ആകാശങ്ങളിലെ താരാട്ട്, ഓർമ്മകളിൽ ആറാട്ട്

ആകാശങ്ങളിലെ താരാട്ട്, ഓർമ്മകളിൽ ആറാട്ട്

ചിലപ്പോൾ അങ്ങനെയാണ്, യാത്രകൾ നമുക്ക് അനുപമസുന്ദരവും അനിർവചനീയവും ചോതോഹരങ്ങളുമായ കാവ്യശില്പങ്ങളെ കയ്യിൽ വച്ചുതരും. നാം അത് ആസ്വദിക്കുകയേ വേണ്ടുള്ളൂ. ഒരാഴ്ചയിലെ സഞ്ചാരം കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴി ഇന്ഡിഗോ എയർലൈൻസ് കാഴ്ചവച്ചതാണ് ഈ മനോഹര കാവ്യശില്പം. ഫ്ലൈറ്റിന്റെ ഒരറ്റത്തിരുന്ന് മോബൈലിൽ ഈ ദൃശ്യം പകർത്തുമ്പോൾ ഇത്രയ്ക്കും കാവ്യഭംഗി ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചതല്ല. ക്യാമറയിൽ നിന്നും മോബൈൽ ഫോണിൽ നിന്നും ദൃശ്യങ്ങൾ കമ്പ്യൂട്ടറിലേക്ക് സന്നിവേശിപ്പിക്കുമ്പോഴാണ് ഈ ദൃശ്യകാവ്യം എന്നെ അറസ്റ്റ് ചെയ്തത്. എത്ര പെട്ടെന്നാണ് നാം ചിലതിനോട് സർവ്വാത്മനാ കടപ്പെടുന്നതും അടിമപ്പെടുന്നതും.

എല്ലാ സ്പർശവും മാതൃസ്പർശമാവണമെന്നില്ല. എല്ലാ താരാട്ടും അമ്മയിൽ നിന്ന് ആവണമെന്നുമില്ല. കുഞ്ഞിന്റെ കരച്ചിലും വാശിയും വിമാനത്തിലെ മാലാഖമാർ പാൽചിരിയും കൊഞ്ചലുമാക്കി. കാണാം വീഡിയോ