ഈ കാണുന്നത് തൃശൂർ ജില്ലയിലെ വിശുദ്ധ ജോണ്‍ നെപുംസ്യാന്റെ നാമധേയത്തിലുള്ള പറപ്പൂർ പള്ളിയാണ്. 1731 ല്‍ സ്ഥാപിതം. തോമസ്ശ്ലീഹ AD 52 ല്‍ സ്ഥാപിച്ച പാലയൂര്‍ പള്ളിയില്‍ നിന്നു തന്നെയാണ് ഈ പള്ളിയുടേയും ചരിത്രം ആരംഭിക്കുന്നത്. വീഡിയോ കാണാം. AD 140 ല്‍ സെന്റ് തോമാസിന്റെ നാമധേയത്തിലുള്ള മറ്റേ പള്ളിയെന്നറിയപ്പെടുന്ന മറ്റം പള്ളിയായിരുന്നു, പണ്ട് പറപ്പൂരുകാരുടെ ഇടവക. പഴയ മലബാറിൽ സ്ഥിതി ചെയ്തിരുന്ന, മറ്റം പള്ളിയിലേക്ക് തിരുകൊച്ചിയിലെ പറപ്പൂരില്‍ നിന്നും 8 കി.മീറ്റര്‍ ദൂരമുണ്ട്. റോഡുകളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് പുഴയും, കാടും, തോടും വയലുകളും കടന്ന് വേണം, പറപ്പൂരുകാര്‍ക്ക് മറ്റം പള്ളിയിലെത്തി...
Read More...
Read More
പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയാവുമ്പോഴും നാം പഠിക്കുന്നില്ല. നാം ഹൃദയഭേദകങ്ങളായ ടൈറ്റിലുകളാൽ അലംകൃതമായ ചാനൽ വാർത്തകളിലും റിപ്പോർട്ടിങ്ങിലും സംതൃപ്തരാവുന്നു, നിർവൃതിയടയുന്നു. ഒരു പ്രളയക്കെടുതി ഇനിയും തീർന്നില്ല. അന്ന് തുടങ്ങിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ദുരന്തഭൂമിയിൽ നിന്ന് നാം കണ്ടെടുത്ത മനുഷ്യജീവിതങ്ങളോട് നാം ഇനിയും നീതി പുലർത്തിയിട്ടില്ല. വീഡിയോ കാണാം അത്തരം വാർഷികദിനാഘോഷ വാർത്തകളിൽ നാമിന്നും അഭിരമിക്കുന്നു. എന്നിട്ട് ഭരണ-പ്രതിപക്ഷ വാഗ്വാദത്തിലും കയ്യാങ്കളിയിലും നാം രാഷ്ട്രീയരതിസുഖം കണ്ടെത്തുന്നു. എന്തിനേറെ പറയുന്നു നാം ഇനിയും നേരെയായിട്ടില്ല, ഇനി നേരെയാവാനും പോകുന്നില്ല. “നെഞ്ചുതകർന്ന് കേരളം”…”ഹൃദയം പൊട്ടി കേരളം”…”ദുരിതം പേറി കേരളം”…തുടങ്ങീ തലക്കെട്ടുകളിൽ നാം ആത്മസാക്ഷാത്ക്കാരം പ്രാപിക്കുന്നു....
Read More...
Read More
ആ മഞ്ഞക്കുറ്റി ആരും മറന്നുകാണാനിടയില്ല. ഒരു നാടിന്റെ ഹൃദയത്തിലൂടെ അടിച്ചിറക്കിയ മഞ്ഞക്കുറ്റി. കേരളത്തിന്റെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികൾ അടിച്ചിറക്കിയവർ ഇന്ന് അതേ ഇടനെഞ്ച് പൊരിഞ്ഞവരോട് വോട്ട് ചോദിക്കാൻ ഇറങ്ങിയിരിക്കുകയാണ്. വീഡിയോ കാണാനും സബ്സ്ക്രൈബ് ചെയ്യാനും. അത്തരത്തിലൊരു മഞ്ഞക്കുറ്റി തൃശൂർക്കാരുടെ ഇടനെഞ്ചിലേക്ക് അടിച്ചുകയറ്റിയ ഒരിടത്തുനിന്നാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. ഇത് തൃശൂരിലെ വഞ്ചിക്കുളം. ഒരുകാലത്തെ കേരളത്തിന്റെ വാണിജ്യകേന്ദ്രം. ഇന്നിതൊരു ചരിത്രപൈതൃക കേന്ദ്രമാണ്. സാക്ഷാൽ വഞ്ചിക്കുളം പാർക്ക്. തൃശൂരിലെ പൂത്തോൾ എന്നിടത്താണ് വഞ്ചിക്കുളം സ്ഥിതി ചെയ്യുന്നത്. അതായത് തൃശൂർ റെയിൽവെ സ്റ്റേഷന് അഭിമുഖമായി അരണാട്ടുകര-വടൂക്കര പ്രദേശങ്ങളുടെ ഒരറ്റത്തായി പഴയ പ്രൌഡിയോടെ പുതിയ മുഖത്തോടെ സ്വാഗതം...
Read More...
Read More
“നൂറ് സിംഹാസനങ്ങ”ളുടെ രോഷഗർജ്ജനമാണ്, ജയമോഹന്റെ “മഞ്ഞുമ്മൽ ബോയ്സ്”. ഞാൻ “ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ” വായിച്ചിട്ടുണ്ട്. നല്ല കൃതിയാണ്. ആ കൃതി വേണ്ടത്ര മലയാളത്തിൽ ആദരിക്കപ്പെട്ടില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഇത് ഞാൻ പണ്ടും ഇവിടെ പറഞ്ഞിട്ടുണ്ട്. ജയമോഹന് എതിരെ ഇപ്പോഴുള്ള വംശീയമായ ആക്രമണം വച്ചുനോക്കുമ്പോൾ, ആ കൃതി അർഹമായ വിധത്തിൽ ആദരിക്കപ്പെടാതെ പോയതിന്റെ കാരണവും വളരെ വ്യക്തമാണ്. വീഡിയോ കാണാം “മഞ്ഞുമ്മൽ ബോയ്സ്” എന്ന സിനിമയോടുള്ള ജയമോഹന്റെ പ്രതികരണം ഒരുപക്ഷേ, “നൂറ് സിംഹാസനങ്ങൾ” രോഷഗർജ്ജനം നടത്തിയതിന്റെ പ്രകമ്പനമാവാം. സത്യത്തിൽ ആ സിനിമക്ക് ചേരുന്നതോ അർഹിക്കുന്നതോ ആയ പ്രതികരണമായിരുന്നില്ല, ജയമോഹൻ നടത്തിയത്. ആ...
Read More...
Read More
സുരേഷ് ഗോപിക്കെതിരെ കെട്ടിച്ചമച്ച ഒടുവിലെ “ഗോപിയാശാൻ കള്ളക്കഥ” കൂടി പൊളിഞ്ഞപ്പോൾ തൃശൂരിൽ ഇക്കുറി സുരേഷ് ഗോപി വിജയം ഉറപ്പിച്ചുവോ? മുൻകാല-സമകാലിക തെരഞ്ഞെടുപ്പ് സ്ഥിതിവിവരക്കണക്കുകളിലൊന്നും കാര്യമില്ല. മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന ത്രികോണ പോരാട്ടത്തിലും കാര്യമില്ല. വീഡിയോ കാണാം സുരേഷ് ഗോപിയുടെ പെട്ടിയിലേക്ക് ഒഴുകാനിരിക്കുന്നത് കുറേ നിശ്ശബ്ദവോട്ടുകളാണെന്ന് പറയപ്പെടുന്നു. നിലവിലെ രാഷ്ട്രിയ-സാമൂഹ്യ-സാംസ്കാരിക കാലാവസ്ഥയിൽ കാറ്റ് സുരേഷ് ഗോപിക്ക് അനുകൂലമെന്നാണ് പറയപ്പെടുന്നത്. കരുവന്നൂർ ബാങ്കും, തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ പൂക്കോട് വെറ്ററനറി വിദ്യാർത്ഥിയും, വിവാദ റജിസ്ട്രാറും, വീസിയും, ലീഡർ കരുണാകരനും, മകൾ പത്മജയും, മുരളിയും, മാങ്കൂട്ടവും ആ കാറ്റിന്റെ പ്രഭവ കേന്ദ്രങ്ങളാവും. ഏറ്റവുമൊടുവിലെ ഗോപിയാശാൻ വിഷയത്തിൽ എതിരാളികൾ കെട്ടിച്ചമച്ച...
Read More...
Read More
അഴീക്കോടിന് സമം അഴീക്കോട് മാത്രം. മൺമറഞ്ഞിട്ടും അഴീക്കോട് മറയാതിരിക്കുന്നത് നാം ഇപ്പോഴും ശാസ്ത്രീയമായി സംരക്ഷിച്ചുപോരുന്ന ആ പ്രഭാഷകന്റെ ശബ്ദവും ചലച്ചിത്രവുമായിരിക്കണം. അത്തരമൊരു മഹത്തായൊരു ശബ്ദനിക്ഷേപം എന്റെ കൈവശവുമുണ്ട്. ഞാൻ നിധിപോലെ കാക്കുന്ന ഒരു സർഗ്ഗനിക്ഷേപം. വീഡിയോ കാണാം ചിതാഭസ്മം മിണ്ടാതിരിക്കുമ്പോഴും, സാഗരഗർജ്ജനം മുഴങ്ങുകയാണ്. അതേ, അഴീക്കോട് ഗർജ്ജിക്കുകയാണ്. ഇനിയൊരിക്കലും കേൾക്കാനാവാത്ത, അഴീക്കോടിന്റെ അപൂർവ്വമായ ഗർജ്ജനം കേൾക്കാം. “അഴീക്കോട് എന്നോട്”. ടി. പദ്മനാഭനെ വേദിയിലിരുത്തി നിർത്തിപൊരിച്ച പ്രസംഗം ഉണ്ടായതിങ്ങനെ. സാഗരഗർജ്ജനത്തിന് മരണമില്ല. (വ്യക്തതക്ക് ഹെഡ് ഫോൺ ഉപയോഗിക്കുക) ഇത് പ്രവാചകന്റെ ശബ്ദം. അഴീക്കോട് ഇന്നും നമ്മിൽ ജീവിക്കുന്നുണ്ട്, പന്തീരാണ്ടിനുശേഷവും. വരൂ, നമുക്ക് അഴിക്കോടിനെ...
Read More...
Read More
“ഭരണഘടന ഇനിയും മരിച്ചിട്ടില്ല. ഭരണഘടനയിലും നീതിപീഠങ്ങളിലും വിശ്വാസമുണ്ട്, പ്രതീക്ഷയുണ്ട്. യൂറോപ്പിൽ കമ്മ്യൂണിസം മരിക്കുമ്പോൾ ഞാനവിടെ ഉണ്ടായിരുന്നു. പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം പൊതു ഗജനാവ് കൊള്ളയടിച്ചു. അവിടെ ജനം ഉണർന്നു. ഭരണകൂടം വീണു. ഇവിടേയും, അതുതന്നെയല്ലേ നടക്കുന്നത്? എന്നിട്ടും നാമെന്തേ ഉണരാത്തത്? ഒരു കാരണവുമില്ലാതെ ഇവിടുത്തെ യുവത (SFI & DYFI) വൈകാരിക ധിക്കാരം കാണിക്കുന്നു. ആരാണ് ഇവർക്ക് ഇത്തരത്തിൽ ലൈസൻസ് കൊടുക്കുന്നത്? എന്നെ ഇവർ തുണ്ടം തുണ്ടമായി കൊല്ലുമായിരിക്കും. പക്ഷേ, ഞാൻ മുന്നോട്ടുതന്നെ കുതിക്കും” കണ്ണിൽ രോഷാഗ്നിയുമായി ദയാഭായി സീറ്റി സ്കാൻ റിപ്പോർട്ടറോട് പറയുന്നു. വീഡിയോ കാണാം കേരളം ജീവിക്കാൻ കൊള്ളില്ലെന്ന്...
Read More...
Read More
തൃശൂർ. കോവിഡ് ചികിത്സാ നിർവ്വഹണത്തിലും അനുബന്ധ ആരോഗ്യപ്രവർത്തനത്തിലും സംസ്ഥാന സർക്കാരിനെ വിമർശിച്ചും വാർത്ത എഴുതിയതുമായ തൃശൂരിലെ മുതിർന്ന പത്രപ്രവർത്തകൻ തന്റെ കോവിഡ് ചികിത്സാനുഭവത്തിൽ എല്ലാം തിരുത്തി കുമ്പസാരിക്കുന്നു. കുമ്പസാരക്കുറിപ്പ് പരസ്യപ്പെടുത്താൻ സീറ്റി വില്യം ഡോട് കോമിന് എഴുതിത്തന്ന് പത്രപ്രവർത്തകൻ. ഇന്ത്യയിൽ തന്നെ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. ചൈനയിലെ വുഹാനിൽ നിന്ന് തൃശൂരെത്തിയ മെഡിക്കൽ വിദ്യാർത്ഥികളിലാണ് 2020 ജനുവരി 30-ന് ആദ്യ കോവിഡ് സ്ഥിരീകരിച്ചത്. സംഭവത്തിന്റെ ഗൌരവം കണക്കിലെടുത്തുകൊണ്ട് കേരളത്തിൽ സംസ്ഥാന ദുരന്ത പ്രഖ്യാപനം നടന്നെങ്കിലും സ്ഥിതിഗതികൾ മെച്ചപ്പെട്ടതിനെ തുടർന്ന് അധികം താമസിക്കാതെ ദുരന്ത പ്രഖ്യാപനം പിൻവലിക്കുകയായിരുന്നു. പിന്നീടങ്ങോട്ട്...
Read More...
Read More
28 വർഷത്തിനുശേഷം സിസ്റ്റർ അഭയ കേസ്സിൽ വിധി വന്നു. പ്രതികൾ കുറ്റക്കാർ. ശിക്ഷയും വിധിച്ചു. രണ്ടുവർഷം മുമ്പാണ് ഞാൻ മറുനാടൻ മലയാളിക്കുവേണ്ടി ഈ കേസ്സിന്റെ പിന്നിലുള്ള അജയ്യനായ ദൈവത്തിന്റെ വക്കീലായ ജോമോൻ പുത്തൻപുരക്കലിന്റെ അഭിമുഖം എടുത്തത്. അതിനുശേഷം ജോമോൻ പുത്തൻപുരക്കൽ എനിക്ക് ഈ കേസ്സിന്റെ നാൾവഴികളെ കുറിച്ചും പുരോഗതിയെ കുറിച്ചുമുള്ള വിശദാംശങ്ങൾ നിരന്തരം എഴുതി അറിയിക്കാറുണ്ടായിരുന്നു. ഏറ്റവും അവസാനം അയച്ചുതന്ന ഈ അഭ്യർത്ഥന ഞാൻ ഇവിടെ സവിനയം പ്രസിദ്ധീകരിക്കുന്നു. അഭയ കൊലക്കേസിൽ ഇനി മുന്നോട്ടുള്ള നിയമ പോരാട്ടത്തിൽ ഓരോ മലയാളികളും അവനവനെ കൊണ്ട് ആവുന്ന സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഡിസംബർ 23...
Read More...
Read More
കേരള കാർഷിക സർവ്വകലാശാലയിൽ ഏകദേശം മുന്നു പതിറ്റാണ്ട് ജോലി ചെയ്ത കാലം. പ്രകൃതിയെ കൈകുഞ്ഞിനെപോലെ മടിയിൽ കിടത്തി ലാളിക്കേണ്ട കാർഷിക സർവ്വകലാശാല പ്രകൃതിയെ നിരന്തരം വ്യഭിചരിക്കുന്നത് നിറകണ്ണോടെ കണാൻ ശപിക്കപ്പെട്ട ഞാൻ എഴുതിയ കവിതാസമാഹാരമാണ് “വിലാപത്തിന്റെ ഇലകൾ”. ഈ സമാഹാരത്തിലെ കവിതകൾക്ക് പ്രചോദനമായത് സുഗതകുമാരി ടീച്ചറും സുകുമാർ അഴീക്കോടുമാഷുമായിരുന്നു. ഈ സമാഹാരത്തിലെ “അച്ഛൻ കർഷകനല്ലാതാവുകയായിരുന്നു” എന്ന കവിത അഴീക്കോട് മാഷിന് സമർപ്പിക്കപ്പെട്ടതായിരുന്നു. മറ്റൊരു കവിത “പുഴ പാട്ടുനിർത്തി” സുഗതകുമാരി ടീച്ചറോട് കടപ്പെട്ടതുമായിരുന്നു. അതുകൊണ്ടുതന്നെ ഈ പുസ്തകത്തിന്റെ പ്രകാശനം സുഗതകുമാരി ടീച്ചറും അഴീക്കോടുമാഷും നിർവഹിക്കപ്പെടട്ടെ എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ ടീച്ചർക്ക് തിരുവനന്തപുരത്തുനിന്ന്...
Read More...
Read More