പ്രണയം ഒരു തോന്നലാണ്

പ്രണയം ഒരു തോന്നലാണ്
14 Feb 2025

പ്രണയകാലം പാകമാവുന്ന കാലത്താണ് പലപ്പോഴും പ്രണയം പാകം തെറ്റുക. അത് പ്രണയത്തിന്റെ ജനിതകദോഷം കൊണ്ടാവണം. പ്രണയത്തിന്റെ പാലാഴി കടഞ്ഞെടുത്ത് നറുജീവൽനെയ് ഉണ്ടാവുന്ന ഏതോ പ്രണയപ്രഭാതങ്ങളിലായിരിക്കും ഇത്തരം പ്രണയ പാകപിഴകൾ സംഭവിക്കുക. ‘ഈ കാലവും കടന്നുപോകും’ എന്നത് പ്രണയകാലങ്ങളിൽ പ്രസക്തമാവാറില്ല. കാരണം പ്രണയഋതുകൾ സാധാരണ ഋതുക്കളല്ല, ഋതുഭേദങ്ങളും വ്യത്യസ്തമായിരിക്കും. ഒരിക്കൽ മുറിഞ്ഞാൽ പിന്നെ മുറികൂടാം, പക്ഷേ, മുറിവുണങ്ങില്ല, ഒരിക്കലും. ഋതുഭേദങ്ങളിൽ ആ മുറിവുകൾ വൃണങ്ങളാവും. വേദനകളുടെ തനിയാവർത്തനങ്ങൾ സംഭവിക്കും. വിടർന്ന പൂക്കൾ കൊഴിയാൻ മടികാണിക്കും പോലെ, പ്രണയം അപ്പോഴും ആ വേദനകളിൽ ചേർന്നുനിൽക്കും. പിന്നെ, എപ്പോഴോ വീണ്ടും മുറി കൂടും. വേദനകൾ മായും. വീണ്ടും പ്രണയം പാകമാവുന്ന കാലങ്ങൾക്കായി നാം കാത്തിരിക്കും. പാകമാവുന്ന കാലമാവുമ്പോൾ നാം കടകോലെടുക്കും, കടയാനായി. അടുത്ത പ്രണയപ്രഭാതത്തിലാവും വീണ്ടും പ്രണയം പാകം തെറ്റുക. ഇങ്ങനെ, തനിയാവർത്തനം തുടുരുമ്പോഴാണ്, പ്രണയവും തുടരുക. ഇതാണ് സത്യത്തിൽ പ്രണയം. പ്രണയം ഒരു തോന്നലാണ്. പ്രണയത്തിന്റെ പാലാഴി കടഞ്ഞ് നറുജീവൽനെയ് കണ്ടെത്തിയവർ ഇല്ലതന്നെ. ഇനി കണ്ടെത്തി എന്ന് അവകാശപ്പെടുന്നവർ അനുഭവിക്കുന്നതും ആസ്വദിക്കുന്നതും, പ്രണയം കടഞ്ഞുകിട്ടിയ നറുജീവൽനെയ്യല്ല, അങ്ങനെയൊന്നിന്റെ തോന്നലാണ്. പ്രണയമെന്ന തോന്നലിൽ നിന്നുണ്ടാവുന്ന മറ്റൊരു തോന്നൽ മാത്രം. വീഡിയോ കാണാം

Share

ct william

Leave a Reply

Your email address will not be published. Required fields are marked *