സമൂഹമാധ്യമത്തിലെ മൈത്രേയ-കുളങ്ങര സ്വാധീനം

സമൂഹമാധ്യമത്തിലെ മൈത്രേയ-കുളങ്ങര സ്വാധീനം

സമൂഹത്തിന്റെ മേൽ സ്വാധീനമുള്ളവരെ ഇപ്പോൾ വിളിക്കുന്ന ഒരു പേരുണ്ട് സാമൂഹിക മേലാളന്മാർ. ഇംഗ്ലീഷിൽ സോഷ്യൽ ഇൻഫ്ലുവെൻസർ എന്നാണ് മംഗ്ലീഷ് സായ്പ്പന്മാർ പറയുന്നത്. സ്വാധീനം വല്ലാണ്ട് കയറിപ്പോയാൽ അവരെ സാമൂഹികമാധ്യമ ഗുണ്ടകൾ എന്നാണ് ചിലരെങ്കിലും വിളിക്കുന്നത്. പിന്നേയും പിന്നേയും മ്ലേച്ഛമായ വിളിപ്പേരുകളുണ്ട്, ഇത്തരക്കാർക്ക്.…
സ്വാതന്ത്ര്യം തന്നെ ജീവിതം, പ്രണയം ഒരു തടസ്സമാവരുത്.

സ്വാതന്ത്ര്യം തന്നെ ജീവിതം, പ്രണയം ഒരു തടസ്സമാവരുത്.

നമ്മളിൽ പ്രണയിക്കാത്തവർ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ പ്രണയതകർച്ച അഥവാ ബ്രെയ്ക്കപ്പ് അനുഭവിക്കാത്തവരും ഉണ്ടാവില്ല. അത്തരമൊരു അവസ്ഥയെ എങ്ങനെ അതിജീവിക്കാം എന്നുള്ളത് മന:ശ്ശാസ്ത്രകൌതുകം ഉണ്ടാക്കുന്ന ഒന്നാണ്. എന്നിരുന്നാലും അനുഭവങ്ങളുടെ പാഠശാലയിൽ നിന്ന് നാം മനസ്സിലാക്കുന്ന എന്തെങ്കിലുമൊക്കെ ഗുണം ചെയ്യാതിരിക്കില്ല. ഈ ശബ്ദലേഖനത്തെ അങ്ങനെ കരുതിയാൽ…
എഴുത്ത്-ആത്മരതിയുടെ വാണിജ്യസാക്ഷാത്കാരം

എഴുത്ത്-ആത്മരതിയുടെ വാണിജ്യസാക്ഷാത്കാരം

ഒരു എഴുത്തുകാരൻ എന്ന നിലക്ക്, എഴുത്തിനെ എന്നിൽ നിന്ന് വിലയിരുത്തേണ്ട ഒരു വൈകാരിക പ്രതിസന്ധിയിലാണ് ഞാനിന്ന്. കാരണം, എഴുത്തുകാരനിൽ നിന്നും പ്രൊഫഷണൽ വായനക്കാരനിൽ നിന്നും മാറി നിന്നുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വളരെ സെൻസിറ്റീവായ ചില നിരീക്ഷണങ്ങൾ നടത്തുന്നവനാണ് ഞാൻ. അതുകൊണ്ടുതന്നെ, എന്റെ നിരീക്ഷണങ്ങളിൽ…
പ്രണയം ഒരു തോന്നലാണ്

പ്രണയം ഒരു തോന്നലാണ്

പ്രണയകാലം പാകമാവുന്ന കാലത്താണ് പലപ്പോഴും പ്രണയം പാകം തെറ്റുക. അത് പ്രണയത്തിന്റെ ജനിതകദോഷം കൊണ്ടാവണം. പ്രണയത്തിന്റെ പാലാഴി കടഞ്ഞെടുത്ത് നറുജീവൽനെയ് ഉണ്ടാവുന്ന ഏതോ പ്രണയപ്രഭാതങ്ങളിലായിരിക്കും ഇത്തരം പ്രണയ പാകപിഴകൾ സംഭവിക്കുക. ‘ഈ കാലവും കടന്നുപോകും’ എന്നത് പ്രണയകാലങ്ങളിൽ പ്രസക്തമാവാറില്ല. കാരണം പ്രണയഋതുകൾ…
സ്വിസ്സ് ഹംസങ്ങളുടെ കഥകൾ കേൾക്കാം, സ്വിറ്റ്സർലണ്ട് കാണാം.

സ്വിസ്സ് ഹംസങ്ങളുടെ കഥകൾ കേൾക്കാം, സ്വിറ്റ്സർലണ്ട് കാണാം.

ഏകദേശം 750 വർഷം പഴക്കമുള്ള ഒരു ഐതിഹാസിക ഹരിതഭൂമിയിലേക്കാണ് ഞാനിപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ജുറ, ആൽപ്സ് പർവ്വതങ്ങൾ വിരിപ്പിട്ട തൂമഞ്ഞുപുതപ്പിൽ സ്വപ്നം കണ്ടുറങ്ങുന്ന സ്വിറ്റ്സർലണ്ടിലൂടെയാണ് ഞാനിപ്പോൾ കടന്നുപോകുന്നത്. വീഡിയോ കാണാം അകലെ, പച്ചച്ച താഴ്വാരങ്ങളിൽ വളപ്പൊട്ടുകൾ പോലെ സ്വിസ്സ് വീടുകൾ കാണാം. പഴയ…
ഓണം മരിക്കുകയാണ്! മനസ്സിലായില്ലേ?

ഓണം മരിക്കുകയാണ്! മനസ്സിലായില്ലേ?

“ഓണം മരിക്കുകയാണ്! മനസ്സിലായില്ലേ? ഈ ഓണം ഓണമല്ല. അതുകൊണ്ട് ഓണക്കവി പാടി: അന്ധകാരഗിരികളും കട- നെന്തിനോണമേ വന്നു നീ?” പതിറ്റാണ്ടുകളുടെ ഓണക്കാലങ്ങള്‍ക്കുമുമ്പ് ഡോ.സുകുമാര്‍ അഴീക്കോട് കുറിച്ചിട്ടതാണ് ഈ ഓണദര്‍ശനം. നല്ലോണങ്ങളുടെ നന്മകളെ കുറിച്ചെഴുതിത്തുടങ്ങി വല്ലോണങ്ങളുടെ വല്ലായ്മയില്‍ അവസാനിപ്പിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ…
ഇന്ത്യയുടെ അഭിമാനമായി സൂറയുടെ നൃത്തച്ചുവടുകൾ

ഇന്ത്യയുടെ അഭിമാനമായി സൂറയുടെ നൃത്തച്ചുവടുകൾ

കോസ്റ്റ സറീനയുടെ വിലകൂടിയ ഔദാര്യത്തിന്മേൽ ഞങ്ങളുടെ ലക്ഷദ്വീപ് യാത്ര ഏതാനും മണിക്കൂറുകളിലേക്ക് പരിമിതപ്പെടുത്തിയിരുന്നു. പല സഞ്ചാരികളും ചെന്നിറങ്ങിയ അഗാത്തിയിലെ തീരങ്ങളിലും നേരിയ തിരമാലകളിലും യാനപാത്രങ്ങളിലും ദ്വീപിന്റെ പാനപാത്രങ്ങളിലുമായി മണിക്കൂറുകളെ ഹണിമൂണുകളാക്കിയിരുന്നു. വീഡിയോ കാണാം എന്റെ നർത്തകി സൂറയെ നിങ്ങൾ മറന്നുവോ എന്തോ.…