തുർതുക്കിലെ ആരിഫിന്റെ ഗോതമ്പപ്പത്തിന്റെ മോസ്ക രുചി
ഞാനിപ്പോഴും തുർതുക്കിലാണ്. ആ ഇരുമ്പുപാലം പകുത്തുവച്ച പാതിഗ്രാമം അളന്നെടുക്കുകയാണ്. സമയം, ഏതാണ്ട് ഉച്ചയായി. പച്ചവിരിപ്പിട്ട ഇവിടം ഉച്ച അപ്രസത്കമാണ്. എങ്കിലും കേരളത്തിന്റെ സമയമുറ എന്നോട് ഉച്ചയൂണ് ആവശ്യപ്പെട്ടുതുടങ്ങി. തുർതുക്ക് ഒരു പർവ്വതഗ്രാമം മാത്രമല്ല, ഭാരതീയത്തിന്റെ നേർക്കാഴ്ച കൂടിയാണ്. ബാൾടി സംസ്കാരത്തിന്റെ പരിഛേദമാണ്.…

