അതിരപ്പിള്ളിയോളം വരില്ല, സ്വിസ്സിലെ റൈൻ വെള്ളച്ചാട്ടം.
ഞാൻ സ്വിറ്റ്സർലണ്ടിന്റെ അതിർത്തിയിലേക്ക് പ്രവേശിക്കുകയാണ്. ജർമ്മനിയുടെ പതാകക്കാഴ്ചകൾ ഇനിയില്ല. ഇനി സ്വിസ്സ് പതാകകൾ പാറിപ്പറക്കും, ഈ പച്ചപ്പുകളിൽ. സ്വിസ്സ് പുൽത്തകിടുകൾ കണ്ടുതുടങ്ങി. സ്വിസ്സ് വെളിച്ചത്തെ മറയ്ക്കുന്ന കരിമ്പച്ചക്കാടുകളും പ്രത്യക്ഷമായി. സ്വിസ്സ് ഹൈവേകളും പാലങ്ങളും മെട്രോ ട്രെയിനുകളും നിർമ്മിതികളും അരിച്ചിറങ്ങുന്ന വാഹനങ്ങളും കണ്ടുതുടങ്ങി.…