേയും അവരുടെ ഭൂമികയേയും പഠിക്കാത്ത ആരും തന്നെ ഇവിടെ വന്നിട്ട് വലിയ പ്രയോജനമില്ല. കാരണം, ഈ ഭൂമിയും ചുറ്റുപാടുകളും അവരുടേതാണ്. വീഡിയോ കാണാം. ഞാൻ ഡിസ്നിലാന്ഡ് കാഴ്ചകളിൽ ആറാടുകയാണ്. ഇപ്പോൾ നിങ്ങളും എന്ന് ഞാൻ കരുതട്ടെ. അപ്പോഴും ഒരു കാര്യം വ്യക്തമാണ്. ചുരുങ്ങിയപക്ഷം മിക്കിമൌസ് കാർട്ടൂൺ സിനിമ ഒരു വട്ടമെങ്കിലും നാം കണ്ടിരിക്കണം ഡിസ്നിവേൾഡ് കാണും മുമ്പ്. പണ്ടൊക്കെ നമ്മുടെ കുട്ടികൾ ഈ കാർട്ടൂൺ കാണുമ്പോൾ ഞാൻ സ്വപ്നത്തിൽപോലും ചിന്തിച്ചിരുന്നില്ല, ഒരുനാൾ...
Read More...
Read More
ഞാനിപ്പോൾ ഒഴുകുന്നത് മലേഷ്യയിലാണ്. മലേഷ്യയിലെ പുത്രജയ തടാകത്തിലാണ്. എനിക്ക് വലതുവശത്ത് കാണുന്നതാണ് പ്രസിദ്ധമായ പുത്ര മോസ്ക്. ദൂരെ ദാ കാണുന്നതാണ് ഇരുമ്പ് മോസ്ക്. ഈ തടാകത്തിലൂടെയുള്ള ബോട്ടുസവാരി ആനന്ദകരമാണ്. വീഡിയോ കാണാം കുലാലംപൂരിന് തെക്ക് 33 കിലോമീറ്റർ അകലെയാണ് പുത്രജയ. പുത്രജയയുടെ ഏതാണ്ട് 650 ഹെക്ടർ ഭൂസ്ഥലി മുഴുവനായും പ്രകൃത്യാ ശീതീകരിക്കുന്ന ജോലി കൂടിയുണ്ട് ഈ തടാകത്തിന്. ഏകദേശം 50 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ തടാകത്തിന്റെ ശരാശരി ആഴം ഏകദേശം 7 മീറ്ററാണ്. ദാ കാണുന്നതാണ് പുത്ര പാലം. അതിമനോഹമായ ഒരു മനുഷ്യനിർമ്മിത പുന്തോട്ടമാണ് ഈ താടാകത്തിന് ചുറ്റും. തടാകതീരങ്ങളിൽ...
Read More...
Read More
കോസ്റ്റ സെറീന ഇങ്ങനെ ഒഴുകുകയാണ്. ഞങ്ങൾക്ക് ഇത് ആദ്യരാത്രിയാണ്. ആ സാഗരമെത്തയിൽ ഞങ്ങൾ അനന്തമായ രതിമൂർച്ചയിൽ അഴിഞ്ഞാടുകയായിരുന്നു. എപ്പോഴൊക്കെയോ ഞങ്ങൾ വീഞ്ഞും പഴച്ചാറുകളും പഴങ്ങളും ആസ്വദിച്ചങ്ങനെ ആലിംഗനബദ്ധരായി രാസലീലകളിൽ കഴിയുകയായിരുന്നു. പകലിന്റെ വെള്ളിക്കീറുകൾ ഞങ്ങളുടെ നാണം നുണയാനെത്തിത്തുടങ്ങി. കിഴക്ക്, ഉറക്കമൊളിച്ച ചെങ്കണ്ണുമായി സൂര്യൻ ഞങ്ങളെ തുറിച്ചുനോക്കാൻ തുടങ്ങി. കോസ്റ്റ സെറീനയുടെ ആദ്യ പകൽ പിറക്കുയായിരുന്നു. അങ്ങനെ ഞങ്ങൾ സെൽഫികളിൽ മുഴുകവേ, ദൂരെ ഒരു പച്ചക്കര കാണാനായി. ലക്ഷദ്വീപിന്റെ ലക്ഷണങ്ങൾ വെളിപ്പെട്ടുതുടങ്ങി. കടലിന്റെ ആഴം കുറഞ്ഞുവരുന്നതിനാലാവാം, കടൽ അശാന്തമായിരുന്നു. തിരമാലകൾ കപ്പലിനോട് കുറുമ്പ് കാണിക്കാൻ തുടങ്ങിയിരുന്നു. ദൂരെ ദ്വീപിന്റെ പച്ചക്കര കൂടുതൽ കൂടുതൽ...
Read More...
Read More
കോസ്റ്റ സെറീന വൈകീട്ട് 5 മണിക്ക് കൊച്ചി തീരം വിടുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, കപ്പലിലെ സന്ധ്യാദീപങ്ങൾ തെളിഞ്ഞിട്ടും അങ്ങനെ സംഭവിച്ചില്ല. കപ്പൽ, തീരം വിടാത്തതിൽ ആർക്കും പരിഭവവുമുണ്ടായിരുന്നില്ല. കാരണം എല്ലാവരും കപ്പലിന്റെ ആഡംഭരം അളന്നനുഭവിക്കുന്ന ത്രില്ലിലായിരുന്നു. ഏറെ പേരും കോസ്റ്റ സെറീനയുടെ ഉയരങ്ങളിലെ ഡക്കിലായിരുന്നു. അതായത് പതിനൊന്നാം നിലയിൽ. അവരുടെ ആശ്ചര്യവും ആനന്ദവും വീഡിയോകാൾ വഴി ഉറ്റവർക്കും ഉടയവർക്കും പങ്കവക്കുകയായിരുന്നു. ഞാൻ പതിവുപോലെ ഷൂട്ട് ആരംഭിച്ചിരുന്നു. കന്നിഷൂട്ട് പിഴച്ചില്ല. ഇന്ത്യൻ നേവിയുടെ ദീപാലംകൃതമായ കപ്പലും അവർ കടലിലേക്ക് പെയ്തിറക്കിയ വർണ്ണമഴയുമായിരുന്നു. പിന്നെ, ഈ കപ്പലിലെ റഡാറുകളും മുകളിലൊരുക്കിയ സുഖവാസ സൌകര്യങ്ങളും ക്യാമറയെ...
Read More...
Read More
ലേയിലെ ഈ പെട്രോൾ പമ്പിൽ നിന്ന് ആവശ്യത്തിന് പെട്രോൾ നിറച്ചാണ് എല്ലാവരുടേയും കർദുങ്ങല ചുരം യാത്ര ആരംഭിക്കുക. വാഹനങ്ങൾ ചുരം കയറാനുള്ള മുൻകരുതലുകളും ഇവിടെ തുടങ്ങുന്നു. സംഘങ്ങളായി വരുന്നവർ യാത്ര പ്ലാൻ ചെയ്യുന്നതും ഇവിടെനിന്നായിരിക്കും. വീഡിയോ കാണാം. ഇനി ഞാനും സീറ്റി സ്കാനും പിന്നെ നിങ്ങളും ലോകത്തിന്റെ നെറുകെയിലേക്കാണ് പോകുന്നത്. മാനം തൊട്ടുനില്ക്കുന്ന കർദുങ്ങല ചുരം നമ്മൾ ഒരുമിച്ച് അനുഭവിക്കാൻ പോകുകയാണ്. ടിബറ്റ് ഭാഷയിൽ ലഡാക്ക് എന്നാൽ ചുരങ്ങളുടെ നാട് എന്നാണ് അർത്ഥം. 19300 അടി ഉയരത്തിലുള്ള ഏറ്റവും ഉയരം കൂടിയ ഉമ്ലിങ്ങ് ലാ ചുരവും 17582 അടി ഉയരത്തിലുള്ള രണ്ടാമത്തെ...
Read More...
Read More