എമ്പ്രാന്റെ കച്ചവടവും ആവിഷ്കാരസ്വാതന്ത്ര്യവും

എമ്പ്രാന്റെ കച്ചവടവും ആവിഷ്കാരസ്വാതന്ത്ര്യവും

സിനിമ എക്കാലത്തും ഒരു കച്ചവടമായിരുന്നു. സിനിമകൾ ഉൾക്കൊള്ളുന്ന കച്ചവടചരക്കുകൾ മാത്രമേ മാറിയിരുന്നുള്ളൂ. കൂടുതലും ലൈംഗികത തന്നെയായിരുന്നു സിനിമകളുടെ കച്ചവടച്ചരക്ക്. ആർട്ട്-സെമി ആർട്ട് സിനിമകളിലും കച്ചവടം തകൃതിയായിനടന്നുവന്നിരുന്നു. ചിലപ്പോൾ തീവ്രവാദ പ്രസ്ഥാനങ്ങളേയും കഥാപാത്രങ്ങളേയും ന്യായീകരിച്ചും അന്യായീകരിച്ചുമാണ് അത്തരം ബുദ്ധിജീവി സിനിമകളുണ്ടായിട്ടുള്ളത്. ചുരുക്കത്തിൽ കച്ചവടഗന്ധമില്ലാതെ…
ഭാരതവും തരൂർ ഇഫക്ടും

ഭാരതവും തരൂർ ഇഫക്ടും

മാധ്യമ വർത്തമാനങ്ങളനുസരിച്ച് വിശ്വപൌരൻ എന്ന് ലോകം പ്രശംസിക്കുന്ന ഡോ. ശശി തരൂർ ഇന്ന് കോൺഗ്രസ്സിന്റെ പാളയത്തിൽ ഏതാണ്ട് നിഷ്പ്രഭനാണ്. അതേസമയം, ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ പാർട്ടികളും ഡോ. തരൂരിന്റെ, ആരേയും വിസ്മയിപ്പിക്കുന്ന, മോഹിപ്പിക്കുന്ന, രാഷ്ട്രമിമാംസക-ബൌദ്ധിക സാന്നിദ്ധ്യത്തിനായി ശ്രമിക്കുകയാണ്. എന്നാൽ, തികഞ്ഞ…
ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിട്ട പറപ്പൂർ പള്ളിപുരാണം

ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിട്ട പറപ്പൂർ പള്ളിപുരാണം

ഈ കാണുന്നത് തൃശൂർ ജില്ലയിലെ വിശുദ്ധ ജോണ്‍ നെപുംസ്യാന്റെ നാമധേയത്തിലുള്ള പറപ്പൂർ പള്ളിയാണ്. 1731 ല്‍ സ്ഥാപിതം. തോമസ്ശ്ലീഹ AD 52 ല്‍ സ്ഥാപിച്ച പാലയൂര്‍ പള്ളിയില്‍ നിന്നു തന്നെയാണ് ഈ പള്ളിയുടേയും ചരിത്രം ആരംഭിക്കുന്നത്. വീഡിയോ കാണാം. AD 140…
ദുരന്തങ്ങൾ നമ്മേ പഠിപ്പിക്കുന്നത് ദുരന്തങ്ങൾ മാത്രമോ?

ദുരന്തങ്ങൾ നമ്മേ പഠിപ്പിക്കുന്നത് ദുരന്തങ്ങൾ മാത്രമോ?

പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയാവുമ്പോഴും നാം പഠിക്കുന്നില്ല. നാം ഹൃദയഭേദകങ്ങളായ ടൈറ്റിലുകളാൽ അലംകൃതമായ ചാനൽ വാർത്തകളിലും റിപ്പോർട്ടിങ്ങിലും സംതൃപ്തരാവുന്നു, നിർവൃതിയടയുന്നു. ഒരു പ്രളയക്കെടുതി ഇനിയും തീർന്നില്ല. അന്ന് തുടങ്ങിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ദുരന്തഭൂമിയിൽ നിന്ന് നാം കണ്ടെടുത്ത മനുഷ്യജീവിതങ്ങളോട് നാം…
ആ മഞ്ഞക്കുറ്റിക്കാരാണ് ഇന്ന് വോട്ട് ചോദിക്കുന്നത്!

ആ മഞ്ഞക്കുറ്റിക്കാരാണ് ഇന്ന് വോട്ട് ചോദിക്കുന്നത്!

ആ മഞ്ഞക്കുറ്റി ആരും മറന്നുകാണാനിടയില്ല. ഒരു നാടിന്റെ ഹൃദയത്തിലൂടെ അടിച്ചിറക്കിയ മഞ്ഞക്കുറ്റി. കേരളത്തിന്റെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികൾ അടിച്ചിറക്കിയവർ ഇന്ന് അതേ ഇടനെഞ്ച് പൊരിഞ്ഞവരോട് വോട്ട് ചോദിക്കാൻ ഇറങ്ങിയിരിക്കുകയാണ്. വീഡിയോ കാണാനും സബ്സ്ക്രൈബ് ചെയ്യാനും. അത്തരത്തിലൊരു മഞ്ഞക്കുറ്റി തൃശൂർക്കാരുടെ ഇടനെഞ്ചിലേക്ക് അടിച്ചുകയറ്റിയ ഒരിടത്തുനിന്നാണ്…
മഞ്ഞുമ്മൽ ബോയ്സ് ശരി. ജയമോഹൻ തെറ്റ്. നൂറ് സിംഹാസനങ്ങൾ നല്ല കൃതി

മഞ്ഞുമ്മൽ ബോയ്സ് ശരി. ജയമോഹൻ തെറ്റ്. നൂറ് സിംഹാസനങ്ങൾ നല്ല കൃതി

“നൂറ് സിംഹാസനങ്ങ”ളുടെ രോഷഗർജ്ജനമാണ്, ജയമോഹന്റെ “മഞ്ഞുമ്മൽ ബോയ്സ്”. ഞാൻ “ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ” വായിച്ചിട്ടുണ്ട്. നല്ല കൃതിയാണ്. ആ കൃതി വേണ്ടത്ര മലയാളത്തിൽ ആദരിക്കപ്പെട്ടില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഇത് ഞാൻ പണ്ടും ഇവിടെ പറഞ്ഞിട്ടുണ്ട്. ജയമോഹന് എതിരെ ഇപ്പോഴുള്ള വംശീയമായ…
“ഗോപിയാശാൻ കള്ളക്കഥ” സുരേഷ് ഗോപിയെ വിജയിപ്പിക്കുമോ?

“ഗോപിയാശാൻ കള്ളക്കഥ” സുരേഷ് ഗോപിയെ വിജയിപ്പിക്കുമോ?

സുരേഷ് ഗോപിക്കെതിരെ കെട്ടിച്ചമച്ച ഒടുവിലെ “ഗോപിയാശാൻ കള്ളക്കഥ” കൂടി പൊളിഞ്ഞപ്പോൾ തൃശൂരിൽ ഇക്കുറി സുരേഷ് ഗോപി വിജയം ഉറപ്പിച്ചുവോ? മുൻകാല-സമകാലിക തെരഞ്ഞെടുപ്പ് സ്ഥിതിവിവരക്കണക്കുകളിലൊന്നും കാര്യമില്ല. മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന ത്രികോണ പോരാട്ടത്തിലും കാര്യമില്ല. വീഡിയോ കാണാം സുരേഷ് ഗോപിയുടെ പെട്ടിയിലേക്ക് ഒഴുകാനിരിക്കുന്നത് കുറേ…
പദ്മനാഭനെ വേദിയിലിരുത്തി നിർത്തിപ്പൊരിച്ച അഴീക്കോടിന്റെ കഥ

പദ്മനാഭനെ വേദിയിലിരുത്തി നിർത്തിപ്പൊരിച്ച അഴീക്കോടിന്റെ കഥ

അഴീക്കോടിന് സമം അഴീക്കോട് മാത്രം. മൺമറഞ്ഞിട്ടും അഴീക്കോട് മറയാതിരിക്കുന്നത് നാം ഇപ്പോഴും ശാസ്ത്രീയമായി സംരക്ഷിച്ചുപോരുന്ന ആ പ്രഭാഷകന്റെ ശബ്ദവും ചലച്ചിത്രവുമായിരിക്കണം. അത്തരമൊരു മഹത്തായൊരു ശബ്ദനിക്ഷേപം എന്റെ കൈവശവുമുണ്ട്. ഞാൻ നിധിപോലെ കാക്കുന്ന ഒരു സർഗ്ഗനിക്ഷേപം. വീഡിയോ കാണാം ചിതാഭസ്മം മിണ്ടാതിരിക്കുമ്പോഴും, സാഗരഗർജ്ജനം…
“ഭരണഘടന ഇനിയും മരിച്ചിട്ടില്ല”ദയാഭായി.

“ഭരണഘടന ഇനിയും മരിച്ചിട്ടില്ല”ദയാഭായി.

“ഭരണഘടന ഇനിയും മരിച്ചിട്ടില്ല. ഭരണഘടനയിലും നീതിപീഠങ്ങളിലും വിശ്വാസമുണ്ട്, പ്രതീക്ഷയുണ്ട്. യൂറോപ്പിൽ കമ്മ്യൂണിസം മരിക്കുമ്പോൾ ഞാനവിടെ ഉണ്ടായിരുന്നു. പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം പൊതു ഗജനാവ് കൊള്ളയടിച്ചു. അവിടെ ജനം ഉണർന്നു. ഭരണകൂടം വീണു. ഇവിടേയും, അതുതന്നെയല്ലേ നടക്കുന്നത്? എന്നിട്ടും നാമെന്തേ ഉണരാത്തത്? ഒരു…
സുഗതകുമാരി ടീച്ചർ

സുഗതകുമാരി ടീച്ചർ

കേരള കാർഷിക സർവ്വകലാശാലയിൽ ഏകദേശം മുന്നു പതിറ്റാണ്ട് ജോലി ചെയ്ത കാലം. പ്രകൃതിയെ കൈകുഞ്ഞിനെപോലെ മടിയിൽ കിടത്തി ലാളിക്കേണ്ട കാർഷിക സർവ്വകലാശാല പ്രകൃതിയെ നിരന്തരം വ്യഭിചരിക്കുന്നത് നിറകണ്ണോടെ കണാൻ ശപിക്കപ്പെട്ട ഞാൻ എഴുതിയ കവിതാസമാഹാരമാണ് “വിലാപത്തിന്റെ ഇലകൾ”. ഈ സമാഹാരത്തിലെ കവിതകൾക്ക്…