നിറങ്ങൾക്ക് മരണമില്ല

നിറങ്ങൾക്ക് മരണമില്ല

മഴവില്ലായിരുന്നില്ല നീ മനമാനത്തു പൂത്ത പൂമരം നീ എന്നിട്ടും മാഞ്ഞതെന്തേ നീ ഏനറിയാതെ മായുവതെങ്ങനെ.   മറയുക അസാധ്യം നിനക്ക് മായുകയുമസാധ്യമെൻ സൂര്യപഥങ്ങളിൽ സൂക്ഷ്മ മേഘദളങ്ങളിൽ.   നിറങ്ങൾക്ക് മരണമില്ല നിറമില്ലായ്മ മാത്രം നിറയുമാ വർണ്ണങ്ങൾ നിനച്ചിരിക്കാ നേരത്ത്.   അപ്പോഴുമീ…
അദ്വൈതാശ്രമചിന്ത-3

അദ്വൈതാശ്രമചിന്ത-3

ശ്രീനാരായണഗുരുദേവൻ ശരിക്കും ഒരു അദ്വൈതിയായിരുന്നുവോ? അദ്വൈതത്തിന്റെ പൂർണ്ണാർത്ഥങ്ങളിൽ നിന്ന്, ഗുരു തന്നെ വ്യാഖ്യനിച്ച അദ്വൈതത്തിന്റെ നാനാർത്ഥങ്ങളിലേക്ക്, ഗുരു വഴിമാറി ചിന്തിച്ചിരുന്നുവോ? വിപ്ലവാത്മകമായ കണ്ണാടി പ്രതിഷ്ഠയിൽ നിന്ന് ശിവപ്രതിഷ്ഠയിലേക്ക് ഗരു എത്തിച്ചേർന്നത് അങ്ങനേയോ? അതോ താൻ തന്നെ അദ്വൈതത്തിനു കല്പിച്ച നാനാർത്ഥപൂർത്തീകരണമായിരുന്നുവോഈ എത്തിച്ചേരൽ…
അദ്വൈതാശ്രമ വിചാരങ്ങൾ-2

അദ്വൈതാശ്രമ വിചാരങ്ങൾ-2

വേദാന്തത്തിന് മൂന്ന് ഉപദർശനങ്ങളാണ് ഉള്ളത്.  ദ്വൈതം വിശിഷ്ടാദ്വൈതം പിന്നെ അദ്വൈതം. അദ്വൈതം എന്നാൽ രണ്ട് അല്ലാത്ത അവസ്ഥ എന്നർത്ഥം പറയാം. അതായത്, മനുഷ്യനും ഈശ്വരനും ഒന്നാകുന്ന ഭാവാവസ്ഥ. എന്നുവച്ചാൽ ആത്മാവും ബ്രഹ്മവും ഒന്നാണ് എന്ന് ചുരുക്കം. അതായത് ജീവാത്മായ മനുഷ്യനും പരമാത്മാവായ ബ്രഹ്മവും ഒന്നാണെന്ന…
അദ്വൈതാശ്രമ വിചാരങ്ങൾ

അദ്വൈതാശ്രമ വിചാരങ്ങൾ

പ്രപഞ്ചസത്യാ-സത്ത-തത്ത്വങ്ങളെ അന്വേഷിക്കുന്നവരുടേയും ഗവേഷണം നടത്തുന്നവരുടേയും എണ്ണം എക്കാലത്തും തുടർന്നുകൊണ്ടിരിക്കും. അവർ ഏകത്വ-അനേകത്വ-ബഹുത്വ-ദ്വൈത ഭാവങ്ങളിൽ ഇങ്ങനെ അലയടിച്ചുകൊണ്ടിരിക്കും. അപ്പോഴും ഒരു കൂട്ടർ അദ്വൈതത്തിന്റെ പൊരുളിൽ അടിയുറച്ചുനിന്നുകൊണ്ട് ആത്മപ്രകാശം പരത്തിക്കൊണ്ടിരിക്കും. അവർ ഏകമോ അനേകമോ ഭാവങ്ങളിൽ തടഞ്ഞുനില്ക്കാതെ അഗോചരവും അലക്ഷണവുമായ തലങ്ങളിൽ അദ്വൈതത്തെ ദർശിച്ചുകൊണ്ടേയിരിക്കും.…
ആലുവ ശിവക്ഷേത്രം

ആലുവ ശിവക്ഷേത്രം

ത്രേതായുഗത്തിൽ സാക്ഷാൽ ശ്രീരാമൻ ശേഷക്രിയ നടത്തിയ ഒരു ഹോമസ്ഥലിയിലേക്കാണ് ഈ പാലം നമ്മേ കൂട്ടികൊണ്ടുപോകുന്നത്. ത്രിവേണി സംഗമം പുണ്യതീർത്ഥമാവുന്ന ഒരു ജലപരവതാനി കൂടിയാണ് ഈ ഭൂമിക. ഇവിടെ വച്ചാണ് ശ്രീരാമഭക്തനായ ജടായു, സീതയെ തട്ടിക്കൊണ്ടുപോകുന്ന രാവണനെ തടഞ്ഞാക്രമിച്ചത്. തുടർന്നുണ്ടായ യുദ്ധത്തിൽ രാവണൻ…
പെരിയാറിന്റെ വേണുഗായകർ

പെരിയാറിന്റെ വേണുഗായകർ

ഇക്കുറിയും ഓണം ഒറ്റയ്ക്കായിരുന്നു. യാത്ര തന്നെ ശരണം. ആലുവ ശിവക്ഷേത്ര ദർശനവും കഴിഞ്ഞ് പെരിയാറിന്റെ ഓളങ്ങളിൽ മോക്ഷപ്രാപ്തിയുടെ മന്ത്രമോതുന്ന തീരത്തുകൂടി നടക്കവേ കണ്ടുമുട്ടിയവരാണ് ഇവർ. വിജു ഭാസ്കറും സുഭാഷും. പിതൃതർപ്പണം നടത്തി കുളിച്ചുതോർത്തിയ ഇവരോട് വെറുതെ കുശലം പറഞ്ഞതാണ്.  അപ്പോഴാണ് മനസ്സിലായത്…
സ്വപ്നരതിസുഖസാരെ

സ്വപ്നരതിസുഖസാരെ

നീയെൻ മുൾകിനാവള്ളിയിലെ നീർപെയ്യും പനിനീർ പൂവോ നെയ്മണം പരത്തും പ്രകാശമോ നെഞ്ചിൽ പൂക്കും വാർമഴവില്ലോ. നേരം പുലർന്നില്ലയിന്നലെ സ്മേരനേത്രങ്ങളാലെന്തിനെന്നെ നേരത്തെയുണർത്തി നീ ഒരുമിച്ചൊരു ഗംഗാസ്നാനത്തിനോ. ഉണർന്നൊന്നു നോക്കിയപ്പോൾ ഉണ്ടായിരുന്നില്ലല്ലോ നീ പാതിര തല്ലിത്തളർന്നൊരാ പാതിയൊഴിഞ്ഞ മെത്തയിൽ. ഒരു മകുടിയിഴയുന്നുണ്ടവിടെ കുറുനിര ഫണം…
ഇണങ്ങാതെ പിണങ്ങാതെ

ഇണങ്ങാതെ പിണങ്ങാതെ

അറിയാതെ മുറിയാതെ ചിറകറിയാതെ പിറകെ പറന്ന പൊൻ പ്രാക്കളല്ലേ നാം. പിണങ്ങാതെ ഇണങ്ങാതെ പിരിയാം നമുക്കിനിയും പിറക്കാമൊരുനാൾ പരസ്പരം പിറകെ തന്നെ പറക്കാം. നമുക്ക് കാക്കാം കൊക്കിലൂറും നറും കവിതയുടെ കുറുകലും ചിറകിലെ താളവും മേഘങ്ങളിൽ നാം തീർക്കും വഴിപിഴക്കാത്ത വൃത്തവും.…
നി ഞാനായപ്പോൾ

നി ഞാനായപ്പോൾ

നീ വിരിച്ചിട്ട കൈമെത്തയിൽ ഞാനെന്നെ മയക്കിക്കിടത്തി നീ അഴിച്ചുവിട്ട വിരലുകളിൽ എന്റെ യാഗാശ്വം കുതിച്ചുകിതച്ചു. നീ വിടർത്തിയ മാരിവില്ലിൽ എന്റെ ചൂണ്ടുവിരൽ സിന്ദൂരമിട്ടു. നിന്റെ കൺചക്രവാളങ്ങളിൽ എന്റെ ഹൃദയം മഷിക്കൂടായി. നിന്റെ കവിൾപുറങ്ങളിൽ എന്റെ ചുണ്ടുകൾ മേഞുനടന്നു. നിന്റെ ചുണ്ടാഴങ്ങളിൽ എന്റെ…
പിറക്കാത്ത കുഞ്ഞ്

പിറക്കാത്ത കുഞ്ഞ്

പാതിയുറക്കത്തിന്റെ ആർത്ത യാമങ്ങളിൽ ആധിയുടെ ചോരപുരണ്ട തുരുമ്പിച്ച ചക്രമുരുണ്ട ചോരഞ്ഞരമ്പുകളിലൂടെ മരണാമ്പുലൻസുകൾ നിർത്താതെ കൂവിപ്പായുന്നുണ്ട്. കൂമ്പാത്ത ചുണ്ടുകളിലെ ചോരപരാഗണങ്ങൾ പിറക്കാത്ത കുഞ്ഞിന്റെ കരച്ചിൽ പരത്തുന്നുണ്ട്. പൊട്ടിവീണ പാൽമണമുള്ള പഴന്തുണിതൊട്ടിലിൽ കരയുന്ന കളിപ്പാട്ടങ്ങൾ കലപില കൂട്ടുന്നുണ്ട്. ഉറക്കത്തിലെ പാതി ഉണർവ്വും ഉണർവ്വിലെ പാതി…