News


വാസ്കോ ഡ ഗാമ പള്ളിയും മൂന്ന് പുണ്യാളന്മാരും

04

Jun 2023

വാസ്കോ ഡ ഗാമ പള്ളിയും മൂന്ന് പുണ്യാളന്മാരും

ഫോർട്ട് കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവദേവാലയമാണ് വിശുദ്ധ ഫ്രാൻസിസ് സി.എസ്.ഐ. പള്ളി. 1503-ൽ സ്ഥാപിച്ച ചരിത്രമുറങ്ങുന്ന ഈ ദേവാലയമാണ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ ദേവാലയം. ഒന്നാം ലോകമഹായുദ്ധ ത്തിൽ കൊല്ലപ്പെട്ട കൊച്ചിക്കാരുടെ സ്മാരകമായി ഒരു സ്തൂപം പള്ളിയുടെ മുന്നിൽ 1920-ൽ സ്ഥാപിച്ചിട്ടുണ്ട്. വീഡിയോ കാണാം. വിവിധ യൂറോപ്യൻ അധിനിവേശ ശക്തികൾ, കോളനിഭരണത്തിനായി ഇന്ത്യയിൽ അരങ്ങേറ്റിയ പോരാട്ടങ്ങളുടെ നേർസാക്ഷ്യം പറയുന്ന ഈ പള്ളിക്ക് വലിയ ചരിത്രപ്രാധാന്യമാണുള്ളത്. വാസ്കോ ഡ ഗാമയുടെ ഭൌതികാവശിഷ്ടം ഏതാനും കാലം അന്ത്യവിശ്രമം കൊണ്ടത് ഇവിടെയാണെന്നതും ഈ പള്ളിയുടെ ചരിത്ര ഗരിമ കൂട്ടുന്നുണ്ട്.  പോർച്ചുഗീസ് പര്യവേഷകനും നാവികനുമായിരുന്ന വാസ്കോ ഡ ഗാമ 1524-ൽ തന്റെ മൂന്നാമത് കേരളസന്ദർശനത്തിനിടെ കൊച്ചിയിൽ വച്ച് മരിച്ചതായാണ് ചരിത്രം. അദ്ദേഹത്തിന്റെ ശരീരം ആദ്യം...

Read More...

Read More


കപ്പലിൽ നിന്നൊരു സൂര്യാസ്തമനം

01

Jun 2023

കപ്പലിൽ നിന്നൊരു സൂര്യാസ്തമനം

അത്യാധുനിക ഗതാഗത സംവിധാനങ്ങളിൽ ഏഷ്യയിലെ തന്നെ വലിയ കുതിപ്പിന് തയ്യാറെടുക്കുകയാണ് നമ്മുടെ കേരളം. റെയിൽ ഗതാഗതത്തിൽ വേഗതയുടെ വന്ദേ ഭാരത് ഓടിത്തുടങ്ങി. കൊച്ചി മെട്രോ റെയിൽ പോലെ തന്നെ കൊച്ചി വാട്ടർ മെട്രോയിലും വൻ വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് കേരളം. വീഡിയോ കാണാം. ബാലാരിഷ്ടതകളെല്ലാം മറികടന്ന് 2023 ഏപ്രിൽ മാസത്തിൽ തന്നെ കേരളത്തിന്റെ വാട്ടർ മെട്രോ കൊച്ചിക്കായലിലും കടലിലുമായി ഒഴുകിത്തുടങ്ങി. ഇനി അടുത്ത നാളുകളിൽ ഏകദേശം 78 അത്യന്താധുനിക യാനപാത്രങ്ങൾ 16 ജലപാതകളിലൂടെ 38 ടെർമിനലുകൾ വഴി നാടും ഉൾനാടും സാംസ്കാരിക-വാണിജ്യ സമ്പർക്കത്തിലാവും. 819 കോടി രൂപയാണ് കൊച്ചി വാട്ടർ മെട്രോ...

Read More...

Read More


കൺനിറയെ ബിനാലെ കാണാം

21

Mar 2023

കൺനിറയെ ബിനാലെ കാണാം

ഈ മെട്രോ റെയിലും പിടിച്ച് കൺനിറയെ കലയുടെ കർപ്പൂരനാളവും പ്രതീക്ഷിച്ച് ചിലരെങ്കിലും പോവുന്നത് ഫോർട്ട് കൊച്ചിയിലേക്കാണ്. ഈ ജങ്കാറിലും പലരും പോവുന്നതും ജൂതവിസ്മയങ്ങളുടെ അതേ ഫോർട്ട് കൊച്ചിയിലേക്ക് തന്നെ. കാരണം, അവിടെയാണ് കലാത്ഭുങ്ങളുടെ കൊച്ചി-മുസിരീസ് ബിനാലെ നടക്കുന്നത്. സിരകളിൽ മഷിയും തീയും തിളച്ചുമറിയുന്ന കലയുടെ ബിനാലെ. വീഡിയോ കാണാൻ കൊച്ചി-മുസിരിസ് ബിനാലെ ഏഷ്യയിലെ മികച്ച കലോത്സവമാണ്. കേരളത്തിന്റെ അഭിമാനോത്സവമാണ്. രണ്ട് വർഷം കൂടുമ്പോൾ നടക്കുന്ന കലോത്സവങ്ങളെയാണ് പൊതുവെ ബിനാലെ എന്ന് പറയുക. എന്നിരുന്നാലും മലയാളിക്കിന്ന് ബിനാലെ ഏഷ്യയിലെ തന്നെ മികച്ചതും ലോകശ്രദ്ധ പിടിച്ചുപറ്റിയതുമായ ഒരു സമകാലിക കലാപ്രദർശന മേളയാണ്, മാമാങ്കമാണ്. കൊച്ചി-മുസിരിസ്...

Read More...

Read More


തൃശൂരിലെ ആകാശപാത

19

Jan 2023

തൃശൂരിലെ ആകാശപാത

ഇതാണ് തൃശൂരിലെ ആകാശപാത. മാനം മുട്ടെ വിവാദങ്ങളുള്ള ആകാശപാത. തൃശൂർ മേയറുടെ സ്വപ്നപാത. വിവാദങ്ങൾക്കും സ്വപ്നങ്ങൾക്കും ഇടയിലുള്ള തൃശൂർക്കാരുടെ വിസ്മയപാത. വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക ഈ ആകാശപാതയ്ക്ക് 2018-ലാണ് തറക്കല്ലിട്ടത്. തറക്കല്ലിടുമ്പോൾ മേയർ അജിത രാജൻ. അന്നത്തെ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർമ്മാണോദ്ഘാടനം നിർവഹിച്ച തൃശൂരിന്റെ ഈ സ്വപ്നപദ്ധതി 8 മാസത്തിനകം പൂർത്തിയാക്കുമെന്നാണ് അന്ന് അധികൃതർ പ്രഖ്യാപിച്ചതെങ്കിലും 2023-ലും സാക്ഷാത്കരിക്കപ്പെട്ടില്ല. അതേസമയം 2023 മാർച്ചിൽ കമ്മീഷൻ ചെയ്യുമെന്നാണ് ഇപ്പോഴത്തെ മേയർ എം.കെ. വർഗ്ഗീസ് പറയുന്നത്. ഒട്ടേറെ വികസനോന്മുഖ പശ്ചാത്തലമുള്ള ഈ ആകാശപാത അമൃത് പദ്ധതിയുടെ ഭാഗമായി...

Read More...

Read More


സൃഷ്ടിയുടെ നവമാധ്യമ പരിണാമം

12

Dec 2022

സൃഷ്ടിയുടെ നവമാധ്യമ പരിണാമം

ഈ ഭൂമിയിലെ സർവ്വസ്വവും പരിണാമത്തിന് വിധേയമാണ്. അറിഞ്ഞും അറിയാതേയും അവ പരിണമിച്ചുകൊണ്ടേയിരിക്കും. നാം അറിയുന്ന പരിണാമത്തേക്കാൾ ആശ്ചര്യകരമായിരിക്കും എപ്പോഴും നാമറിയാതെ പോകുന്ന പരിണാമങ്ങൾ. അതുകൊണ്ടുതന്നെ എഴുത്തും എഴുത്തുകാരനും, ചിത്രവും ചിത്രകാരനും, പാട്ടും പാട്ടുകാരനും എല്ലാം തന്നെ കാലാകാലങ്ങളിൽ പരിണാമങ്ങൾക്ക് വിധേയമാണ്. സമകാലിക സാമൂഹ്യ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നവമാധ്യമങ്ങൾ നമ്മുടെ സർഗ്ഗസംഭാവനകളെ മുമ്പെങ്ങുമില്ലാത്തവിധം പരിണാമങ്ങൾക്ക് വിധേയമാക്കുന്നുണ്ട്. ഏതൊരു പരിണാമത്തിലും സംഭവിക്കുന്നതുപോലെത്തന്നെ  നവമാധ്യമജന്യമായ പരിണാമ ദശകളിലും സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾ പ്രകടമാണ്. സമൂഹം അന്നോളം വരെ ശരിയെന്ന് അടയാളപ്പെടുത്തിയ ഒരവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് പരിണാമം കൊള്ളുമ്പോൾ സ്വാഭാവികമായും കലഹങ്ങളും കലാപങ്ങളും ഒഴിവാക്കാനാവുന്നതല്ല....

Read More...

Read More


പെരിയാറിന്റെ വേണുഗായകർ

10

Oct 2022

പെരിയാറിന്റെ വേണുഗായകർ

ഇക്കുറിയും ഓണം ഒറ്റയ്ക്കായിരുന്നു. യാത്ര തന്നെ ശരണം. ആലുവ ശിവക്ഷേത്ര ദർശനവും കഴിഞ്ഞ് പെരിയാറിന്റെ ഓളങ്ങളിൽ മോക്ഷപ്രാപ്തിയുടെ മന്ത്രമോതുന്ന തീരത്തുകൂടി നടക്കവേ കണ്ടുമുട്ടിയവരാണ് ഇവർ. വിജു ഭാസ്കറും സുഭാഷും. പിതൃതർപ്പണം നടത്തി കുളിച്ചുതോർത്തിയ ഇവരോട് വെറുതെ കുശലം പറഞ്ഞതാണ്.  അപ്പോഴാണ് മനസ്സിലായത് രണ്ടുപേരും നടത്തിയത് പിതൃതർപ്പണമായിരുന്നില്ലെന്ന്. ഇനിയും മരിച്ചിട്ടില്ലാത്ത കലയുടെ പുനർജ്ജനി കുളിച്ചുതോർത്തിയവരായിരുന്നു ഇവർ. നമുക്ക് കലയുടെ ഈ ദേശാടനഭിക്ഷുക്കളുടെ കഥ കേൾക്കാം. ഇവരെ കാണുന്നവർ ഇവരിലെ ഇനിയും മരിച്ചിട്ടില്ലാത്ത കലയെ കാണണം. ഇവരെ ദത്തെടുക്കണം. ഇവർക്കും വേണം നമ്മുടെ കാലാലോകത്ത് ഒരിടം. വിജു ഭാസ്കറിന്റെ ഫോൺ നമ്പർ-9895865254. സീറ്റി സ്കാൻ...

Read More...

Read More


Self-portrait by Vincent Van Gogh discovered 

14

Jul 2022

Self-portrait by Vincent Van Gogh discovered 

Credit goes to the blessed experts at the National Galleries of Scotland for the discovery of the ever-valuable self-portrait of the artist. They X-rayed the hidden self-portrait on the back of an earlier work called Head of a Peasant Woman. The portrait was covered by layers of glue and cardboard on the back of his own masterpiece. The Scotland experts were excited to witness this...

Read More...

Read More


സർക്കാരും മെഗാമേളകളും

06

May 2022

സർക്കാരും മെഗാമേളകളും

തൃശൂർ: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച എന്റെ കേരളം മെഗാ പ്രദർശനം ആരംഭിച്ചു. ഏപ്രിൽ 18 മുതൽ 26 വരെയാണ് പ്രദർശനം സംഘടിപ്പിച്ചത്. മെഗാ പ്രദർശനം ബഹു. റെവന്യൂ മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വികസന വിളംബരം അനുഭവിക്കുന്നതോടൊപ്പം കാണികൾക്ക് സെൽഫി എടുക്കാനുള്ള ഒട്ടേറെ മനോഹരമായ സാധ്യതകളും സംവിധാനങ്ങളും മേളയിൽ പ്രകടമായിരുന്നു. മേളയുടെ പ്രചരണാർത്ഥം നേരത്തെ തൃശൂരിൽ ഘോഷയാത്രയും നടത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളുടെ വിളംബരമാണ് സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച എന്റെ കേരളം മെഗാ പ്രദർശനം....

Read More...

Read More


Indian teenager using smart phone at home indoor shoot and side view

05

Feb 2022

സൈബറിടങ്ങളിലെ കലാസാഹിത്യം

സൈബർ പ്രതലം എന്ന് പറയുന്നതിനേക്കാൾ സൈബർ തിരമാലതലങ്ങൾ എന്നു പറയുന്നതാണ് യുക്തിസഹമായ ശരിയെന്നാണ് എന്റെ പക്ഷം. കാരണം, ഇന്റ്റർനെറ്റിന്റെ അഥവാ സൈബർ സംസ്കൃതിയുടെ മൂലഭാഷയിൽ പറയുന്നത് സർഫിങ്ങ് (Surfing) എന്നാണ്. എന്നുവച്ചാൽ സാഗരോപരിതലങ്ങളിൽ തിരമാലകളോടൊപ്പം നടത്തുന്ന ഒരു സാഹസികമോ കായികമോ ആയ ഒരു യാത്ര. ഇന്റർനെറ്റ് അഥവാ സൈബർ പ്ലാറ്റ്ഫോം അല്ലെങ്കിൽ സ്പെയ്സ് എന്നതിന്റെ മലയാള മൊഴിമാറ്റം നടത്തിയപ്പോൾ കിട്ടിയ ഒരു സാധാരണ വാക്കായിരിക്കണം പ്രതലം എന്നത്. പ്രതലം എന്നാൽ ഏതാണ്ട് സമതലസ്വഭാവമുള്ള ഒരു തലം എന്ന് വ്യാഖ്യാനിക്കേണ്ടിവരും. എന്നാൽ സൈബറിടങ്ങളിലെ തലമെന്ന് പറയുന്നത് സമതലസ്വഭാവമുള്ള പ്രതലമല്ല, മറിച്ച് അശാന്തമായ അലമാലകളുടെ...

Read More...

Read More


മുല്ലശേരിയിലെ നല്ല ഇടയന്റെ പള്ളി

13

Jan 2022

മുല്ലശേരിയിലെ നല്ല ഇടയന്റെ പള്ളി

ചരിത്രം, വിശ്വാസം, ഭൂപ്രദേശം എന്നിവകൊണ്ടൊക്കെ തികച്ചും വ്യത്യസ്തമായ ഒരു പള്ളിമുറ്റത്താണ് ഞാനിപ്പോൾ നില്ക്കുന്നത്. തൃശൂരിൽ നിന്ന് കാഞ്ഞാണി റൂട്ടിൽ കാറിൽ ഏകദേശം  20 കിലൊമീറ്റർ സഞ്ചരിച്ചാൽ നാം എത്തിച്ചേരുന്ന ഒരു പള്ളിയാണ് മുല്ലശേരിയിലെ നല്ല ഇടയന്റെ പള്ളി, അഥവാ ഗുഡ് ഷെപ്പേഡ് ചർച്ച്. ഒരു വിളിപ്പാടകലെ ഒരേ ഇടവകാതിർത്തിയിൽ തന്നെ രണ്ട് പള്ളികൾ സ്ഥിതി ചെയ്യുന്ന ഭൂപ്രദേശമാണ് മുല്ലശേരി. ഇവിടുത്തെ  നല്ല ഇടയന്റെ പള്ളിയും തൊട്ടയലത്തെ വടക്കൻ പുതുക്കാട് മാതാവിന്റെ പള്ളിയും തൊട്ടുരുമ്മിനില്ക്കുന്നു. പഴക്കം കൊണ്ട് വടക്കൻ പുതുക്കാട് മാതാവിന്റെ പള്ളിയാണ് കേമമെങ്കിലും പച്ചപ്പുതുമ കൊണ്ട് മുല്ലശേരിയിലെ നല്ല ഇടയന്റെ പള്ളിക്കാണ്...

Read More...

Read More



Page 2 of 612345...Last »