നിനക്കറിയില്ലയീ എന്നെ എനിക്കറിയില്ലയീ നിന്നെ നമുക്കറിയില്ലയീ പ്രണയത്തെ പ്രണയത്തിന്നറിയില്ലയീ നമ്മേ. വഴിവിളക്കുകളണഞ്ഞുപോയ് വഴിയറിയാതെ നിശ്ചലം ഞാൻ നീ പോയ വഴിയുമജ്ഞാതം നിന്നെയിനി തേടുകയുമസാധ്യം. വരാമൊരാൾ ഒരുനാൾ ഈവഴി വരാതിരിക്കില്ല വഴിതെറ്റിയവർ ഉൾവെളിച്ചമായി വഴികാട്ടാൻ ഉൾവിളിയോടെ പുതുവഴി തേടി. അന്നെന്റെ കൈ പിടിക്കുമൊരാൾ അന്നെന്റെ ഊന്നുവടിയാവാമയാൾ പിന്നെയാവുമെൻ കർമ്മപഥങ്ങൾ പിന്നെയാവണമെൻ ശേഷക്രിയയും. അന്നും നാം കാണാമറയത്താവാം അന്നത്തെ കാണാചക്രവാളങ്ങളിൽ അന്നുമാ മാനത്തഴയിൽ നാമിഴയാം അന്നോളം തെളിയാത്തൊരു മഴവില്ലായ്....
Read More
ഈ ഭൂമിയിലെ സർവ്വസ്വവും പരിണാമത്തിന് വിധേയമാണ്. അറിഞ്ഞും അറിയാതേയും അവ പരിണമിച്ചുകൊണ്ടേയിരിക്കും. നാം അറിയുന്ന പരിണാമത്തേക്കാൾ ആശ്ചര്യകരമായിരിക്കും എപ്പോഴും നാമറിയാതെ പോകുന്ന പരിണാമങ്ങൾ. അതുകൊണ്ടുതന്നെ എഴുത്തും എഴുത്തുകാരനും, ചിത്രവും ചിത്രകാരനും, പാട്ടും പാട്ടുകാരനും എല്ലാം തന്നെ കാലാകാലങ്ങളിൽ പരിണാമങ്ങൾക്ക് വിധേയമാണ്. സമകാലിക സാമൂഹ്യ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നവമാധ്യമങ്ങൾ നമ്മുടെ സർഗ്ഗസംഭാവനകളെ മുമ്പെങ്ങുമില്ലാത്തവിധം പരിണാമങ്ങൾക്ക് വിധേയമാക്കുന്നുണ്ട്. ഏതൊരു പരിണാമത്തിലും സംഭവിക്കുന്നതുപോലെത്തന്നെ നവമാധ്യമജന്യമായ പരിണാമ ദശകളിലും സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾ പ്രകടമാണ്. സമൂഹം അന്നോളം വരെ ശരിയെന്ന് അടയാളപ്പെടുത്തിയ ഒരവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് പരിണാമം കൊള്ളുമ്പോൾ സ്വാഭാവികമായും കലഹങ്ങളും കലാപങ്ങളും ഒഴിവാക്കാനാവുന്നതല്ല....
Read More...
Read More
അവൾ കവിതയുടെ രഥമേറി എന്നോട് പ്രണയം ചോദിച്ചു. ഞാൻ പ്രണയരഥമേറി അവൾക്ക് കവിത നേദിച്ചു. പിന്നെ ഉൽപ്രേക്ഷാസക്തിയിലവൾ എന്നെ ഉപമകളിലുപേക്ഷിച്ചു പോയി. അച്ചാണി വീണുപോയാ രഥം പിന്നെ അധികദൂരമുരുളാതെ, നിന്നുപോയി. മോതിരവിരലച്ചാണിയാക്കിയവൾ ഓടിച്ചാരഥം ചോരക്കറയിലൊട്ടി, പിന്നെ വീണ്ടുമേറെക്കാലമാ രഥമുരുണ്ടതെൻ ചൂണ്ടുവിരലച്ചാണിയിലായിരുന്നു. പ്രണയമണയും വിരൽ, മോതിരവിരലല്ല പ്രണയമിണങ്ങും വിരൽ, ചൂണ്ടുവിരലല്ലോ. അതോർമ്മ വേണം പ്രണയമേ നിത്യം അതോർമ്മ വേണം പ്രണയ സാരഥ്യമേ....
Read More
മഴവില്ലായിരുന്നില്ല നീ മനമാനത്തു പൂത്ത പൂമരം നീ എന്നിട്ടും മാഞ്ഞതെന്തേ നീ ഏനറിയാതെ മായുവതെങ്ങനെ. മറയുക അസാധ്യം നിനക്ക് മായുകയുമസാധ്യമെൻ സൂര്യപഥങ്ങളിൽ സൂക്ഷ്മ മേഘദളങ്ങളിൽ. നിറങ്ങൾക്ക് മരണമില്ല നിറമില്ലായ്മ മാത്രം നിറയുമാ വർണ്ണങ്ങൾ നിനച്ചിരിക്കാ നേരത്ത്. അപ്പോഴുമീ മാനമുണ്ടാവും എപ്പോഴും നിനക്കുദിക്കാൻ മാനം മായുകില്ലൊരിക്കലും മനമതു മായ്ക്കുകില്ലൊരിക്കലും....
Read More
നീയെൻ മുൾകിനാവള്ളിയിലെ നീർപെയ്യും പനിനീർ പൂവോ നെയ്മണം പരത്തും പ്രകാശമോ നെഞ്ചിൽ പൂക്കും വാർമഴവില്ലോ. നേരം പുലർന്നില്ലയിന്നലെ സ്മേരനേത്രങ്ങളാലെന്തിനെന്നെ നേരത്തെയുണർത്തി നീ ഒരുമിച്ചൊരു ഗംഗാസ്നാനത്തിനോ. ഉണർന്നൊന്നു നോക്കിയപ്പോൾ ഉണ്ടായിരുന്നില്ലല്ലോ നീ പാതിര തല്ലിത്തളർന്നൊരാ പാതിയൊഴിഞ്ഞ മെത്തയിൽ. ഒരു മകുടിയിഴയുന്നുണ്ടവിടെ കുറുനിര ഫണം വിരിച്ചാടുന്നു സ്വപ്നരതിസുഖസാരെ സ്വപ്നമായുറങ്ങി ഞാൻ വീണ്ടും. വീണ്ടുമൊരുനാൾ നീയെത്തും വിണ്ടുകീറിയ കാൽപാദങ്ങളാൽ കൺമഷിവരണ്ട കൺകളാൽ കണ്ഠമടർത്തും കണ്ണീർമുത്തുമായ് അന്നേരമുണരും പുണരും നിന്നെ അന്നേരമില്ലാത്തൊരു ഞാനായ്....
Read More
അറിയാതെ മുറിയാതെ ചിറകറിയാതെ പിറകെ പറന്ന പൊൻ പ്രാക്കളല്ലേ നാം. പിണങ്ങാതെ ഇണങ്ങാതെ പിരിയാം നമുക്കിനിയും പിറക്കാമൊരുനാൾ പരസ്പരം പിറകെ തന്നെ പറക്കാം. നമുക്ക് കാക്കാം കൊക്കിലൂറും നറും കവിതയുടെ കുറുകലും ചിറകിലെ താളവും മേഘങ്ങളിൽ നാം തീർക്കും വഴിപിഴക്കാത്ത വൃത്തവും. കാണാമഴവില്ലിൽ നമുക്കൂയലാടാം സപ്തവർണ്ണമണികൾ പങ്കുവെക്കാം. ചക്രവാളങ്ങളിൽ നാം ചിറകടിച്ചസ്തമിക്കുമ്പോൾ പുനർജനിയിലുദിക്കാം നമുക്ക് പിറകെ പറക്കാതെ നുണയാം കൊക്കിലൂറും അവസാന കവിതയും....
Read More
നീ വിരിച്ചിട്ട കൈമെത്തയിൽ ഞാനെന്നെ മയക്കിക്കിടത്തി നീ അഴിച്ചുവിട്ട വിരലുകളിൽ എന്റെ യാഗാശ്വം കുതിച്ചുകിതച്ചു. നീ വിടർത്തിയ മാരിവില്ലിൽ എന്റെ ചൂണ്ടുവിരൽ സിന്ദൂരമിട്ടു. നിന്റെ കൺചക്രവാളങ്ങളിൽ എന്റെ ഹൃദയം മഷിക്കൂടായി. നിന്റെ കവിൾപുറങ്ങളിൽ എന്റെ ചുണ്ടുകൾ മേഞുനടന്നു. നിന്റെ ചുണ്ടാഴങ്ങളിൽ എന്റെ ചിപ്പികളിഴഞ്ഞു മദിച്ചു. നിന്റെ നേർത്ത വിരൽവലകളിൽ എന്റെ ചൂണ്ടുവിരൽ കിടന്നുപിടച്ചു. നിന്റെ കർണ്ണച്ചുഴികളിൽ എന്റെ സ്വരം കരഞ്ഞുതീർന്നു. നിന്നിൽ നീ ഞാനായപ്പോൾ എന്നിൽ നീയും ഞാനുമില്ലാതായി....
Read More
പാതിയുറക്കത്തിന്റെ ആർത്ത യാമങ്ങളിൽ ആധിയുടെ ചോരപുരണ്ട തുരുമ്പിച്ച ചക്രമുരുണ്ട ചോരഞ്ഞരമ്പുകളിലൂടെ മരണാമ്പുലൻസുകൾ നിർത്താതെ കൂവിപ്പായുന്നുണ്ട്. കൂമ്പാത്ത ചുണ്ടുകളിലെ ചോരപരാഗണങ്ങൾ പിറക്കാത്ത കുഞ്ഞിന്റെ കരച്ചിൽ പരത്തുന്നുണ്ട്. പൊട്ടിവീണ പാൽമണമുള്ള പഴന്തുണിതൊട്ടിലിൽ കരയുന്ന കളിപ്പാട്ടങ്ങൾ കലപില കൂട്ടുന്നുണ്ട്. ഉറക്കത്തിലെ പാതി ഉണർവ്വും ഉണർവ്വിലെ പാതി ഉറക്കവും പിറക്കാത്ത കുഞ്ഞിന്റെ വിടരാത്ത വിതുമ്പലാവാന്നുണ്ട്. നീയെന്റെ ഉണർവ്വിലെ നീറുന്ന കൃഷ്ണമണിയായ് നീയെന്റെ ഉറക്കിലെ നീളുന്ന മരണമണിയായ് ഈറനണിയിക്കുന്നുണ്ട്....
Read More
എഴുതാതിരിക്കാൻ കഴിയാതെ വരുന്നതാണ് ഒരു എഴുത്തുകാരന്റെ സ്വത്വം എന്നു പറയുന്നത്. എഴുത്തിനും എഴുതാതിരിക്കുന്നതിനും ഇടയിൽ അപ്രവചനീയമായ ഇടവേളകളാണുള്ളത്. ഡോ. ശ്രീനിവാസനെ സംബന്ധിച്ചിടത്തോളം ആ ഇടവേള ഏകദേശം ആറ് പതിറ്റാണ്ടായി എന്നത് കൌതുകരമാണ്. ഒപ്പം വായനക്കാർക്കത് നഷ്ടവുമാണ്. പതിറ്റാണ്ടുകളായി തന്നിൽ പതിയിരുന്ന ആ എഴുത്തിന് അതുകൊണ്ടുതന്നെ ദാർശനികതയുടെ ഒരു സൂക്ഷ്മതലം കൈവന്നത് തികച്ചും സ്വഭാവികം മാത്രം. അങ്ങനെയാണ് ജീവിതത്തിന്റെ സായംകാലത്ത് ഡോക്ടർ ഒമർഖയ്യാമിന്റെ ചതു ഷ്പതികളിലേക്ക് ദാർശനികതയുടെ ഉദയാസ്തമയങ്ങളിലൂടെ ആഴ്ന്നിറങ്ങിയത്. അങ്ങനെയാണ് ഡോക്ടർ തന്റെ സ്വത്വത്തിനോട് സമ്പൂർണ്ണ സമന്വയം പ്രാഖ്യാ പിച്ചത്. ഡോ. ശ്രീനിവാസന് എന്റെ ആശംസകൾ. ഏകദേശം ഒരു പതിറ്റാണ്ടുമുമ്പ് ഞാൻ...
Read More...
Read More
The historic and globally applauded Hay Festival scheduled to happen during October 2020 at Abu Dhabi was now in trouble. The Hay Chair, Caroline Michel painfully declares that the festival would not happen in Abu Dhabi due to the unpleasant tolerance of the Sheikh Nahyan bin Mubarak Al Nahyan of Abu Dhabi. As reported by the BBC, the Hay employee Caitlin McNamara was allegedly attacked...
Read More...
Read More