സീറ്റിസ്കാൻ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത് ലോകടൂറിസത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഗ്രാമത്തിലൂടെയാണ്. കേരളത്തിലെ ചാലക്കുടിയിലെ അതിരപ്പിള്ളി ഗ്രാമം. ഏകദേശം 500 ചതു.കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന അതിരപ്പിള്ളി ഗാമ പഞ്ചായത്ത് കേരളത്തിലെ ഒരു ഒന്നാം തരം ഗ്രാമ പഞ്ചായത്താണ്. ചാലക്കുടി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഈ വിനോദസഞ്ചാര കേന്ദ്രം തൃശൂരിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഏകദേശം 60 കി.മീ. ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. വീഡിയോ കാണാം ഹരിതാഭമായ ഈ വനസ്ഥലിയിലൂടെ കടന്നുപോകുമ്പോൾ, ഒരുകാലത്ത് ഏഴാറ്റുമുഖത്തിന് ഏഴഴക് പകർന്ന, നിലത്തോളം മുട്ടുന്ന മുടിയഴിച്ചിട്ട എണ്ണപ്പനകൾ കാണാം. വേണുഗാനം പൊഴിക്കുന്ന, മുളപൊളിയും ശബ്ദം ഉയർത്തുന്ന മുളംകാടുകൾ കാണാം....
Read More...
Read More
മാസ്കിൽ നിന്ന് മരണം വരേയുള്ള കൊറോണകാലം എന്റെ തൂലിക കോറിയിട്ട വരികൾ അഞ്ചുവർഷത്തിന് ശേഷം പ്രകാശിതമാവുകയാണ്. ഞാൻ മറന്നിട്ട വരികളാണ് ഈ കൊറോണ കാവ്യം....
Read More
പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയാവുമ്പോഴും നാം പഠിക്കുന്നില്ല. നാം ഹൃദയഭേദകങ്ങളായ ടൈറ്റിലുകളാൽ അലംകൃതമായ ചാനൽ വാർത്തകളിലും റിപ്പോർട്ടിങ്ങിലും സംതൃപ്തരാവുന്നു, നിർവൃതിയടയുന്നു. ഒരു പ്രളയക്കെടുതി ഇനിയും തീർന്നില്ല. അന്ന് തുടങ്ങിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ദുരന്തഭൂമിയിൽ നിന്ന് നാം കണ്ടെടുത്ത മനുഷ്യജീവിതങ്ങളോട് നാം ഇനിയും നീതി പുലർത്തിയിട്ടില്ല. വീഡിയോ കാണാം അത്തരം വാർഷികദിനാഘോഷ വാർത്തകളിൽ നാമിന്നും അഭിരമിക്കുന്നു. എന്നിട്ട് ഭരണ-പ്രതിപക്ഷ വാഗ്വാദത്തിലും കയ്യാങ്കളിയിലും നാം രാഷ്ട്രീയരതിസുഖം കണ്ടെത്തുന്നു. എന്തിനേറെ പറയുന്നു നാം ഇനിയും നേരെയായിട്ടില്ല, ഇനി നേരെയാവാനും പോകുന്നില്ല. “നെഞ്ചുതകർന്ന് കേരളം”…”ഹൃദയം പൊട്ടി കേരളം”…”ദുരിതം പേറി കേരളം”…തുടങ്ങീ തലക്കെട്ടുകളിൽ നാം ആത്മസാക്ഷാത്ക്കാരം പ്രാപിക്കുന്നു....
Read More...
Read More
ആ മഞ്ഞക്കുറ്റി ആരും മറന്നുകാണാനിടയില്ല. ഒരു നാടിന്റെ ഹൃദയത്തിലൂടെ അടിച്ചിറക്കിയ മഞ്ഞക്കുറ്റി. കേരളത്തിന്റെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികൾ അടിച്ചിറക്കിയവർ ഇന്ന് അതേ ഇടനെഞ്ച് പൊരിഞ്ഞവരോട് വോട്ട് ചോദിക്കാൻ ഇറങ്ങിയിരിക്കുകയാണ്. വീഡിയോ കാണാനും സബ്സ്ക്രൈബ് ചെയ്യാനും. അത്തരത്തിലൊരു മഞ്ഞക്കുറ്റി തൃശൂർക്കാരുടെ ഇടനെഞ്ചിലേക്ക് അടിച്ചുകയറ്റിയ ഒരിടത്തുനിന്നാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. ഇത് തൃശൂരിലെ വഞ്ചിക്കുളം. ഒരുകാലത്തെ കേരളത്തിന്റെ വാണിജ്യകേന്ദ്രം. ഇന്നിതൊരു ചരിത്രപൈതൃക കേന്ദ്രമാണ്. സാക്ഷാൽ വഞ്ചിക്കുളം പാർക്ക്. തൃശൂരിലെ പൂത്തോൾ എന്നിടത്താണ് വഞ്ചിക്കുളം സ്ഥിതി ചെയ്യുന്നത്. അതായത് തൃശൂർ റെയിൽവെ സ്റ്റേഷന് അഭിമുഖമായി അരണാട്ടുകര-വടൂക്കര പ്രദേശങ്ങളുടെ ഒരറ്റത്തായി പഴയ പ്രൌഡിയോടെ പുതിയ മുഖത്തോടെ സ്വാഗതം...
Read More...
Read More
ലോകപ്രസിദ്ധമാണ് തൃശൂർപൂരം. അതങ്ങിനെതന്നെ തുടരട്ടെ. എന്നാൽ ഓരോ വർഷം കഴിയുംതോറും പൂരപ്രേമികളെ വല്ലാതെ പീഡിപ്പിക്കുയാണ് പൂരപ്രമാണിമാർ. ഒരു കോൺസെൻട്രേഷൻ ക്യാമ്പിലെന്നോണം തൃശൂർ റൌണ്ടിൽ ഒരിടത്ത് പതിനായിരക്കണക്കിനോളം പൂരപ്രേമികളെ പൂട്ടിയിട്ട് പൂരച്ചൂടിൽ പൊരിച്ചെടുക്കുകയാണ് ഓരോ വർഷവും പൂരപ്രമാണിമാർ. വീഡിയോ കാണാം പതിനായിരക്കണക്കിന് ഭക്തരുടെ നേർച്ചപ്പണവും സർക്കാരിന്റെ ധനസഹായവും തൃശൂരിലെ ചെറുതും വലുതുമായ കച്ചവടക്കാരുടെ സാമ്പത്തിക ഔദാര്യവുമുണ്ട് ഈ പൂരം നടത്തിപ്പിന്. പറഞ്ഞുവരുന്നത് പൂരം നാളിലെ ബുദ്ധിമുട്ടിനെക്കുറിച്ചല്ല. സാമ്പിൾ വെടിക്കെട്ട് നടക്കുന്ന ദിവസത്തെ ബുദ്ധിമുട്ടിനെ കുറിച്ചാണ്. ഒരു കരക്കാരുടെ സാമ്പിൾ കഴിഞ്ഞ് ഏകദേശം 45 മിനിറ്റ് കഴിഞ്ഞാണ് രണ്ടാം കരക്കാർ വെടിക്ക് തീ കൊളുത്തുന്നത്....
Read More...
Read More
“നൂറ് സിംഹാസനങ്ങ”ളുടെ രോഷഗർജ്ജനമാണ്, ജയമോഹന്റെ “മഞ്ഞുമ്മൽ ബോയ്സ്”. ഞാൻ “ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ” വായിച്ചിട്ടുണ്ട്. നല്ല കൃതിയാണ്. ആ കൃതി വേണ്ടത്ര മലയാളത്തിൽ ആദരിക്കപ്പെട്ടില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഇത് ഞാൻ പണ്ടും ഇവിടെ പറഞ്ഞിട്ടുണ്ട്. ജയമോഹന് എതിരെ ഇപ്പോഴുള്ള വംശീയമായ ആക്രമണം വച്ചുനോക്കുമ്പോൾ, ആ കൃതി അർഹമായ വിധത്തിൽ ആദരിക്കപ്പെടാതെ പോയതിന്റെ കാരണവും വളരെ വ്യക്തമാണ്. വീഡിയോ കാണാം “മഞ്ഞുമ്മൽ ബോയ്സ്” എന്ന സിനിമയോടുള്ള ജയമോഹന്റെ പ്രതികരണം ഒരുപക്ഷേ, “നൂറ് സിംഹാസനങ്ങൾ” രോഷഗർജ്ജനം നടത്തിയതിന്റെ പ്രകമ്പനമാവാം. സത്യത്തിൽ ആ സിനിമക്ക് ചേരുന്നതോ അർഹിക്കുന്നതോ ആയ പ്രതികരണമായിരുന്നില്ല, ജയമോഹൻ നടത്തിയത്. ആ...
Read More...
Read More
അഴീക്കോടിന് സമം അഴീക്കോട് മാത്രം. മൺമറഞ്ഞിട്ടും അഴീക്കോട് മറയാതിരിക്കുന്നത് നാം ഇപ്പോഴും ശാസ്ത്രീയമായി സംരക്ഷിച്ചുപോരുന്ന ആ പ്രഭാഷകന്റെ ശബ്ദവും ചലച്ചിത്രവുമായിരിക്കണം. അത്തരമൊരു മഹത്തായൊരു ശബ്ദനിക്ഷേപം എന്റെ കൈവശവുമുണ്ട്. ഞാൻ നിധിപോലെ കാക്കുന്ന ഒരു സർഗ്ഗനിക്ഷേപം. വീഡിയോ കാണാം ചിതാഭസ്മം മിണ്ടാതിരിക്കുമ്പോഴും, സാഗരഗർജ്ജനം മുഴങ്ങുകയാണ്. അതേ, അഴീക്കോട് ഗർജ്ജിക്കുകയാണ്. ഇനിയൊരിക്കലും കേൾക്കാനാവാത്ത, അഴീക്കോടിന്റെ അപൂർവ്വമായ ഗർജ്ജനം കേൾക്കാം. “അഴീക്കോട് എന്നോട്”. ടി. പദ്മനാഭനെ വേദിയിലിരുത്തി നിർത്തിപൊരിച്ച പ്രസംഗം ഉണ്ടായതിങ്ങനെ. സാഗരഗർജ്ജനത്തിന് മരണമില്ല. (വ്യക്തതക്ക് ഹെഡ് ഫോൺ ഉപയോഗിക്കുക) ഇത് പ്രവാചകന്റെ ശബ്ദം. അഴീക്കോട് ഇന്നും നമ്മിൽ ജീവിക്കുന്നുണ്ട്, പന്തീരാണ്ടിനുശേഷവും. വരൂ, നമുക്ക് അഴിക്കോടിനെ...
Read More...
Read More
കോസ്റ്റ സെറീന ഇങ്ങനെ ഒഴുകുകയാണ്. ഞങ്ങൾക്ക് ഇത് ആദ്യരാത്രിയാണ്. ആ സാഗരമെത്തയിൽ ഞങ്ങൾ അനന്തമായ രതിമൂർച്ചയിൽ അഴിഞ്ഞാടുകയായിരുന്നു. എപ്പോഴൊക്കെയോ ഞങ്ങൾ വീഞ്ഞും പഴച്ചാറുകളും പഴങ്ങളും ആസ്വദിച്ചങ്ങനെ ആലിംഗനബദ്ധരായി രാസലീലകളിൽ കഴിയുകയായിരുന്നു. പകലിന്റെ വെള്ളിക്കീറുകൾ ഞങ്ങളുടെ നാണം നുണയാനെത്തിത്തുടങ്ങി. കിഴക്ക്, ഉറക്കമൊളിച്ച ചെങ്കണ്ണുമായി സൂര്യൻ ഞങ്ങളെ തുറിച്ചുനോക്കാൻ തുടങ്ങി. കോസ്റ്റ സെറീനയുടെ ആദ്യ പകൽ പിറക്കുയായിരുന്നു. അങ്ങനെ ഞങ്ങൾ സെൽഫികളിൽ മുഴുകവേ, ദൂരെ ഒരു പച്ചക്കര കാണാനായി. ലക്ഷദ്വീപിന്റെ ലക്ഷണങ്ങൾ വെളിപ്പെട്ടുതുടങ്ങി. കടലിന്റെ ആഴം കുറഞ്ഞുവരുന്നതിനാലാവാം, കടൽ അശാന്തമായിരുന്നു. തിരമാലകൾ കപ്പലിനോട് കുറുമ്പ് കാണിക്കാൻ തുടങ്ങിയിരുന്നു. ദൂരെ ദ്വീപിന്റെ പച്ചക്കര കൂടുതൽ കൂടുതൽ...
Read More...
Read More
തുർതുക്കിന്റെ തനത് രുചിയായ മോസ്കയും പിന്നെ രജ്മയും ചോറും ആസ്വദിച്ച ഞങ്ങൾ തുർതുക്കിന്റെ മറുപാതിയിലേക്ക് പര്യവേക്ഷണം നടത്തുകയായിരുന്നു. വീണ്ടും ഷ്യോക്ക് നദിയുടെ ആരവം കേട്ടുകേട്ടുവേണം ഞങ്ങൾക്ക് തുർതുക്കിന്റെ മറുപാതിയിലേക്ക് കടക്കാൻ. ഇവിടേയും നിറയേ ആപ്രിക്കോട്ടുമരങ്ങളും പച്ചച്ച കൃഷിയിടങ്ങളും കാണാം. അതേസമയം, തുർതുക്കിന്റെ പോയകാല തിരുശേഷിപ്പുകളുടെ കാഴ്ചബംഗ്ലാവുകളും കാണാം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ഗതകാല കാഴ്ചബംഗ്ലാവുകളുടെ കാഴ്ചബംഗ്ലാവ് കൂടിയാണ്, തുർതുക്കിന്റെ ഈ മറുപാതി. വീഡിയോ കാണാം ഇത് തുർതുക്കിന്റെ മാത്രം സവിശേഷതയല്ല, മറിച്ച്, ലഡാക്കിന്റെ ഒരു പൊതുസ്വഭാവമാണെന്നും പറയാം. ഇവിടെ നിറയേ ചരിത്രമ്യൂസിയങ്ങളുടെ വിസ്മയങ്ങളാണ് അഥവാ കച്ചവടസ്ഥലികളാണ്. ഈ പർവ്വതഭൂമിയുടെ പോയകാല ചരിത്രാവശേഷിപ്പുകളെ മുഴുവനും...
Read More...
Read More
കോസ്റ്റ സെറീന വൈകീട്ട് 5 മണിക്ക് കൊച്ചി തീരം വിടുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, കപ്പലിലെ സന്ധ്യാദീപങ്ങൾ തെളിഞ്ഞിട്ടും അങ്ങനെ സംഭവിച്ചില്ല. കപ്പൽ, തീരം വിടാത്തതിൽ ആർക്കും പരിഭവവുമുണ്ടായിരുന്നില്ല. കാരണം എല്ലാവരും കപ്പലിന്റെ ആഡംഭരം അളന്നനുഭവിക്കുന്ന ത്രില്ലിലായിരുന്നു. ഏറെ പേരും കോസ്റ്റ സെറീനയുടെ ഉയരങ്ങളിലെ ഡക്കിലായിരുന്നു. അതായത് പതിനൊന്നാം നിലയിൽ. അവരുടെ ആശ്ചര്യവും ആനന്ദവും വീഡിയോകാൾ വഴി ഉറ്റവർക്കും ഉടയവർക്കും പങ്കവക്കുകയായിരുന്നു. ഞാൻ പതിവുപോലെ ഷൂട്ട് ആരംഭിച്ചിരുന്നു. കന്നിഷൂട്ട് പിഴച്ചില്ല. ഇന്ത്യൻ നേവിയുടെ ദീപാലംകൃതമായ കപ്പലും അവർ കടലിലേക്ക് പെയ്തിറക്കിയ വർണ്ണമഴയുമായിരുന്നു. പിന്നെ, ഈ കപ്പലിലെ റഡാറുകളും മുകളിലൊരുക്കിയ സുഖവാസ സൌകര്യങ്ങളും ക്യാമറയെ...
Read More...
Read More