”ശ്രീനാരായണഗുരു ജ്ഞാനിയല്ല; ജ്ഞാനമാണ്…” സ്വാമി നിത്യാനന്ദ, ഗുരുവിനെ നിർവചിച്ചത് ഇങ്ങനെയാണ്. ശ്രീനാരായണ ഗുരു ഒരുപുരോഗമനാത്മക-വികസിത കാലഘട്ടത്തെ സൃഷ്ടിച്ച മഹാത്മാവായിരുന്നു, ജ്ഞാനഗംഗയായിരുന്നു. മലയാളിയുടെ സാംസ്‌കാരിക സ്വത്വബോധത്തിന്റെ സീമകളെ വികസിപ്പിച്ച്, സാംസ്കാരിക മാലിന്യങ്ങളെ തുടച്ചുനീക്കിയ നവോത്ഥാന ദാര്‍ശനികൻ കൂടിയായിരുന്നു, ഗുരുദേവന്‍. വീഡിയോ കാണാം എന്നാൽ ആ കാലഘട്ടമൊക്കെ ഇന്ന് അവസാനിച്ചു. ഗുരു വരുംമുമ്പുള്ള അവസ്ഥയിലേക്ക് കാലഘട്ടം തിരിച്ചുനടന്നിരിക്കുന്നു. അതുകൊണ്ടുതന്നെ, ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള ഒരു ദുരന്ത കാലഘട്ടത്തിലൂടെയാണ് ഇന്നു ലോകം കടന്നുപോകുന്നത്. ബുദ്ധന്‍റെ ധര്‍മ്മതലങ്ങൾക്കും ശങ്കരാചാര്യര്രുടെ വൈജ്ഞാനിക തലങ്ങൾക്കുമപ്പുറം അദ്വൈതദാർശനികനായ ഗുരു ജാതി നിരാസത്തിലൂടെയാണ് അദ്വൈതം പ്രായോഗികമായി നടപ്പാക്കാൻ ശ്രമിച്ചത്. ”ജാതിഭേദം മതദ്വേഷം;...
Read More...
Read More
പ്രണയകാലം പാകമാവുന്ന കാലത്താണ് പലപ്പോഴും പ്രണയം പാകം തെറ്റുക. അത് പ്രണയത്തിന്റെ ജനിതകദോഷം കൊണ്ടാവണം. പ്രണയത്തിന്റെ പാലാഴി കടഞ്ഞെടുത്ത് നറുജീവൽനെയ് ഉണ്ടാവുന്ന ഏതോ പ്രണയപ്രഭാതങ്ങളിലായിരിക്കും ഇത്തരം പ്രണയ പാകപിഴകൾ സംഭവിക്കുക. ‘ഈ കാലവും കടന്നുപോകും’ എന്നത് പ്രണയകാലങ്ങളിൽ പ്രസക്തമാവാറില്ല. കാരണം പ്രണയഋതുകൾ സാധാരണ ഋതുക്കളല്ല, ഋതുഭേദങ്ങളും വ്യത്യസ്തമായിരിക്കും. ഒരിക്കൽ മുറിഞ്ഞാൽ പിന്നെ മുറികൂടാം, പക്ഷേ, മുറിവുണങ്ങില്ല, ഒരിക്കലും. ഋതുഭേദങ്ങളിൽ ആ മുറിവുകൾ വൃണങ്ങളാവും. വേദനകളുടെ തനിയാവർത്തനങ്ങൾ സംഭവിക്കും. വിടർന്ന പൂക്കൾ കൊഴിയാൻ മടികാണിക്കും പോലെ, പ്രണയം അപ്പോഴും ആ വേദനകളിൽ ചേർന്നുനിൽക്കും. പിന്നെ, എപ്പോഴോ വീണ്ടും മുറി കൂടും. വേദനകൾ മായും....
Read More...
Read More
പലരും എന്നേട് പ്രണയത്തെ കുറിച്ച് ചോദിക്കാറുണ്ട്. എല്ലാവർക്കും അറിയേണ്ടത് എന്റെ പ്രണയജീവിതത്തെകുറിച്ചാണ്. അല്ലാതെ പ്രണയത്തെ കുറിച്ചല്ല, അതാണ് സത്യം. മലയാളിയുടെ ഒളിഞ്ഞുനോട്ടം ഏറ്റവുമധികം പ്രകടമാവുക മറ്റുള്ളവരുടെ പ്രണയജീവിതങ്ങളിലാണ്. അതവിടെ നിൽക്കട്ടെ. നമുക്ക് പ്രണയത്തെ കുറിച്ച് സംസാരിക്കാം, ചിന്തിക്കാം. നമുക്ക് ഒരു ദിവ്യമായ പ്രണയകാലമുണ്ടായിരുന്നു, പണ്ട്. അതൊക്കെ പോയി. ഇന്ന് പ്രണയം കൂടുതലും പ്രായോഗികമാണ്, ഭൌതികമാണ്. പ്രണയം ഇന്ന് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിപോലെയാണ്. കമ്പനിനിയമം അനുശാസിക്കുന്ന എത്രയെങ്കിലും പങ്കാളികളാവാം ഈ കമ്പനിയിൽ. കമ്പനി ലാഭത്തിലോ, ചുരുങ്ങിയപക്ഷം ബ്രേക്കീവണിലോ പോകണമെന്ന് മാത്രം.ഭൂരിപക്ഷം പ്രണയങ്ങളും ബ്രേക്കീവണിലായിരിക്കും. അതേസമയം, സാമൂഹ്യനിയമാനുസൃതമുള്ള പങ്കാളി പലപ്പോഴും ഒരു സ്ലീപ്പിങ്ങ്...
Read More...
Read More
ഇതാണ് മിനി യൂറോപ്പിലേക്കുള്ള പ്രധാന കവാടം. മുന്നിൽ ഒരു കൊടിയും പിടിച്ച് പോകുന്നതാണ് എന്റെ ഗൈഡ്, വെങ്കിട്ട്. പറഞ്ഞുകേട്ട അത്ര ഗൌരവമൊന്നും ഈ ഭൂപ്രദേശത്തിന് കാണാനില്ല. ബെൽജിയത്തിലെ പ്രസിദ്ധമായ ആറ്റോമിയത്തിനു സമീപമാണ് ഈ മിനി യൂറോപ്പ്. ഈ വഴികൾക്കും പ്രദേശങ്ങൾക്കും അത്ര വെടിപ്പും വൃത്തിയൊന്നുമില്ല. വീഡിയോ കാണാം. ദാ ഈ കുറ്റിക്കാട്ടിൽ ഒരു ബോഡ് വച്ചിട്ടുണ്ട്. ഈ കാണുന്നതാണ് ഇവിടുത്തെ ടിക്കറ്റ് കൌണ്ടറും പ്രവേശനകവാടവും. ഇവിടെയൊന്നും കാര്യമായ ദീപാലങ്കാരങ്ങളില്ല. സഞ്ചാരികളുടെ തിരക്കും കാണാനില്ല. ഈ ദിശാസൂചകങ്ങളിൽ ആംസ്റ്റർഡാം, സ്റ്റോക്ക്ഹോം, ലക്സംബർഗ്ഗ്, റോമാ എന്നൊക്കെ എഴുതിവച്ചിട്ടുണ്ട്. പ്രവേശനപാസ്സുകൾ സ്കാൻ ചെയ്താൽ അകത്ത് പ്രവേശിക്കാം. ...
Read More...
Read More
ഇതാണ് തൃശൂർ ജില്ലയിലെ ചെമ്മാപ്പിള്ളി കടവ്. യാതൊരുവിധ വച്ചുകെട്ടലുകളും കൃത്രിമത്വവുമില്ലാത്ത തനി ഗ്രാമീണ കടവ്. ഈയടുത്തകാലം മുതൽ, ഇവിടം ഒരു വിനോദസഞ്ചാരകേന്ദമായി അറിയപ്പെട്ടുതുടങ്ങി. വീഡിയോ കാണാം ഇവിടെ ജലകേളികളാണ് പ്രധാനം. കയാക്കിങ്ങും ബോട്ടുസവാരിയും ഇവിടെ കേമമാണ്. അതിന്റെ ബോഡുകളാണ് നാം ഈ കാണുന്നത്. തൃശൂർ ജില്ലയിലെ ഒരേയൊരു സോളാർ ബോട്ട് സവാരി നടത്താവുന്ന ഒരു കടവുകൂടിയാണ് ചെമ്മാപ്പിള്ളി. ഈ ബുക്കിങ്ങ് ഓഫീസിൽ നിന്നാണ് ബോട്ടുകൾ ബുക്ക് ചെയ്യേണ്ടത്. പച്ചച്ച പ്രകൃതിയും പച്ച മനുഷ്യരുമാണ് ഈ കടവ് നിറയെ. യാതൊരു വിധ പത്രാസ്സും ന്യൂജൻ സ്വഭാവവുമില്ലാത്ത ഒരു കൂട്ടം മനുഷ്യരാണ് ഇവിടെ മുഴുവനും....
Read More...
Read More
ഞാനിപ്പോഴുള്ളത് ഫ്രാൻസിലെ പാരീസിലാണ്. ഷാ ഡി മാഴ്സ് (Champ De Mars) പരിസരങ്ങളിലൂടെയാണ് ഞാനിപ്പോൾ കടന്നുപോയി ക്കൊണ്ടിരിക്കുന്നത്. ഈ സ്ഥലം പാരീസിലെ ഏറെ പച്ചപ്പുള്ള ഒരു പ്രദേശമാണ്. സത്യത്തിൽ ഇവിടം ഒരു കൃഷിയിടമാണ്. ഇന്നാട്ടുകാർ ചെടികളും പൂക്കളും പച്ചക്കറികളും കൃഷിചെയത് വില്പന നടത്തുന്ന ഒരു കാർഷിക ചന്തകൂടിയാണ് ഇവിടം. വീഡിയോ കാണാം. മറ്റു യൂറോപ്യൻ നഗരങ്ങളെ അപേക്ഷിച്ച് ഫ്രാൻസ് നഗരവീഥികൾ അത്രക്ക് മികച്ചതാണെന്ന് ഞാൻ പറയില്ല. റോഡുകളിലെ ശുചിത്തം അത്രക്കും പോര. ഫ്രാൻസിന്റെ തെരുവോരങ്ങളിൽ അവിടവിടെ നിരാലംബരായ മനുഷ്യരെ ഞാൻ കണ്ടു. മാലിന്യങ്ങളും കണ്ടു. ഫ്രഞ്ച് കെട്ടിടങ്ങളിലെ മുഷിഞ്ഞ ബാൽക്കണികൾ കണ്ടു....
Read More...
Read More
സമയത്തിന്റെ ഭൂമി അഥവാ സമയസൂക്ഷിപ്പിന്റെ ഭൂമി ഏതെന്ന് ചോദിച്ചാൽ അത് ജർമ്മനിയിലെ ഈ കരിങ്കാടുകൾ എന്ന് പറയേണ്ടിവരും. ജർമ്മനിയിലെ ഫർട് വാഞ്ചൻ എന്ന കരിങ്കാട് അഥവാ ബ്ലാക്ക് ഫോറസ്റ്റ് നഗരത്തിലാണ് ചരിത്രപ്രസിദ്ധമായ കുക്കുക്ലോക്കിന്റെ ബീജാവാപം നടന്നതെന്ന് ചരിത്രം പറയുന്നുണ്ട്. ഇവിടെ ഇപ്പോഴും കുക്കുക്ലോക്കുകളുണ്ട്. അത്തരം കുക്കുക്ലോക്കുകളുടെ കഥ പറയുന്ന ഒരു മ്യൂസിയവും ഇവിടെയുണ്ട്. വീഡിയോ കാണാം. ഫർട് വാഞ്ചൻ കരിങ്കാടുകളിൽ ക്ലോക്ക് നിർമ്മാണം ഒരു കുടിൽവ്യവസായമായിരുന്നു. പിന്നീടെപ്പോഴോ അതൊരു വ്യവസായമായി വളരുകയായിരുന്നു. ഇവിടുത്തെ മ്യൂസിയത്തിൽ പഴയ മരനിർമ്മിത ക്ലോക്കുളും, പതിനെട്ടാം നൂറ്റാണ്ടിലെ കുയിൽനാദമൊഴുക്കുന്ന കുക്കു ക്ലോക്കുകളും സുലഭമാണ്. ലോകത്തുനിന്നെമ്പാടുമുള്ള ക്ലോക്കുകളും ഇവിടെ...
Read More...
Read More
ഞാൻ സ്വിറ്റ്സർലണ്ടിലെ ലൂസേണിലേക്കുള്ള യാത്രയിലാണ്. ഈ ഹൈവേകളും പാലങ്ങളും കടന്ന്, ചോളം പൂത്തുനിൽക്കുന്ന പാടങ്ങളും പിന്നിട്ട്, ഈ പച്ചപ്പരവതാനികളുടെ കുളിരും കൊണ്ട് യാത്ര ചെയ്താൽ ലൂസേണിലെത്താം. ഇവിടുത്തെ റോഡുകൾ സൂപ്പറാണ്. ട്രാഫിക്ക് സിഗ്നലുകൾ മാത്രമാണ് ഇവിടുത്തെ ട്രാഫിക്ക് നിയന്ത്രിക്കുന്നത്. അല്ലാതെ നമ്മുടെ നാട്ടിലേതുപോലെ, ട്രാഫിക്ക് പോലീസുകാരുടെ ബഹളവും, അവരുണ്ടാക്കുന്ന ട്രാഫിക് ജാമ്മും ഇവിടെ കാണില്ല. നയനമനോഹരമാണ് ഈ സ്വിസ്സ് യാത്ര. കൺകുളിർയാത്ര. വീഡിയോ കാണാം ലൂസേൺ എത്താറായി. ലൂസേൺ നഗരക്കാഴ്ചകൾ കണ്ടുതുടങ്ങി. സ്വിസ്സ് നിർമ്മിതികളുടെ ശില്പാവിഷ്കാരങ്ങളും കണ്ടുതുടങ്ങി. സ്വിസ്സ് കൊടിതോരണങ്ങളും, റോഡിലെ പുഷ്പവിതാനങ്ങളും കണ്ടുതുടങ്ങി. ലൂസേൺ എത്തി. സഞ്ചാരികൾ ഫോട്ടോഷൂട്ട് ആരംഭിച്ചു....
Read More...
Read More
ഈ കാണുന്നത് തൃശൂർ ജില്ലയിലെ വിശുദ്ധ ജോണ്‍ നെപുംസ്യാന്റെ നാമധേയത്തിലുള്ള പറപ്പൂർ പള്ളിയാണ്. 1731 ല്‍ സ്ഥാപിതം. തോമസ്ശ്ലീഹ AD 52 ല്‍ സ്ഥാപിച്ച പാലയൂര്‍ പള്ളിയില്‍ നിന്നു തന്നെയാണ് ഈ പള്ളിയുടേയും ചരിത്രം ആരംഭിക്കുന്നത്. വീഡിയോ കാണാം. AD 140 ല്‍ സെന്റ് തോമാസിന്റെ നാമധേയത്തിലുള്ള മറ്റേ പള്ളിയെന്നറിയപ്പെടുന്ന മറ്റം പള്ളിയായിരുന്നു, പണ്ട് പറപ്പൂരുകാരുടെ ഇടവക. പഴയ മലബാറിൽ സ്ഥിതി ചെയ്തിരുന്ന, മറ്റം പള്ളിയിലേക്ക് തിരുകൊച്ചിയിലെ പറപ്പൂരില്‍ നിന്നും 8 കി.മീറ്റര്‍ ദൂരമുണ്ട്. റോഡുകളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് പുഴയും, കാടും, തോടും വയലുകളും കടന്ന് വേണം, പറപ്പൂരുകാര്‍ക്ക് മറ്റം പള്ളിയിലെത്തി...
Read More...
Read More
ഞാൻ സ്വിറ്റ്സർലണ്ടിന്റെ അതിർത്തിയിലേക്ക് പ്രവേശിക്കുകയാണ്. ജർമ്മനിയുടെ പതാകക്കാഴ്ചകൾ ഇനിയില്ല. ഇനി സ്വിസ്സ് പതാകകൾ പാറിപ്പറക്കും, ഈ പച്ചപ്പുകളിൽ. സ്വിസ്സ് പുൽത്തകിടുകൾ കണ്ടുതുടങ്ങി. സ്വിസ്സ് വെളിച്ചത്തെ മറയ്ക്കുന്ന കരിമ്പച്ചക്കാടുകളും പ്രത്യക്ഷമായി. സ്വിസ്സ് ഹൈവേകളും പാലങ്ങളും മെട്രോ ട്രെയിനുകളും നിർമ്മിതികളും അരിച്ചിറങ്ങുന്ന വാഹനങ്ങളും കണ്ടുതുടങ്ങി. വാഹനങ്ങളിൽ ഘടിപ്പിച്ച സൈക്കിളുകളും കാണാം. ലക്ഷ്യസ്ഥാനത്ത് എത്തിയാൽ പിന്നെ സ്വിസ്സുകാർ വാഹനങ്ങൾ ഉപേക്ഷിക്കും. പിന്നെ ഈ സൈക്കിളുകളിലായിരിക്കും അവരുടെ യാത്ര. വീഡിയോ കാണാം യൂറോപ്പിലെ പ്രധാനപ്പെട്ട നദികളിൽ ഒന്നാണ് റൈൻ നദി. മറ്റുനദികളിൽ, ഡാന്യൂബ്, ഡോൺ, റോൺ, എൽബ്, ഓഡർ, ടാഗസ്, തെംസ് എന്നിവയും എടുത്തുപറയത്തക്കതാണ്. എന്നാലിവിടെ ഞാൻ...
Read More...
Read More